മുംബൈ മുതല്‍ ദുബായ് വരെ 50,000 രൂപ ചെലിവില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കടല്‍പ്പാലം നിര്‍മ്മിക്കുന്നുണ്ടോ?

രാഷ്ട്രീയം

വിവരണം

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി യാഥാർഥ്യമാകുമ്പോൾ ഓരോ സംഘമിത്രവും അഭിമാനിക്കട്ടെ !

2020 ഫെബ്രുവരി 30 ന് തറക്കല്ലിടുന്ന പദ്ധതി 2024 ഫെബ്രുവരി 31 ന് പൂർത്തീകരിക്കുമ്പോഴാണ് എയർ ഇന്ത്യ വിറ്റത് ഇതുപോലുള്ള പദ്ധതികൾ മുന്നിൽ കൊണ്ടാണെന്നു വൈകി ലോകം മനസ്സിലാക്കുന്നത്.
മോഡി എന്നും ഇരുമുഴം മുന്നിൽ തന്നെ … എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. മുംബൈ ടു ദുബൈ ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം ഇന്ത്യക്ക് സ്വന്തം. ഇനി ഗള്‍ഫില്‍ പോകാന്‍ ടാക്‌സിയില്‍ വെറും രണ്ട് മണിക്കൂര്‍. പ്രധാനമന്ത്രി പാലം യോജനയിലൂടെ 50,000 കോടി ചെലവാക്കി മുംബൈ മുതല്‍ ദുബായി വരെ. ഫെബ്രുവരി 30ന് തറക്കല്ലിടുന്നു.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. മേബിന്‍ വലിയപറമ്പില്‍ മേബിന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 148ല്‍ അധികം ഷെയറുകളും 108ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ യഥാര്‍ഥത്തില്‍ ഇത്തരത്തിലൊരു പാലം മുംബൈ മുതല്‍ ദുബായ് വരെ കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്നുണ്ടോ? അതിന്‍റെ തറക്കല്ല് ഇടല്‍ ഫെബ്രുവരി 30ന് നടക്കുമോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

പോസ്റ്റ് പരിശോധിക്കുമ്പോള്‍ ആദ്യം തന്നെ പോസ്റ്റിന് വിശ്വസനീയത ഇല്ലെന്ന് തെളിയിക്കുന്നതാണ് നല്‍കിയിരിക്കുന്ന തീയതികള്‍. ഫെബ്രുവരി മാസത്തില്‍ 30, 31 ദിവസമില്ലെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഫെബ്രുവരി 30ന് തറക്കല്ലിടുന്ന പാലത്തിന്‍റെ നിര്‍മ്മാണം 2024 ഫെബ്രുവരി 31ന് പൂര്‍ത്തീകരിക്കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. അങ്ങനെയൊരു തീയതിയില്ലാത്തത് കൊണ്ട് തന്നെ ആദ്യത്തെ അവകാശവാദം തന്നെ അടിസ്ഥാന രഹിതമാണെന്ന് മനസിലാക്കാം.

50,000 രൂപ മുതല്‍മുടക്കില്‍ ഇത്തരമൊരു പദ്ധതിയുണ്ടോ എന്ന് അറിയാന്‍ മുംബൈ ടു ദുബായ് എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയും പ്രധാനമന്ത്രിയുടെ സമൂഹമാധ്യമങ്ങളിലെ പ്രഫൈലുകള്‍ പരിശോധിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത്തരത്തിലൊരു ഭീമമായ പദ്ധതി നിലവില്‍ വരുമെങ്കില്‍ സ്വാഭാവികമായും മാധ്യമ റിപ്പോര്‍ട്ടുകളും ലഭ്യമാകേണ്ടതാണ്. എന്നാല്‍ ഇത്തരമൊരു പദ്ധതി തന്നെ ഇല്ലെയെന്നതാണ് അതുകൊണ്ട് തന്നെ മനിസിലാക്കേണ്ടത്.

നിഗമനം

തീയതി തന്നെ വ്യാജമായി നല്‍കിയിരിക്കുന്ന പോസ്റ്റില്‍ അവകാശപ്പെടുന്ന പദ്ധതിയും രാജ്യത്ത് നിലവില്‍ വരാത്ത ഒന്നാണ്. 50,000 കോടി രൂപ മുതല്‍മുടക്കില്‍ മുംബൈ-ദുബായ് കടല്‍പ്പാലം എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ആവിഷ്കരിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:മുംബൈ മുതല്‍ ദുബായ് വരെ 50,000 രൂപ ചെലിവില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കടല്‍പ്പാലം നിര്‍മ്മിക്കുന്നുണ്ടോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •