വെള്ളപ്പൊക്കം മൂലം കൊച്ചിയിൽ വോട്ടു ചെയ്യാൻ സാധിക്കാത്ത വോട്ടർമാരെ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്ന സേവാഭാരതി പ്രവർത്തകരുടെ ചിത്രമാണോ ഇത്…?

രാഷ്ട്രീയം

വിവരണം 

വിഷ്ണു പുന്നാട് ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “മാനവ സേവാ..

മാധവ സേവാ..

ജയ് സേവാഭാരതി. ജയ് സംഘശക്തി” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം കനത്ത മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ഒരു സംഘം ആളുകൾ നടന്നു വരുന്നതാണ്. “വെള്ളപ്പൊക്കം കാരണം എറണാകുളത്ത്  വോട്ടു ചെയ്യാൻ സാധിക്കാത്ത വോട്ടർമാരെ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്ന സേവാഭാരതി പ്രവർത്തകർ…മാക്സിമം ഷെയർ എന്ന വാചകങ്ങളും ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്. 

FB postarchived link

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഒക്ടോബർ 21  നു നടന്ന ഉപതെരഞ്ഞെടുപ്പ് കനത്ത മഴയെ തുടർന്ന് റോഡിൽ രൂപംകൊണ്ട വെള്ളക്കെട്ട് മൂലം കൊച്ചിയിൽ തുടക്കം മുതൽ തടസ്സപ്പെട്ടിരുന്നു. വെള്ളക്കെട്ടിലൂടെ സേവാഭാരതി പ്രവർത്തകർ വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ ശ്രമം നടത്തിയോ..? നമുക്ക് ഈ ചിത്രം പ്രസ്തുത സന്ദര്ഭത്തിലേതാണോ അതോ വെറും വ്യാജ പ്രചാരണമാണോ എന്ന് അന്വേഷിച്ചു നോക്കാം.

വസ്തുതാ വിശകലനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ശ്രദ്ധിച്ചപ്പോൾ അതിൽ തമിഴ് ഭാഷയിലെഴുതിയ ബോർഡുകൾ കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് ഇത് കൊച്ചിയിൽ നിന്നുള്ളതാണെന്ന്  ഉറപ്പിക്കാനാകില്ല. ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രത്തിൻറെ റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ 2015 നവംബർ-ഡിസംബറിൽ ചെന്നെ നഗരം അഭിമുഖീകരിച്ച വെള്ളപ്പൊക്കത്തെ പറ്റി വൺ ഇന്ത്യ

എന്ന മാധ്യമം 2015  ഡിസംബർ മാസം 6 ന്  പ്രസിദ്ധീകരിച്ച ഒരു വാർത്ത ഞങ്ങൾക്ക് ലഭിച്ചു. ജാതിമത രാഷ്ട്രീയങ്ങൾ നോക്കാതെ പ്രളയത്തെ നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങി എന്നാണ് ലേഖനത്തിന്റെ ഉള്ളടക്കം. ലേഖനത്തിൽ ഇതേ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.  

archived linktamil.oneindia

ഇതേ ചിത്രം samvada7 എന്ന മാധ്യമവും നൽകിയിട്ടുണ്ട്.

പോസ്റ്റിൽ നൽകിയിരിക്കുന്നത് 2015  കാലത്ത് ചെന്നൈയിലുണ്ടായ പ്രളയ സമയത്തെ ചിത്രമാണ്. 

എറണാകുളത്ത് ഒക്ടോബർ 21  നു നടന്ന ഉപതെരഞ്ഞെടുപ്പിൽ നിന്നുമുള്ളതല്ല. മാത്രമല്ല, തെരെഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ ചായ് വുള്ള സംഘടനകളോ രാഷ്ട്രീയ പാർട്ടി പ്രവർത്തകരോ ഏതെങ്കിലും തരത്തിൽ വോട്ടർമാരെ സഹായിക്കുകയോ സമീപിക്കുകയോ ചെയ്യുന്നത് രാഷ്ട്രീയമായി അവരെ സ്വാധീനിക്കുന്ന പരിധിയിൽ വരുന്ന തെരെഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാവലിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. 2015  ൽ ചെന്നൈ നഗരത്തിലുണ്ടായ പ്രളയ കാലത്തെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാർത്ത പ്രചരിപ്പിക്കുകയാണ് പോസ്റ്റിൽ ചെയ്തിരിക്കുന്നത്. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു

Avatar

Title:വെള്ളപ്പൊക്കം മൂലം കൊച്ചിയിൽ വോട്ടു ചെയ്യാൻ സാധിക്കാത്ത വോട്ടർമാരെ പോളിംഗ് ബൂത്തിലേക്കെത്തിക്കുന്ന സേവാഭാരതി പ്രവർത്തകരുടെ ചിത്രമാണോ ഇത്…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •