സല്‍മാന്‍ ഖാന്‍ തെരുവ് ഗായികായായ രാനൂ മോണ്ടലിന് 55 ലക്ഷംരൂപ വിലയുള്ള ഫ്ലാറ്റ് നല്‍കിയോ…?

വിനോദം

വിവരണം

Facebook Archived Link

“കൊടുക്കാം ഈ നല്ലമനസിന് ഒരു ലൈക്‌ ????????” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 28, 2019 മുതല്‍ ഒരു ചിത്രം Vathyasthamaya Oru Page വ്യത്യസ്തമായ ഒരു പേജ് എന്ന പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ സാമുഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധി നേടിയ രാനു മോണ്ടലിന്‍റെയും  പ്രസിദ്ധ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെയും ചിത്രങ്ങള്‍ നല്‍കിട്ടുണ്ട്. ഇവരുടെ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: തെരുവ് ഗായികക്ക് 55 ലക്ഷംരൂപയുടെ ഫ്ലാറ്റ് കൊടുത്ത് സല്‍മാന്‍ ഖാന്‍…ഇതൊക്കെയല്ലേ സോഷ്യല്‍ മീഡിയയുടെ പവര്‍…

കൊല്‍ക്കത്തയില്‍ റെയില്‍വേ സ്റ്റേഷനില്‍ പാടുന്ന രാനു മോണ്ടല്‍ എന്ന സ്ത്രിയുടെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആയതിനു ശേഷം ഒറ്റ രാത്രിയോടെ രാനു ഏറെ പ്രസിദ്ധി നേടിയിരുന്നു. ലത മങ്കേഷ്ക്കരെ പോലെ പാടുന്ന സ്ത്രി എന്ന തരത്തില്‍ പലരും രാനുവിനു അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു. പ്രസിദ്ധ സംഗീത സംവിധായകനായ ഹിമേഷ് രേഷമിയ രാനുവിന്‍റെ ഒപ്പം ഒരു പാട്ടും പാടുകയുണ്ടായി.

ചിത്രം കടപ്പാട്: idiva

 എന്നാല്‍ സല്‍മാന്‍ ഖാന്‍ രാനു മോണ്ടലിന് യഥാര്‍ത്ഥത്തില്‍ 55 ലക്ഷംരൂപ വിലയുള്ള ഒരു ഫ്ലാറ്റ് നല്‍കിയോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ പോസ്റ്റില്‍ ഉന്നയിച്ച അവകാശവാദത്തിനെ അനുകുലിക്കുന്ന എന്തെങ്കിലും വാര്‍ത്ത‍യുണ്ടോ എന്ന് ഗൂഗിളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് IDiva.com എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാര്‍ത്ത‍യുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കുന്നു.

iDivaArchived Link

വാര്‍ത്ത‍യുടെ പ്രകാരം സല്‍മാന്‍ ഖാന്‍ രാനു മണ്ഡലിന് 55 ലക്ഷംരൂപയുടെ ഒരു ഫ്ലാറ്റ് നല്‍കിയെന്ന വാര്‍ത്ത‍ ഒരു പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട്‌ ചെയ്തത്. എന്നാല്‍ മാധ്യമത്തിന്‍റെ പേര് വാര്‍ത്ത‍യില്‍ നല്കിട്ടില്ല. ഇത് പോലെ തന്നെ ഒരു മലയാളീ യുടുബ്‌ ചാനല്‍ ആയ പച്ച നെല്ലിക്കയില്‍ ഒരു ഫ്ലാറ്റിന്‍റെ ദ്രിശ്യങ്ങളും കാണിക്കുന്നുണ്ട്. 

എന്നാല്‍ ടൈംസ്‌ ഓഫ് ഇന്ത്യ വെബ്സൈറ്റ് ഈ വാര്‍ത്ത‍ വ്യാജമാണ് എന്ന് വാര്‍ത്ത‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. വാര്‍ത്ത‍യുടെ വീഡിയോ താഴെ നല്‍കിട്ടുണ്ട്.

ഇതേ വാര്‍ത്ത‍യുടെ അടിസ്ഥാനത്തില്‍ പല മാധ്യമങ്ങളും ഈ വാര്‍ത്ത‍ തെറ്റാണ്‌ എന്ന് അവരുടെ റിപ്പോര്‍ട്ടില്‍ അറിയിക്കുന്നു.

ഇന്ത്യ ടുഡേ വാര്‍ത്ത‍

കുടാതെ വാര്‍ത്ത‍ സത്യമാണോ എന്ന് അറിയാനായി ഞങ്ങളുടെ പ്രതിനിധി സല്‍മാന്‍ ഖാനിന്‍റെ മീഡിയ മാനേജര്‍ ജോര്ടിയുമായി നേരിട്ട് സംസാരിച്ചപ്പോള്‍ അദേഹം പറയുന്നത് ഇങ്ങനെ: ഈ വാര്‍ത്ത‍ തെറ്റാണ്‌. സല്‍മാന്‍ ഖാന്‍ രാനു മണ്ടലിന് ഫ്ലാറ്റ് നല്കിട്ടില്ല.”

India TodayArchived Link
TOIArchived Link
NDTVArchived Link

നിഗമനം

പോസ്റ്റില്‍ നല്‍കിയ വാര്‍ത്ത‍ പൂര്‍ണ്ണമായി വ്യാജമാണ്. സല്‍മാന്‍ ഖാന്‍ രാനു മണ്ടലിന് ഫ്ലാറ്റ് നല്കിട്ടില്ല. അതിനാല്‍ വസ്തുത അറിയാതെ ഇത് പോലെയുള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.

Avatar

Title:സല്‍മാന്‍ ഖാന്‍ തെരുവ് ഗായികായായ രാനൂ മോണ്ടലിന് 55 ലക്ഷംരൂപ വിലയുള്ള ഫ്ലാറ്റ് നല്‍കിയോ…?

Fact Check By: Mukundan K 

Result: False