
വിവരണം
“അപമാനിക്കണം എന്നു ആഗ്രഹം ഇല്ല.പക്ഷെ മോദിയെ അപമാനിക്കുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കില്ല…” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം 2019 മെയ് 14 ന് Hindustan. ഹിന്ദുസ്ഥാന്‍ എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ ചിത്രത്തില്‍ സ്വിം സ്യുട്ട് ധരിച്ച ഒരു സ്ത്രിയുണ്ട് അതിന്‍റെ ഒപ്പം ക്യാമറ ഉപയോഗിച്ച ഷൂട്ടിംഗ് ചെയുന്ന മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ ചിത്രവുമുണ്ട്. ഈ ചിത്രത്തിന്‍റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരം: 1988ല്‍ മദാമ്മയുടെ ബാര്‍ ഡാന്‍സ് ഷൂട്ട് ചെയുന്ന പപ്പുവിന്‍റെ അച്ഛന്‍ ആണ്. ഗാന്ധി ഫാമിലിക്ക് മാത്രമേ ലോകത്ത് കാമറയും കമ്പ്യൂട്ടരു൦ ഉള്ളു എന്ന് കമ്മികളും പറയുന്നു.
ഈയിടെയായി താന്‍ 1988 ല്‍ ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന സാമുഹിക മാധ്യമങ്ങളിലും വലിയ പരിഹാസത്തിനു വിഷയമായി മാറിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ രാജിവ് ഗാന്ധി ഉപയോഗിക്കുന്ന ക്യാമറ ഡിജിറ്റല്‍ ക്യാമറ ആണോ? നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
പോസ്റ്റില്‍ നല്‍കിയ സ്ത്രിയുടെ ചിത്രം സാമുഹിക മാധ്യമങ്ങളില്‍ സോണിയ ഗാന്ധിയുടെ പേരില്‍ പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ ചിത്രം സോണിയ ഗാന്ധിയുടെതല്ല മറിച്ച് സ്വിസ്സ് നടി ഉര്‍സുല അന്ദ്രെസ്സുടെതാണ്. ഈ ചിത്രം ഉപയോഗിച്ച് സോണിയ ഗാന്ധിക്ക് എതിരെ പ്രചരണം നടത്തുന്ന പോസ്റ്റുകളുടെ വസ്തുത പരിശോധിച്ചു ഞങ്ങള്‍ ഒരു റിപ്പോര്‍ട്ട് കുറച്ച ദിവസം മുമ്പ് പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ചു സന്ദര്‍ശിക്കാം.
ഈ ചിത്രം സോണിയ ഗാന്ധിയുടെതല്ല! സത്യം എന്താണെന്നറിയാം…

രാജിവ് ഗാന്ധി ഉപയോഗിക്കുന്ന ക്യാമറ ഏതാണെന്ന് നമുക്ക് പരിശോധിക്കാം. ഈ പോസ്റ്റില്‍ പറയുന്ന വിവരണത്തിന്‍റെ Boom, Quint എന്നി വസ്തുത പരിശോധിക്കുന വെബ്സൈറ്റുകള്‍ പരിശോധന നടത്തിട്ടുണ്ട്. രാജിവ് ഗാന്ധി ഉപയോഗിക്കുന്ന ക്യാമറ ഡിജിറ്റല്‍ ക്യാമറ അല്ല. Japan Victor Company (JVC) എന്ന കമ്പനി നിര്‍മിച്ച JVC GX 88E എന്ന മോഡല്‍ ആണ്.
ഈ ക്യാമറ ഒരു VHS (Video Home System) ക്യാമറ ആണ്. VHS ഉപയോഗിക്കുന്ന ക്യാമറ ഡിജിറ്റല്‍ ക്യാമറ അല്ല പകരം അനലോഗ് ക്യാമറയാണ്. ഇതില്‍ ഉപയോഗിക്കുന്നത് മഗ്നെടിക് ടേപ്പ് ആണ്. അതെ ടേപ്പ് ഉള്ള കാസറ്റിലാണ് ഈ ക്യാമറ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത്. അതിനാല്‍ ഈ ക്യാമറ ഡിജിറ്റല്‍ ആണെന്ന് പറയാന്‍ സാധിക്കില്ല. ഈ കാസറ്റ് പിന്നീട് VCR ഉപയോഗിച്ച് ടിവിയില്‍ കാണാന്‍ സാധിക്കും.

ലോകത്തെ ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ 1989ല്‍ FUJI DS-X ആയിരുന്നു. ഇതിന്‍റെ പുറമേ 1991ല്‍ കൊടാക് DCS100 എന്ന ഡിജിറ്റല്‍ ക്യാമറ ഇറക്കി. Mashable എന്ന വെബ്സൈറ്റ് പ്രകാരം മാര്‍ക്കറ്റില്‍ ലഭ്യമായ ലോകത്തെ ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ കൊടാക് DCS100 ആയിരുന്നു. പക്ഷെ ഒരു കാര്യം വ്യക്തമാണ് 1989ന്‍റെ മുമ്പേ ഡിജിറ്റല്‍ ക്യാമറ മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നില്ല. രാജിവ് ഗാന്ധി ഉത്തർ പ്രദേശിലെ ഹിണ്ടോന്‍ എയര്‍ബേസില്‍ ക്യാമറ ഉപയോഗിച്ച് വീഡിയോ ഷൂട്ടിംഗ് ചെയുന്ന ചിത്രമാണ് പ്രസ്തുത പോസ്റ്റില്‍ നല്‍കിട്ടുള്ളത്. ഈ ചിത്രം 1983ല്‍ എടുത്തതാണ്. 2017 ഓഗസ്റ്റ് 20 ന് കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ ഔദോഗികമായ ട്വിട്ടര്‍ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തിരുന്നു.
ഈ ക്യാമറ പോസ്റ്റില്‍ പറയാന്‍ ഉദ്ദേശിക്കുന്നതുപോലെ ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ അല്ല. നരേന്ദ്ര മോദി അഭിമുഖത്തില്‍ അദേഹം ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ 1988ല്‍ ഉപയോഗിച്ചു എന്നാണ് പറഞ്ഞത്. അത് സംഭവ്യമല്ല കാരണം ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ മാര്‍ക്കറ്റില്‍ വനത് 1989ന്‍റെ ശേഷമായിരുന്നു. പക്ഷെ അതിന്‍റെ മുമ്പേ അനലോഗ് ക്യാമറകള്‍ ഉണ്ടായിരുന്നു. അത് പോലെ ഒരു അനലോഗ് ക്യാമറയാണ് രാജിവ് ഗാന്ധി ഈ ചിത്രത്തില്‍ ഉപയോഗിക്കുന്നത്. ഈ ക്യാമറയില്‍ കാസ്സെറ്റ് ഉപയോഗിച്ചിട്ടാണ് റെക്കോർഡിങ് ചെയ്തിരുന്നത്.
നിഗമനം
ഈ പോസ്റ്റില്‍ പറയുനത് തെറ്റാണ്. രാജിവ് ഗാന്ധി ഉപയോഗിച്ച ക്യാമറ ഡിജിറ്റല്‍ ക്യാമറ ആയിരുന്നില്ല പക്ഷെ അനലോഗ് വീഡിയോ ക്യാമറ ആയിരുന്നു. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ് ഷയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.
ചിത്രങ്ങള്‍ കടപ്പാട്: Ebay

Title:രാജിവ് ഗാന്ധി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചിട്ടുണ്ടായിരുന്നോ…?
Fact Check By: Harish NairResult: False
