പോൺ സ്റ്റാറിന്‍റെ പടം ഉപയോഗിച്ച് കോളേജ് അദ്ധ്യാപികയുടെ പേരില്‍ തെറ്റായ പ്രചരണം…

സമുഹികം

Representative image- Kerala University

വിവരണം

ഡിസംബര്‍ 9, 2019ന് ലോക സഭയില്‍ പൌരത്വ ഭേദഗതി ബില്‍ പാസായി. ബില്‍ പാസായതോടെ രാജ്യത്ത് പല ഭാഗങ്ങളില്‍ ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ തുടങ്ങി. പ്രതിഷേധ മാർച്ചുകളുടെ ദൃശ്യങ്ങള്‍ നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. ഇതിന്‍റെ ഇടയില്‍ ഫെസ്ബൂക്കില്‍ ഒരു ചിത്രംവൈറല്‍ ആവുന്നുണ്ട്. വെറും 3 മണിക്കൂറിനുള്ളിൽ 1000തിനെ ക്കാളധികം ഷേയരുകലാണ് ലഭിച്ചത്. ചിത്രത്തിന്‍റെ ഒപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം…!! യൂണിവേഴ്‌സിറ്റി കോളേജ് സാമൂഹ്യപാഠം ടീച്ചർ മധുമിത ഇസ്ലാം മതം സ്വീകരിച്ചു…”

FacebookArchived Link

പൌരത്വ ബില്ലിനെതിരെ പ്രതി ഷേധിക്കാനായി കേരള യുണിവേഴ്സിറ്റി കോളേജിലെ സമുഹ്യപാഠം പഠിപ്പിക്കുന്ന ഒരു ടീച്ചര്‍ മതം മാറി മുസ്ലിമായി എന്നാണ് വാദം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരള യുണിവേഴ്സിറ്റി കോളേജില്‍ പുരത്വ ബില്ലിനെതിരെ പ്രതിഷേധിക്കാനായി ഏതെങ്കിലും ടീച്ചര്‍ മതം മാറിയോ? വസ്തുത എന്താണെന്ന്‍ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

പോസ്റ്റില്‍ നല്‍കിയ ചിത്രം കേരള യുണിവേഴ്സിറ്റി കോളേജില്‍ പഠിപ്പിക്കുന്ന അദ്ധ്യാപികയുടെതല്ല. പോസ്റ്റിലൂടെ പ്രചരിപ്പിച്ചു വൈറല്‍ ആക്കുന്ന ഈ ചിത്രം ഒരു അഡൽട്ട് മൂവി സ്റ്റാരിന്റെതാണ്. ചിത്രം മിയ ഖലിഫ എന്ന വിരമിച്ച പോൺ സ്റ്റാറന്റെതാനുഗ്. 2014 മുതല്‍ 2015 വരെ മൂന്ന് മാസം മിയ പോൺ വീഡിയോ ഷൂട്ട്‌ ചെയ്തു അതിന്ശേഷം മിയ ഈ തൊഴില്‍ ഉപേക്ഷിച്ചു. താന്‍ പോൺ ഇന്ടസ്ട്രി എന്തിനാണ് ഉപേക്ഷിച്ചത് എന്നതിനെ കുറിച്ച് മിയ താഴെ നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

വാർത്തയെ കുറിച്ച് കൂടുതലറിയാൻ യൂണിവേഴ്സിറ്റി കോളേജിന്റെ അഡ്മിനിസ്ട്രേറ്റിവ് വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ആദ്യം അവർ അല്പം സാവകാശം ആവശ്യപ്പെട്ടു. അതിനുശേഷം  അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായ ഗിരീശൻ ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “ഇവിടെ ഹിസ്റ്ററി വിഭാഗത്തിലോ  അല്ലാതെ മറ്റു വിഭാഗങ്ങളിലോ ഈ പേരിൽ ഒരു അധ്യാപികയില്ല. മാത്രമല്ല ഇവിടുത്തെ അധ്യാപകരാരും   മതം മാറിയിട്ടില്ല.”  

നിഗമനം

പോസ്റ്റി ലൂടെ പ്രചരിപ്പിക്കുന്നത് പുര്നമായി തെറ്റാണ്. കേരള യുണിവേഴ്സിറ്റി കോളേജില്‍ പോസ്റ്റില്‍ ആരോപ്പിക്കുന്ന പോലെ യാതൊരു ടീച്ചര്‍ മതംമാറി പൌരത്വം ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചിട്ടില്ല. പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പൊന്‍ സ്റ്റാര്‍ മിയ ഖലിഫയുടെതാണ്.

Avatar

Title:പോൺ സ്റ്റാറിന്‍റെ പടം ഉപയോഗിച്ച് കോളേജ് അദ്ധ്യാപികയുടെ പേരില്‍ തെറ്റായ പ്രചരണം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •