ആറ് അനാഥ കുട്ടികളെ ദത്ത് എടുത്ത് പഠിപ്പിക്കുന്ന ടീച്ചറാണോ ചിത്രത്തിലുള്ളത്?

സാമൂഹികം

വിവരണം

ആറ് അനാഥ കുട്ടികളെ ദത്ത് എടുത്ത് പ‌ഠിപ്പിക്കുന്ന ലക്ഷ്‌മി ടീച്ചര്‍.. ടീച്ചറിന് ഒരു ലൈക്ക് കൊടുത്തൂടെ.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി ഒരു സത്രീയുടെ ചിത്രം സഹിതം പ്രചരിക്കുന്നുണ്ട്. സുബിന്‍ സേവ്യര്‍ സുബിന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,000ല്‍ അധികം ഷെയറുകളും 446ല്‍ റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. 

Facebook PostArchived Link

എന്നാല്‍ ചിത്രത്തില്‍ കാണുന്നത് ആറ് കുട്ടികളെ ദത്ത് എടുത്ത് പഠിപ്പിക്കുന്ന ലക്ഷ്മി എന്ന അധ്യാപിക തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഇതെ യുവതിയുടെ ചിത്രം സഹിതം ഇതെ തലക്കെട്ട് നല്‍കി മറ്റുഭാഷകളില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിക്കുന്നതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. ഞങ്ങളുടെ (ഫാക്‌ട് ക്രെസെന്‍ഡോ) തമിഴ് വിഭാഗം ഇതെ പോസ്റ്റിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം ജൂണില്‍ വസ്‌തുത അന്വേഷണം നടത്തിയതാണ്. തമിഴ് ഫാക്‌ട് ക്രെസെന്‍ഡോയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ചിത്രം നിരവധി വെബ്‌സൈറ്റുകളിലും പേജികളിലും പല പേരുകളിലും പല തലക്കെട്ട് നല്‍കിയും ഏറെ നാളുകളായി പ്രചരിക്കുന്നതാണ്. അനാഥ കുട്ടികളെ ദത്ത് എടുത്ത് പഠിപ്പിക്കുന്ന ലക്ഷ്‌മി ടീച്ചര്‍ എന്ന തലക്കെട്ട് നല്‍കി മറ്റ് ചില സ്ത്രീകളുടെ ചിത്രങ്ങളും തമിഴ് വിഭാഗത്തിന് കണ്ടെത്താന്‍ കഴിഞ്ഞു.

ഫാ‌ക്‌ട് ക്രെസെന്‍ഡോ തമിഴിന്‍റെ റിപ്പോര്‍ട്ട് വായിക്കാം-

ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ചതും സമാനമായ രീതിയില്‍ പല വെബ്‌സൈറ്റുകളില്‍ പോസ്റ്റിലെ അതെ ചിത്രം പലതരത്തിലുള്ള തലക്കെട്ടുകള്‍ നല്‍കി പ്രചരിപ്പിച്ചിരിക്കുന്നതായിട്ടാണ്. തമിഴ്‌ പേജിലാണ് അധികവും ചിത്രം പ്രചരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരത്തില്‍ ഒരു സ്ത്രീ കേരളത്തില്‍ കുട്ടികളെ ദത്ത് എടുത്ത് പഠനച്ചിലവുകള്‍ നല്‍കുന്നതുണ്ടോയെന്നതിന് കുറിച്ച് ആധികാരകമായ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് പോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതാണ് മറ്റൊരു വസ്‌തുത. 

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ കാണാം-

കൂടാതെ 2018ല്‍ ഇതെ യുവതിയുടെ പേരില്‍ സമാനമായ ക്യാപ്‌ഷന്‍ നല്‍കി ഇന്ത്യന്‍ ആര്‍മിയുടെ ആരാധകന്‍ എന്ന പേജില്‍ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റില്‍ ഒരു വ്യക്തി പോസ്റ്റിന്‍റെ ആധികാരകതയെ ചോദ്യം ചെയ്ത് കമന്‍റ് ചെയ്തിരിക്കുന്നതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അതിന് മറുപടിയായി ചിത്രത്തില്‍ കാണുന്ന യുവതിയുടെ സുഹൃത്ത് എന്ന പേരില്‍ മറ്റൊരു സ്ത്രീ മറുപടിയും നല്‍കിയിട്ടുണ്ട്. അതിങ്ങനെയാണ്- ആദ്യ മറുപടി ഇങ്ങനെയാണ്– ഇത് ഫേക്ക് ആണ്.. അവരുടെ പേര് ലക്ഷ്മിയെന്നല്ല. അവസാന മറുപടി – സത്യം പറയുമ്പോള്‍ അവിശ്വസിക്കരുത്. ഇത് ഫേക്ക് ആണ്. എന്‍റെ സുഹൃത്താണ് ചിത്രത്തിലുള്ളത്. അവരുടെ ഐഡെന്‍റിറ്റി ഇവിടെ വെളിപ്പെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.. എന്നതാണ് പോസ്റ്റിലെ കമന്‍റ്.

കമന്‍റിന്‍റെയും മറുപടിയുടെയും സ്ക്രീന്‍ഷോട്ട്-

ഇന്ത്യന്‍ ആര്‍മിയുടെ ആരാധകന്‍ എന്ന പേജിലെ പോസ്റ്റ്-

Fact Crescendo TamilFacebook PostFB Post Archived 

നിഗമനം

യാതൊരു ആധികാരികതയും ഇല്ലാതെ പല പേരുകളില്‍ പലതരത്തിലുള്ള തലക്കെട്ടുകളില്‍ കാലങ്ങളായി പ്രചരിക്കുന്ന ചിത്രം മാത്രമാണിതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ആറ് അനാഥ കുട്ടികളെ ദത്ത് എടുത്ത് പഠിപ്പിക്കുന്ന ടീച്ചറാണോ ചിത്രത്തിലുള്ളത്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •