
വിവരണം
“സോണിയയുടെയും മക്കളുടെയും പേരിലുള്ള ഇറ്റലിയിലുള്ള 3 കെട്ടിടങ്ങളാണ് ഇറ്റലിയിൽ താമസക്കാരനായ ഇദ്ദേഹം കാണിച്ചു തരുന്നത്.
ഇന്ത്യയിൽ നിന്നും കൊള്ളയടിച്ചും, കട്ടുമുടിച്ചും കൊണ്ടു പോയി ഇറ്റലിയിൽ സഹസ്ര കോടികൾ നിക്ഷേപിച്ചിരിക്കുന്നു.” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ We Love Bharatamba എന്ന ഫേസ്ബൂക്ക് പേജ് 2019 ജൂൺ 14, മുതല്‍ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ഒരു വ്യക്തി ഗുജറാത്തിയില്‍ പറയുന്ന വാചകം ഇപ്രകാരം ആണ്: “ എല്ലാവർക്കും ജയ് ശ്രീ കൃഷ്ണ! ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധി…അദേഹത്തിന്‍റെ മകന്‍ പപ്പു! എന്റെ പിന്നില്‍ കാണുന്ന ഈ കെട്ടിടങ്ങൾ പപ്പുവിന്‍റെതാണ്. ഇന്ത്യ മുഴുവന്‍ കൊള്ളയടിച്ച് ഇവിടെ ഇത്ര വലിയൊരു കെട്ടിടം അവന്‍ പര്‍ച്ചേസ് ചെയ്തിട്ടുണ്ട്. ഞാന്‍ ഇറ്റലിയിലാണ്…ഇത് രാജിവ് ഗാന്ധിയുടെ കെട്ടിടം ആണ് ഇത് സോണിയ ഗാന്ധിയുടെ കെട്ടിടം ആണ് നിങ്ങള്‍ കാണുന്നത്. പപ്പു ഇന്ത്യയെ കൊള്ളയടിച്ച് ഇവിടെ കാശ് ഉണ്ടാക്കുകയാണ്. നിങ്ങള്‍ കാണുന്ന കെട്ടിടങ്ങളെല്ലാം പപ്പുവിന്‍റെതാണ്. ഈ കെട്ടിടം പപ്പുവിന്റെതാണ് ഇറ്റലിയില്‍, ഇത് വാടകക്ക് കൊടുക്കുന്നതാണ് ഇവന്‍റെ പണി. ഇവന്‍ ഇവര്‍ തരുന്ന വടകകൊണ്ട് പൈസാ സമ്പാദിക്കുന്നു എന്നിട്ട് ഇന്ത്യയെ കൊള്ളയടിക്കുന്നു. അതിനാല്‍ പപ്പുവിനെ ഫിനിഷ് ചെയ്യു, ഇന്ത്യയില്‍ നിന് ഇവനെ പുറത്ത് കടത്തുക. എന്‍റെ ജയ് ശ്രീ കൃഷ്ണ ഞാന്‍ ഇറ്റലിയില്‍ നിന്നാണ് സംസാരിക്കുന്നത്.”
ഈ വീഡിയോയില്‍ കാണിക്കുന്ന കെട്ടിടങ്ങൾ യഥാര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിയുടെയോ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെതോ ആണോ? യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അറിയാം.
വസ്തുത വിശകലനം
ഞങ്ങള്‍ വീഡിയോയുടെ കുറിച്ച് കൂടുതല്‍ അറിയാനായി In-Vid ഉപയോഗിച്ച് വീഡിയോയെ പരിശോധിച്ചു. ഞങ്ങള്‍ ഈ വീഡിയോയുടെ ചില ഫ്രേമുകള്‍ ഗൂഗിളില്‍ reverse image search നടത്തി. അതിലുടെ ലഭിച്ച പരിണാമങ്ങളുടെ സ്ക്രീൻഷോട്ടുകള്‍ താഴെ നല്‍കിയിട്ടുണ്ട്.


വീഡിയോയില്‍ കാണുന്ന സ്ഥലം ഇറ്റലിയിലെ ടുരിനിലെ പിയാസ കാസ്റെല്ലോ സ്കുവേര്‍ (Piazza Castello square) ആണ്. ലോകത്തെ സുപ്രസിദ്ധമായ ഒരു വിനോദസഞ്ചാരം കേന്ദ്രം ആണ് ഇത്. ഞങ്ങള്‍ ഈ സ്ഥലം ഗൂഗിള്‍ മാപില്‍ നല്‍കിയ സ്ട്രീറ്റ് വ്യൂ ഉപയോഗിച്ച് പരിശോധിച്ചു. പിയാസ കാസ്റെല്ലോ സ്കുവേരിന്‍റെ സ്ട്രീറ്റ് വ്യൂ താഴെ നല്‍കിട്ടുണ്ട്.
വീഡിയോയില്‍ കാണുന്ന സ്ഥലം സ്ട്രീറ്റ് വ്യൂവുമായി താരതമ്യം ചെയ്തപ്പോള്‍ വീഡിയോയില്‍ കാണുന്ന സ്ഥലം ടുരിനിലെ പിയാസ കാസ്റെല്ലോ സ്കുവേര്‍ തന്നെയാണ് എന്ന് ഉറപ്പായി.

വീഡിയോയില്‍ കാണുന്ന കെട്ടിടങ്ങള്‍ ഇറ്റലിയിലെ സുപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഇതില്‍ രണ്ടെണ്ണം UNESCO പട്ടികയിൽ പെടുത്തിയ ലോക പൈതൃക സ്ഥലങ്ങളാണ്. വീഡിയോയില്‍ കാണുന്ന മൂന്നു കെട്ടിടങ്ങളെ പറ്റി നമുക്ക് വിവരങ്ങൾ അറിയാൻ ശ്രമിക്കാം
പിയാസ കാസ്റെല്ല സ്വീറ്റ് (Piazza Castello Suite):

വീഡിയോയില്‍ വ്യക്തി ഏറ്റവും ആദ്യം ചുണ്ടി കാണിക്കുന്ന കെട്ടിടമാണ് പിയാസ കാസ്റെല്ലോ എന്ന സുപ്രസിദ്ധ ഹോട്ടല്‍. വീഡിയോയില്‍ ആരോപിക്കുന്ന പോലെ ഇത് രാഹുല്‍ ഗാന്ധി വാടകയ്ക്ക് കൊടുത്ത കെട്ടിടമല്ല.

പലാസ്സോ മദാമ (Palazzo Madama):

Palazzo Madama e Casaforte degli Acaja അഥവാ പാലസ്സോ മദാമ എന്ന പേരില്‍ അറിയപ്പെടുന്ന ഈ കെട്ടിടം ഒരു UNESCO ലോക പൈതൃക സ്ഥലമാണ്. റോമന്‍ സാമ്രാജ്യത്തിന്‍റെ സമയത്ത് കൊട്ടാരം ആയിരുന്ന ഈ കെട്ടിടം ഇപ്പോള്‍ ഒരു മ്യുസിയം ആണ്. ഈ കെട്ടിടം ഇറ്റലിയിലെ സര്‍ക്കാരിന്റെതാണ്. അതിനാല്‍ ഈ കെട്ടിടം രാഹുല്‍ ഗാന്ധിയുടെതാകാന്‍ സാധ്യതയില്ല.
ടുരിനിലെ രാജകൊട്ടാരം (Royal Palace Of Turin):

പാലസ്സോ റിയാലെ ഡി ടോരിണോ എന്ന ടുരിനിലെ രാജകൊട്ടാരം ആണ് ഈ കെട്ടിടം. പലാസ്സോ മദാമ പോലെ തന്നെ ഇതും ഒരു UNESCO ലോക പൈതൃക സ്ഥലമാണ്. പതിനാറാം നൂറ്റാണ്ടില്‍ ആദ്യം നിര്‍മിച്ച ഈ കെട്ടിടം 1946 മുതല്‍ ഇറ്റലിയുടെ സര്‍ക്കാരിന്‍റെ ഉടമസ്തതയില്‍ ആണ്. 1997ല്‍ ഈ കൊട്ടരത്തിനെ ഒരു മ്യുസിയം ആക്കി ഇറ്റലിയാന്‍ സര്‍ക്കാര്‍ മാറ്റി. ഇതും ഗാന്ധി കുടുംബതിന്റെതാകാന്‍ ഒരു സാധ്യതയുമില്ല.
ലോക പ്രശസ്തമായ ടുരിനിലെ പിയാസ കാസ്റെല്ലോ സ്കുവേരില്‍ ഉള്ള ഈ കെട്ടിടങ്ങൾ സുപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഇതില്‍ ചിലത് UNESCO അംഗീകാരം ലഭിച്ച ലോക പൈതൃക സ്ഥലങ്ങളാണ്. ഈ കെട്ടിടങ്ങൾ ഗാന്ധി കുടുംബത്തിന്‍റെതാണ് എന്ന് പ്രചരണം പൂർണ്ണമായി തെറ്റാണ്.
Booking.com | Archived Link |
Expedia | Archived Link |
Piazzo castello suite | Archived Link |
Palazo Madamo Wikipedia | Archived Link |
Royal Palace of Turin Wikipedia | Archived Link |
ഈ വീഡിയോയുടെ വസ്തുത പരിശോധന പല വസ്തുതാന്വേഷണം നടത്തുന്ന വെബ്സൈറ്റുകളും മാധ്യമ വെബ്സൈറ്റുകളും ഇതിനു മുമ്പും ചെയ്തിട്ടുണ്ട്. അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടുകള്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
Altnews | Archived Link |
Manorama | Archived Link |
Newscentral24x7 | Archived Link |
നിഗമനം
വീഡിയോയില്‍ പ്രചരിപ്പിക്കുന്നത് പൂർണ്ണമായി വ്യാജമാണ്. ലോക പ്രശസ്തിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ ഗാന്ധി കുടുംബത്തിന്‍റെ സ്വത്തായി അവകാശവാദം ഉന്നയിക്കുന്ന ഈ വീഡിയോ വ്യാജ പ്രചരണം നടത്തുകയാണ്. അതിനാല്‍ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ പോസ്റ്റ് ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Title:വീഡിയോയില്‍ കാണുന്ന കെട്ടിടങ്ങൾ ഗാന്ധി കുടുംബത്തിന്‍റെതാണോ…?
Fact Check By: Harish NairResult: False
