പുരി ജഗന്നാഥ ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ തടഞ്ഞ പഴയ സംഭവം തെറ്റായ വിവരണത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നു

ദേശീയം

വിവരണം 

ജാതിയുടെ പേരിൽ രാഷ്ട്രപതിയെ തടഞ്ഞു. പുരി ജഗന്നാഥ ക്ഷേത്ര സന്ദർശനത്തിനെത്തിയ രാഷ്ട്രപതിയെ സവർണ്ണർ തടഞ്ഞു. രാഷ്ട്രപതി ദളിതനായതിനാലാണ് തടഞ്ഞത്. ഈ വാർത്ത ചെങ്കൊടിയുടെ കാവൽക്കാർ എന്ന ഫേസ്‌ബുക്ക് പേജ് പ്രചരിപ്പിക്കുന്നുണ്ട്. പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനുള്ളില്‍ 1500 ലധികം ഷെയറുകള്‍ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു. 

archived linkFB post

ഈ സംഭവം എപ്പോഴാണ് നടന്നത്.. ദളിതനായതിന്‍റെ പേരിലാണോ രാഷ്‌ട്രപതി അപമാനിക്കപ്പെട്ടത്… നമുക്ക് അന്വേഷിച്ചു നോക്കാം 

വസ്തുതാ വിശകലനം 

ഈ വാർത്തയുടെ കീ വേർഡ്സ്  ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഞങ്ങൾക്ക് സമാന വാർത്ത പ്രസിദ്ധീകരിച്ചചില മാധ്യമങ്ങളുടെ ലിങ്കുകൾ ലഭിച്ചു. മാതൃഭൂമിയിൽ ഈ സംഭവത്തെ പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് 2018 ജൂൺ 27 നാണ്. ദളിതനായതുകൊണ്ട് സവർണ്ണർ തടഞ്ഞു എന്ന് വാർത്തയിൽ ഒരിടത്തും പരാമർശമില്ല. വാർത്തയുടെ സ്ക്രീൻഷോട്ട്:

mathrubhumiarchived link

ഈ സംഭവത്തെ പറ്റി പ്രസിദ്ധീകരിച്ച മറ്റു റിപ്പോർട്ടുകളിലും പോസ്റ്റിൽ ആരോപിക്കുന്നതുപോലെ രാഷ്ട്രപതി ദളിതനായതുകൊണ്ട് സവർണ്ണർ തടഞ്ഞു എന്ന് പരാമർശിക്കുന്നില്ല. 

വാർത്തകളുടെ ലിങ്ക്: 

archived linktimesofindia
archived linknews18
archived linkasianetnews

ഇന്ത്യടുഡേയുടെ വസ്തുതാ അന്വേഷണ സംഘം സമാനമായ വാർത്തയുടെ മേൽ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മാർച്ചിൽ ദർശനത്തിനായി ശ്രീകോവിലിലേക്ക് നടക്കുമ്പോൾ ക്ഷേത്രപരിപാലകർ രാഷ്ട്രപതി കോവിന്ദിനോടും ഭാര്യ സവിത കോവിന്ദിനോടും ജാതിയുടെ അടിസ്ഥാനത്തിൽ മോശമായി പെരുമാറിയെന്ന അഭ്യൂഹങ്ങൾ പരത്തിക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭവനിൽ നിന്നും പുരി ക്ഷേത്ര ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു എന്ന അവകാശവാദത്തിന് മുകളിലാണ് അവർ വസ്തുതാ അന്വേഷണം നടത്തിയത്. 

ഇന്ത്യാ ടുഡേയുടെ പ്രതിനിധി സ്ഥിരീകരണത്തിനായി പ്രസിഡന്‍റിന്‍റെ പ്രസ് സെക്രട്ടറി അശോക് മാലിക്കുമായി സംസാരിച്ചു എന്നും അദ്ദേഹം വാദം തെറ്റാണ് എന്ന് അറിയിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

“അത്തരമൊരു കത്ത് ഞങ്ങൾ അയച്ചതാണെന്ന് ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ അവർ അത് ഹാജരാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു എന്നും രാഷ്ട്രപതി ഭവനിൽ നിന്നും അത്തരമൊരു കത്ത് അയച്ചിട്ടില്ല, ഇത് സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളും വെറും അഭ്യൂഹങ്ങളാണെന്നും അദ്ദേഹം അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. .

അതേസമയം, രാഷ്ട്രപതി ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ ചില ഉദ്യോഗസ്ഥർ സുരക്ഷാ പ്രോട്ടോക്കോളുകൾ ലംഘിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ അവരെ തടഞ്ഞുവെന്നും മാലിക് വിശദീകരിച്ചതായി റിപ്പോർട്ട് പറയുന്നു. എന്നാല്‍ രാഷ്ട്രപതി ദളിതനായതുകൊണ്ട് സവര്‍ണര്‍ തടഞ്ഞു എന്ന് വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറയുന്നില്ല. 

അന്വേഷണത്തിൽ നിന്നും മനസ്സിലാകുന്നത് രണ്ടു വർഷത്തിലധികം പഴക്കമുള്ള വാർത്ത തെറ്റായ വിവരണത്തോടെ ഇപ്പോൾ നടന്ന സംഭവം എന്ന മട്ടിൽ  തെറ്റിധാരണ സൃഷ്ടിക്കാനായി പോസ്റ്റിലൂടെ പ്രചരിപ്പിക്കുകയാണ് എന്നാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. പുരി ജഗന്നാഥ ക്ഷേത്രം രാഷ്ട്രപതി സന്ദര്‍ശിച്ചത് 2018 മാര്‍ച്ചിലാണ്. ചില പുരോഹിതര്‍ അദ്ദേഹത്തെ തടസ്സപ്പെടുത്തി എന്നു വാര്‍ത്തകള്‍ വന്നിരുന്നു. അവിടെ ക്ഷേത്രത്തിന്‍റെ ഒരു യോഗം നടക്കുന്നതിനാലാണ് തടസ്സമുണ്ടായത് എന്നു ക്ഷേത്രം ഭാരവാഹികള്‍ വിശദീകരണം നല്‍കിയിട്ടുണ്ട് എന്നു അക്കാലത്തെ വാര്‍ത്തകളില്‍ പറയുന്നു. രാഷ്ട്രപതി ദളിതനായതിനാല്‍ സവര്‍ണര്‍ അദ്ദേഹത്തെ തടഞ്ഞു എന്നത് തെറ്റായ വാര്‍ത്തയാണ്.

Avatar

Title:പുരി ജഗന്നാഥ ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ തടഞ്ഞ പഴയ സംഭവം തെറ്റായ വിവരണത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നു

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •