രാഹുല്‍ ഗാന്ധിയുടെ വിയര്‍പ്പിന്‍റെ ഫലമാണ് ഇടതുപക്ഷം തമിഴ്‌നാട്ടില്‍ വിജയിക്കാന്‍ കാരണാമയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരാമര്‍ശിച്ചോ?

രാഷ്ട്രീയം | Politics

വിവരണം

തമിഴ്‌നാട്ടിലെ ഇടതുപക്ഷത്തിന്‍റെ രണ്ടു എംപിമാര്‍ രാഹുല്‍ ഗാന്ധിയുടെ കൂടെ വിയര്‍പ്പിന്‍റെ ഫലമാണെന്ന പേരില്‍ കൊണ്ടോട്ടി പച്ചപ്പട എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വാക്കുകളാണിത് എന്ന പേരിലാണ് പ്രചരണം. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സീതാറാം യച്ചൂരി ഇത്തരത്തില്‍ ഒരു പ്രസ്‌താവന നടത്തിയെന്നാണ് പോസ്റ്റിലൂടെ അവകാശവാദം ഉന്നയിക്കുന്നത്. മനോരമ ന്യൂസിന്‍റെ ലിങ്കും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 1,400ല്‍ അധികം ഷെയറുകളും 320ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ സീതാറാം യെച്ചൂരി ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിട്ടുണ്ടോ? വസ്‌തുത എന്താണെന്നത് പരിശോധിക്കാം.

Archived Link

വസ്‌തുത വിശകലനം

സിപിഎം ജനറല്‍ സെക്രട്ടറി സീതാംറാം യെച്ചൂരിയുടെ വാക്കുകള്‍ വളച്ചൊടിച്ചതാണ് പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ എന്നത് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. പോസ്റ്റില്‍ കമന്‍റ് ബോക്‌സില്‍ നല്‍കിയിരിക്കുന്ന മനോരമ ന്യൂസിന്‍റെ  വാര്‍ത്ത ലിങ്കും ടൈംസ് ഓഫ് ഇന്ത്യയുടെ സമയം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലെയും വാര്‍ത്തകള്‍ ഞങ്ങള്‍ പരിശോധിച്ചു. കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന നിലപാടിന് കാര്യമില്ലെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിട്ടുണ്ട്. മതേതര കക്ഷികള്‍ എല്ലാ ഒരുമിച്ച് നിന്നത് കൊണ്ട് തമിഴ്‌നാട്ടിലെ വിജയം വലിയ മുന്നേറ്റത്തിന് കാരണമായന്നതാണ് യെച്ചൂരിയുടെ വാക്കുകള്‍. കൂടാതെ രാഹുല്‍ ഗാന്ധി ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും സിപിഎം ഉള്‍പ്പടെയുള്ളവര്‍ കാര്‍ത്തി ചിതംബരത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചതാണ് ഈ വിജയത്തിന് കാരണമെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചതായും മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.  രാഹുല്‍ ഗാന്ധിയുടെ വിയര്‍പ്പിന്‍റെ ഫലം മാത്രമല്ല വിജയമെന്നത് ഈ വാക്കുകളില്‍ നിന്നും വ്യക്തം. മാത്രമല്ല. സംഘപരിവാര്‍-ബിജെപി വിരുദ്ധ മതേതര ശക്തികള്‍ ഒന്നിച്ച് നിന്നതിന്‍റെ ഫലമാണിതെന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. കേവലം രാഹുല്‍ ഗാന്ധിയുടെ മാത്രം പ്രവര്‍ത്തനം കൊണ്ടുള്ള വിജയമാണിതെന്നോ രാഹുലിന്‍റെ വിയര്‍പ്പിന്‍റെ ഫലമാണ് തമിഴ്‌നാട്ടിലെ വിജയമെന്നോ സീതാറാം എ്ച്ചൂരി അവകാശപ്പെടുന്നില്ല. സമയം മലയാളം ന്യൂസ് പോര്‍ട്ടലിന്‍റെ വാര്‍ത്ത റിപ്പോര്‍ട്ടും മനോരമ ന്യൂസ് റിപ്പോര്‍ട്ടും ചുവടെ ചേര്‍ക്കുന്നു.

Archived Link

Archived Link

മാത്രമല്ല പ്രചരണത്തെ സംബന്ധിച്ച് എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എ.വിജയരാഘവന്‍ ‍ഞങ്ങളുടെ പ്രതിനിധിയോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്-

നിഗമനം

യെച്ചൂരി സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പരാമര്‍ശിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ യെച്ചൂരിയുടെ പേരില്‍ പ്രചരിക്കുന്നതെന്നത് വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. മതേതര കക്ഷികള്‍ ഒന്നിച്ച് നിന്നതിന്‍റെ ഫലമാണ് തമിഴ്‌നാട്ടില്‍ ബിജെപിക്ക് എതിരായ വിജയമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്ന വസ്‌തുത. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പ്രചരണങ്ങള്‍ വ്യാജമാണെന്നും അടിസ്ഥാന രഹിതമാണെന്നും അനുമാനിക്കാം.

Avatar

Title:രാഹുല്‍ ഗാന്ധിയുടെ വിയര്‍പ്പിന്‍റെ ഫലമാണ് ഇടതുപക്ഷം തമിഴ്‌നാട്ടില്‍ വിജയിക്കാന്‍ കാരണാമയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരാമര്‍ശിച്ചോ?

Fact Check By: Harishankar Prasad 

Result: False