നെതർലണ്ടിലെ പള്ളിക്കൂടത്തിൽ അഞ്ചാം ക്ലാസ്സുമുതൽ ഭഗവത് ഗീത പഠനം നിർബന്ധമാക്കിയോ…?

അന്തര്‍ദേശിയ൦

വിവരണം

“നെതർലണ്ടിലെ പള്ളിക്കൂടത്തിൽ അഞ്ചാം ക്ലാസ്സുമുതൽ ഭഗവത് ഗീത പഠനം നിർബന്ധമാക്കി. നമ്മൾക്ക് എന്ന് ഇതുപോലെ പ്രാവർത്തികമാക്കാൻ പറ്റും ???????” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ചില ഫെസ്ബൂക്ക് പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ വിദേശി കുട്ടികള്‍ സ്കൂളില്‍ സംസ്കൃത ശ്ലോകങ്ങള്‍ ചൊല്ലുന്നതായി നമുക്ക് കാണാം. വീഡിയോയ്ക്കൊപ്പം ചേര്‍ത്ത ക്യാപ്ഷനില്‍ നെതര്‍ലണ്ടിലെ പള്ളിക്കുടത്തില്‍ അഞ്ചാം ക്ലാസ്സുമുതല്‍ ഭഗവത് ഗീത പഠനം നിര്‍ബന്ധമാക്കി എന്ന് വാദിക്കുന്നു. വിദേശ സ്കൂളുകളില്‍ പലയിടത്തും സംസ്കൃത ഭാഷ പഠിപ്പിക്കുന്നുണ്ട് പക്ഷെ എവിടെയും നിര്‍ബന്ധമാക്കിയതായി വാര്‍ത്ത‍ ശ്രദ്ധയില്‍ വന്നില്ല. ഇതിനെ മുമ്പേയും ലണ്ടനില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയെന്ന് വാദിക്കുന്ന തെറ്റായ പോസ്റ്റിന്‍റെ ഞങ്ങള്‍ അന്വേഷണം നടത്തി പോസ്റ്റിലെ അവകാശവാദം തെറ്റാന്നെണ് കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട്‌ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചേയുക.

ലണ്ടനിലെ സ്കൂലുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയോ…?

പ്രസ്ത്ത പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങളും തെറ്റാണോ? യഥാര്‍ത്ഥത്തില്‍ നെതര്‍ലണ്ടില്‍ അഞ്ചാം ക്ലാസ്സ്‌ മുതല്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കിയോ? വസ്തുത എന്താണെന്ന് നമുക്ക് നോക്കാം.

FacebookArchived Link

വസ്തുത അന്വേഷണം 

ഗൂഗിളില്‍ ‘ഭഗവദ് ഗീത ഇന്‍ നെതര്‍ലണ്ട്സ്’ എന്നി കീ വേർഡ്സ് ഉപയോഗിച്ചു ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ ലഭിച്ച പരിണാമങ്ങളില്‍ ഞങ്ങള്‍ക്ക് ഈ വാദത്തിനു മുകളില്‍ നടത്തിയ പല വസ്തുത അന്വേഷണം റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഈ വസ്തുത അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്‌ എന്ന് മനസിലാക്കുന്നു. 

ഒള്റ്റ് ന്യൂസ്‌ നടത്തിയ അന്വേഷണ പ്രകാരം നെതര്‍ലണ്ടില്‍ അഞ്ചാം ക്ലാസ്സ്‌ മുതല്‍ സംസ്ക്രിത പഠനം നിര്‍ബന്ധമാക്കി എന്ന വാദം തെറ്റാണ്‌ എന്ന് വിലയിരുത്തിയിട്ടുണ്ട്. നെതര്‍ലണ്ടിന്‍റെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിര്‍ബന്ധമുള്ള വിഷയങ്ങളില്‍ സംസ്ക്രിതമില്ല.

ഡച്ച്, ഇംഗ്ലീഷ്, കണക്ക്, സമുഹവും പരിസ്ഥിതി സംബന്ധവുമായ പഠനങ്ങള്‍ (ഇതിഹാസം, ഭുമിശാസ്ത്രം, ജീവശാസ്ത്രം, പൌരത്വം, റോഡ്‌ സുരക്ഷയും രാഷ്ട്രീയവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഇതില്‍ ഉള്‍പെടും), നിര്‍മ്മാണാത്മകമായ കാര്യങ്ങൾ (സംഗീതം, ചിത്രരചന, കരകൌശലം എന്നിവ ഇതില്‍ ഉള്‍പെടും) കായികം എന്നി വിഷയങ്ങളാണ് വെബ്‌സൈറ്റില്‍ നെതര്‍ലണ്ടില്‍ നിര്‍ബന്ധമായ വിഷയങ്ങള്‍ എന്ന് വ്യക്തമാക്കുന്നു. 

പോസ്റ്റില്‍ നല്‍കിയ വീഡിയോ നെതര്‍ലണ്ടിലെതല്ല. ഈ വീഡിയോ ലണ്ടനിലെ സെന്റ് ജോണ്‍ സ്കൂളിന്‍റെതാണ്. ലോകത്തില്‍ ഒമ്പത് രാജ്യങ്ങളിലുള്ള സൈന്റ്റ്‌ ജോണ്‍ സ്കൂളുകളില്‍ സംസ്കൃതം പഠിപ്പിക്കുന്നുണ്ട്. എ.ബി.പി. ന്യൂസ്‌ ഈ വീഡിയോയുടെ മുകളില്‍ നടത്തിയ വസ്തുത അന്വേഷണം താഴെ നല്‍കിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ വാദിക്കുന്നത് തെറ്റാണ്‌. സംസ്കൃതം നെതര്‍ലണ്ടില്‍ നിര്‍ബന്ധമാക്കിട്ടില്ല. പോസ്റ്റിനോടൊപ്പം പങ്ക് വെച്ച വീഡിയോയും ലണ്ടനിലെ ഒരു പ്രൈവറ്റ് സ്കൂളിന്‍റെതാണ്.

Avatar

Title:നെതർലണ്ടിലെ പള്ളിക്കൂടത്തിൽ അഞ്ചാം ക്ലാസ്സുമുതൽ ഭഗവത് ഗീത പഠനം നിർബന്ധമാക്കിയോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •