രഹന ഫാത്തിമ ശബരിമലയിൽ എത്തിയത് സംഘപരിവാർ-ബിജെപി പിന്തുണയോടെയോ?

രാഷ്ട്രീയം

വിവരണം

സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആക്ടിവിസ്റ്റായ രഹന ഫാത്തിമ ശബരിമല കയറിയതെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നടക്കുന്നുണ്ട്. രഹന ഫാത്തമിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്നത് ജനം ടിവിയിലാണെന്നാണ് ആരോപണം. ഹക്കീം ഹക്കീം എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നത്. മെയ് 13ന് പോസ്റ്റ് ചെയ്ത പോസ്റ്റിന് ഇതുവരെ 494ല്‍ അധികം ഷെയറുകളും 79ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ രഹന ഫാത്തിമയ്ക്ക് സംഘപരിവാര്‍ ബന്ധമുണ്ടോ.. അവരുടെ ഭര്‍ത്താവ് ജനം ടിവിയില്‍ ജോലി ചെയ്യുന്നുണ്ടോ.. വസ്തുത എന്താണെന്ന് പരിശോധിക്കാം-

വസ്‌തുത വിശകലനം

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ രഹന ഫാത്തിമയ്ക്ക് ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി ബന്ധമുണ്ടെന്നും അത് വഴി സംഘപരിവാറിന്‍റെ പിന്തുണ ഉണ്ടെന്നുമായിരുന്ന ആ സമയം ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍. എന്നാല്‍ തനിക്ക് സുരേന്ദ്രനുമായോ സംഘപരിവാര്‍ സംഘടനകളോ-ബിജെപിയായോ യാതൊരു ബന്ധവുമില്ലെന്ന വെളിപ്പെടുത്തലുമായി രഹന ഫാത്തമ തന്നെ രംഗത്ത് എത്തിയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത മുഖ്യധാര മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്‌താണ്. മാത്രമല്ല ഇവരുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ ജനം ടിവിയില്‍ ജോലി ചെയ്തിരുന്നു എന്ന തരത്തിലെ പ്രചരണം ശരിയാണോ എന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി ജനം ടിവിയുടെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ആയിരുന്ന അരുണിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മനോജ് ശ്രീധര്‍ ജനം ടിവിയിലോ ബിജെപി-സംഘപരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നില്ലെന്നും വ്യക്തമാക്കി. കൂടാതെ മനോജ് ശ്രീധറിന് ജനം ടിവിയുമായി ബന്ധമുണ്ടെന്നത് സിപിഐ(എം)ന്‍റെ നുണ പ്രചരണമാണെന്ന പേരില്‍ ജനം ടിവി നിയമ നടപടികള്‍ക്കും മുന്‍കൈ എടുത്തിരുന്നു. രഹന ഫാത്തിമ തന്നെ തന്‍റെ ഭര്‍ത്താവ് ജനം ടിവിയില്‍ ജോലി ചെയ്യുന്ന ആളല്ലയെന്നും ചലച്ചിത്ര നിര്‍മാതാവാണെന്ന് പറയുന്ന വീഡിയോയും ജനം ടിവിയുടെ യൂ ട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നു.

രഹന ഫാത്തിമയുടെ ഭര്‍ത്താവ് മനോജ് ശ്രീധറിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Archived Link

വിഷയം സംബന്ധിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റുകളും യൂ ട്യൂബ് വീഡിയോകളും ചുവടെ.

Archived Link

തനിക്ക് എതിരെ ബിജെപി ബന്ധം ആരപോിക്കുന്നവരെ പരോക്ഷമായി വിമര്‍ശിച്ച് രഹന ഫാത്തിമ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്-

Archived Link

നിഗമനം

രഹന ഫാത്തിമ തനിക്ക് സംഘപരിവാറുമായോ ബിജെപിയായോ യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. അവരുടെ ഭര്‍ത്താവ് ജനം ടിവിയില്‍ അല്ല ജോലി ചെയ്തിരുന്നതെന്ന് ജനം ടിവിയുടെ പ്രതിനിധികള്‍ തന്നെ പറയുന്നു. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പോസ്റ്റ് വ്യാജമാണെന്നത് അതുകൊണ്ട് തന്നെ അനുമാനിക്കാം.

Avatar

Title:രഹന ഫാത്തിമ ശബരിമലയിൽ എത്തിയത് സംഘപരിവാർ-ബിജെപി പിന്തുണയോടെയോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •