
വിവരണം
Hamza Srs എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചുവരെഴുത്തുകൾ – chuvarezhuthukal എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബർ 21 ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ബിജെപി എംപി മനോജ് തിവാരിക്ക് വേണ്ടി ആംബുലൻസ് ദില്ലി പോലീസ് തടഞ്ഞു.
ആംബുലൻസിൽ ജീവിതത്തിനും മരണത്തിനുമായി പോരാടുന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ഒടുവിൽ പെൺകുട്ടി മരിച്ചു.
, ജനങ്ങളുടെ നികുതി വാങ്ങി ഇമ്മാതിരി തെമ്മാടിത്തം ചെയ്യുന്ന പോലീസുകാർക്കും ഭരണാധികാരികൾക്കെതിരെ ജനങ്ങൾ പ്രതികരിച്ചില്ലങ്കിൽ നാളേ നമ്മുടെ അനുഭവവും ഇത് തന്നെയായിരിക്കും ഈ വീഡിയോ ലോകമെമ്പാടും ഷെയർ ചെയ്യുക” എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വീഡിയോയിൽ ആംബുലൻസ് അടക്കമുള്ള കുറച്ചു വാഹനങ്ങളെ പോലീസ് തടഞ്ഞു നിർത്തിയിരിക്കുന്നതും തുടർന്ന് യാത്രക്കാർ അതിനെ ചോദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങളാണുള്ളത്.
archived link | FB post |
പോസ്റ്റിൽ ആരോപിക്കുന്നത് പോലെ മനോജ് തിവാരിയുടെ യാത്രയ്ക്കായിട്ടാണോ ഈ ആംബുലൻസിന്റെ വഴി പോലീസ് തടഞ്ഞത്..? ഇതിൽ രോഗിയായി ഉണ്ടായിരുന്ന പെൺകുട്ടി മരിച്ചോ..? നമുക്ക് ഈ പോസ്റ്റിന്റെ വസ്തുത അറിയാൻ ശ്രമിക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ഈ വീഡിയോ invid ഉപയോഗിച്ച് വിവിധ ഫ്രയിമുകൾ ആക്കി വിഭജിച്ച ശേഷം അതിലൊരെണ്ണം ഉപയോഗിച്ച് google reverse image ഉപയോഗിച്ച് തിരഞ്ഞു നോക്കി. ഈ വീഡിയോയെ പറ്റി വസ്തുതാ അന്വേഷണം നടത്തിയ ഏതാനും വെബ്‌സൈറ്റുകളുടെ വിവരങ്ങളാണ് ആദ്യം ലഭിച്ചത്.
പോസ്റ്റില്‍ നല്കിയിരിക്കുന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2017 ൽ മലേഷ്യൻ പ്രധാനമന്ത്രിയുടെ യാത്രയ്ക്കായിട്ടാണ് വീഡിയോയിൽ കണ്ട ഗതാഗത നിയന്ത്രണം നടത്തിയത് എന്ന് ഇന്ത്യടുഡേ പ്രസിദ്ധീകരിച്ച വസ്തുതാ പരിശോധനാ ലേഖനത്തിൽ പറയുന്നു
ചില വാർത്താ റിപ്പോർട്ടുകളിൽ നിന്നും ഞങ്ങൾക്കു വൈറൽ വീഡിയോ ലഭിച്ചു. “മുൻ മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാക്കിന്‍റെ വാഹനാവ്യൂഹത്തിന് സുഗമമായ കടന്നു പോകുന്നതിനായി 2017 ഏപ്രിൽ ഒന്നിന് ദില്ലിയിലെ രാജ്ഘട്ട് ഫ്ലൈഓവറിനടുത്ത് ഗതാഗതം നിർത്തിവച്ച സംഭവമാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റ കുട്ടിയെ വഹിച്ച ആംബുലൻസ് ഈ ട്രാഫിക്കിൽ കുടുങ്ങി”
പ്രീത് നരുല എന്ന ബാങ്ക് ഉദ്യോഗസ്ഥൻ ജോലിക്ക് പോകുമ്പോൾ ഈ വീഡിയോ ഷൂട്ട് ചെയ്തതായി ‘ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ കുട്ടിയെ ആംബുലൻസ് സോണിപട്ടിൽ നിന്ന് ദില്ലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് നരുലയുടെ വീഡിയോയിൽ പറയുന്നു. ആ സമയത്ത് കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു, അപ്പോഴേക്കും ബോധം നഷ്ടപ്പെട്ടു.
archived link | FB post |
അദ്ദേഹത്തിന്‍റെ പ്രസ്താവനയും റിപ്പോർട്ടിൽ നല്‍കിയിട്ടുണ്ട്, “ആംബുലൻസ് നിരവധി കാറുകളുടെ പിന്നിലായിരുന്നു മറ്റ് വാഹങ്ങള്‍ ഒതുക്കി ഞങ്ങള്‍ അത് എങ്ങനെയോ ബാരിക്കേഡിന് അരികില്‍ വരെയെത്തിച്ചു.” എന്ന് ടൈംസ് ഓഫ് ഇന്‍ഡ്യയോട് പ്രീത് പറഞ്ഞതായി അവര്‍ റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
ഈ വീഡിയോയെ ആധാരമാക്കി വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ വെബ്സൈറ്റുകളില്‍ ആംബുലന്‍സിന്റെ വഴി മുടക്കിയത് മനോജ് തിവാരിയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞിട്ടില്ല. വസ്തുതാ അന്വേഷണം നടത്തി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്സൈറ്റുകളിലും മനോജ് തിവാരിയുടെ വാഹനാവ്യൂഹം കടന്നു പോകാനാണ് ആംബുലന്‍സിന്‍റെ വഴി മുടക്കിയത് എന്ന കാര്യം നിഷേധിക്കുന്നുണ്ട്. അക്കാലത്ത് വീഡിയോയെ പറ്റി പുറത്തുവന്ന വാർത്തകളിൽ ഒരു വിഐപി എന്ന് മാത്രമാണ് പരാമർശിച്ചിട്ടുള്ളത്
archived link | indiatoday |
archived link | factcheck.afp |
archived link | altnews |
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോ മനോജ് തിവാരി എംപി യ്ക്കായി ആംബുലൻസിനെ തടഞ്ഞു നിർത്തിയിരിക്കുന്നതിന്റെതല്ല. 2017 ൽ മലേഷ്യൻ പ്രധാനമന്ത്രിയ്ക്ക് പോകാനായി തടഞ്ഞതു വച്ചതാണ് എന്ന് അനുമാനിക്കുന്നു..
നിഗമനം
ഇ പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വിവരമാണ്. ബിജെപി എംപിയായ മനോജ് തിവാരിക്ക് കടന്നു പോകാനായി അല്ല, ആംബുലൻസ് തടഞ്ഞു വച്ചത്. മലേഷ്യൻ മന്ത്രിയ്ക്ക് കടന്നു പോകാനായിട്ടായിരുന്നു. ഈ സംഭവം നടന്നത് 2017 ഏപ്രിൽ ഒന്നാം തി യത്തി ആയിരുന്നു. അതിനാൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

Title:മനോജ് തിവാരി എംപിക്ക് പോകാനായി ആംബുലൻസ് തടഞ്ഞതിനെ വീഡിയോ ആണോ ഇത്…?
Fact Check By: Vasuki SResult: False
