റഷ്യന്‍ ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ആപ്പാണോ ഫെയ്‌സ് ആപ്പ് ?

കൗതുകം

വിവരണം

ലോകം എമ്പാടും ഒരേ പോലെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകാണ് ഫെയ്‌സ് ആപ്പ് എന്ന ആപ്ലിക്കേഷന്‍. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറിയില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പാണിത്. നമ്മുടെ ഫോട്ടിയില്‍ ആപ്പിലുള്ള ഫിലറ്റര്‍ ഉപയോഗിച്ച് ചെറുപ്പമാക്കാനും വാര്‍ദ്ധക്യ രൂപമാക്കാനും സ്ത്രീരൂപമാക്കി മാറ്റാനുമൊക്കെ ഫെയ്‌സ് ആപ്പ് വഴി സാധിക്കും. ഇതിനിടയിലാണ് ഫെയ്‌സ് ആപ്പിനെതിരെ ചില പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. റഷ്യന്‍ ആപ് ആയ ഫെയ്‌സ് ആപ്പ് മനുഷ്യനെ കൃത്രിമമായി രൂപകല്‍പ്പന ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്ന ആപ്പാണിതെന്നും ആരും ഇത് ഉപയോഗിക്കരുതെന്നും ഒരു ചിത്രത്തിന് കുറിപ്പായി നല്‍കിയാണ് പ്രചരിപ്പിക്കുന്നത്.  Aroor 24X7 എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പ്രചരിക്കുന്ന പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇതാണ്-

പോസ്റ്റിന് ഇതുവരെ 129ല്‍ അധികം ലൈക്കുകളും 63ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്നത് പോലെ മോസ്‌കോ യൂണിവേഴ്‌സിറ്റിയാണോ ഫെയ്‌സ്ആപ്പ് പുറത്തിറക്കിയത്? റഷ്യയില്‍ കൃത്രിമ മനുഷ്യനെ രൂപകല്‍പ്പന ചെയ്യാന്‍ വേണ്ടിയാണോ ഫെയ്‌സ്ആപ്പ് കണ്ടുപിടിച്ചത്? ചിത്രത്തില്‍ കാണുന്നത് അത്തരത്തില്‍ കൃത്രിമമായി ഉണ്ടാക്കിയ മനുഷ്യനാണോ? എന്താണ് വസ്തുത എന്ന് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

ആദ്യം തന്നെ ഫെയ്‌സ് ആപ്പ് ഡെവലപ് ചെയ്ത കമ്പനി ഏതാണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ അത് റെഷ്യന്‍ കമ്പനിയായ വയര്‍ലെസ് ലാബ് ആണെന്ന് മനസിലായി. രണ്ടാമത് മോസ്‌കോ യൂണിവേ‌ഴ്സിറ്റിയും ഫെയ്‌സ് ആപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് അന്വേഷിച്ചത്. എന്നാല്‍ വയര്‍ലെസ് ലാബ് എന്ന കമ്പനിയും മോസ്‌കോ സര്‍വകലാശാലയുമായി യാതൊരു ബന്ധവുമില്ലെന്നും കണ്ടെത്താന്‍ കഴിഞ്ഞു. അപ്പോള്‍ പിന്നെ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം റഷ്യ കൃത്രിമമായി രൂപം നല്‍കിയ മനുഷ്യന്‍റേതാണോ എന്ന് പരിശോധിക്കുകയായിരുന്നു അടുത്ത ലക്ഷ്യം. എന്നാല്‍ റിവേ‌ഴ്സ് ഇമേജ് സെര്‍ച്ചില്‍ ചിത്രം അപ്‌ലോഡ് ചെയ്‌ത് സെര്‍ച്ച് ചെയ്തപ്പോഴാണ് മിസിസിപ്പിയിലെ ഒരു അഗ്നിരക്ഷസേന ഉദ്യോഗസ്ഥന്‍റെ ചിത്രമാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. ഒരു തീപിടുത്തത്തില്‍ മുഖം പൂര്‍ണമായി കത്തി വികൃതമായി പോയ പാട്രിക് ഹാര്‍ഡിസണ്‍ എന്ന അഗ്നിരക്ഷാ ഉദ്യോഗസ്ഥനാണ് ചിത്രത്തിലുള്ളത്. 2015ല്‍ അമേരിക്കയില്‍ നടന്ന 26 മണിക്കൂര്‍ സര്‍ജറിക്കൊടുവില്‍ പാട്രിക്കിന്‍റെ മുഖം മാറ്റിവയ്ക്കല്‍ സര്‍ജറി പൂര്‍ത്തീകരിക്കുകയായിരുന്നു എന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍  വ്യക്തമാക്കുന്നു. ഫെയ്‌സ് ആപ്പിനെതിരെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന അതെ ചിത്രം ബിബിസിയുടെ വെബ്‌സൈറ്റില്‍ കാണാനും സാധിക്കും.

ഫെയ്‌സ്ആപ് ഡെവലപ്പ് ചെയ്ത കമ്പനിയുടെ പേര് വയര്‍ലെസ് ലാബ് എന്നാണ് (മോസ്കോ യൂണിവേഴ്‌സിറ്റിയുമായി യാതൊരു ബന്ധവുമില്ല)

റിവേഴ്‌സ് ഇമേജ് സെര്‍ച്ച് റിസല്‍ട്ട്-

റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ബിബിസി ന്യൂസില്‍ നിന്നും ലഭിച്ച പാട്രിക് ഹാര്‍ഡിസണിനെ കുറിച്ചുള്ള ലേഖനം-

Archived Link

കൃത്രിമ മനുഷ്യറണ്ടാക്കാനുള്ള ശ്രമം വിജയിച്ചു എന്ന് റഷ്യന്‍ പോലീസ് ഉദ്യോഗസ്ഥര്‍ വെളിപെടുത്തല്‍ നടത്തിയെന്ന വാര്‍ത്ത‍ ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യാതൊരു പരിണാമം ലഭിച്ചില്ല. റഷ്യന്‍ കമ്പനി വയര്‍ലെസ് ലാബ്‌ താങ്കളുടെ ചിത്രങ്ങള്‍ തങ്ങളുടെ അനുവാദമില്ലാത്തെ ഉപയോഗിക്കാന്‍ അര്‍ഹാത്തെയുണ്ട് എന്നൊരു വിവാദം ഇപ്പോള്‍ ഇയടെയായി നടന്നോണ്ടിരിക്കുകെയാണ്. നിങ്ങളുടെ ചിത്രങ്ങള്‍ ഇവര്‍ക്ക് നിങ്ങളുടെ അന്നുവാദം ഇല്ലാത്തെ ഉപയോഗിക്കാന്‍ ആക്കും അതിനായി നിങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരല്ല എന്ന് അവരുടെ വെബ്‌സൈറ്റില്‍ അവര്‍ അറിയിക്കുന്നു. നമ്മുടെ സുകര്യ ചിത്രങ്ങളുടെ ഉപയോഗം ഇവര്‍ക്ക് ഏതെങ്കിലും തരത്തിലും ചെയ്യാന്‍ സാധിക്കും എന്നട്ട് നമുക്ക് ഒന്നും ചെയ്യാന്‍ ആക്കില്ല എന്നാന്ന്‍ ചിന്ത.  അമേരിക്കന്‍ പൌരന്മാരുടെ സുകര്യമായ വിവരങ്ങള്‍ അമേരിക്കെയുടെ ശത്രു രാജ്യമായ റഷ്യയുടെ കയ്യില്‍ പെടുന്നത്ത് അപകടകരമാണ് എന്നട്ട് അമേരിക്കെയിലെ രഹസ്യാന്വേഷണം ഏജന്‍സികല്‍ ഇതിന്‍റെ എതിരെ നടപടി സ്വീകരിക്കണം എന്ന് അമേരിക്കെയിലെ ഡെമോക്രാറ്റ് പാര്‍ട്ടി ആവശ്യപെട്ടു. ഈ ഒരു വിവാടത്തിനെ ഒഴിച്ചാല്‍, അടത്ത് കാലത്ത് ഫെയിസ് ആപ്പിനെ സംബന്ധിച്ചത്തോളം യാതൊരു വിവാദം കണ്ടെത്താന്‍ സാധിച്ചില്ല. വിശേഷിച്ചട്ടു പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപനങ്കല്‍ കുറിച്ച് യാതൊരു വിവരം ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.

NPRArchived Link

നിഗമനം

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത് പോലെ റഷ്യയിലെ മോസ്കോ യൂണിവേഴ്സിറ്റിയുമായുള്ള ബന്ധത്തിനോ കൃത്രിമ മനുഷ്യ രൂപം ഉണ്ടാക്കുന്നതിനോ മറ്റോ ഫെയ്‌സ്ആപ്പ് ഉപയോഗിക്കുന്നതിനായോ യാതൊരു തെളിവുകളുമില്ല. വയര്‍ലെസ് ലാബ് എന്ന സ്വകാര്യ കമ്പനിയാണ് ഫെയ്‌സ്ആപ്പിന്‍റെ ഡവലപ്പേഴ്‌സ്. ബാക്കിയുള്ളതെല്ലാം നുണപ്രചരണങ്ങള്‍ മാത്രമാണെന്നും ഇതോടെ തെളിഞ്ഞുകഴിഞ്ഞു.

Avatar

Title:റഷ്യന്‍ ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന ആപ്പാണോ ഫെയ്‌സ് ആപ്പ് ?

Fact Check By: Dewin Carlos 

Result: False