
വിവരണം
“ഭാരതത്തെ ലോകത്തിന് മുൻപിൽ നാണം കെടുത്തിയ ഒരു നേർകാഴ്ച്ച….” എന്ന അടികുറിപ്പോടെ ഒരു വീഡിയോ 2019 മെയ് 18 ന് സുദര്ശനം (sudharshanam) എന്ന ഫെസ്ബൂക്ക് പേജില്‍ പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. വെറും 16 മണിക്കൂറില്‍ ഈ വീഡിയോയ്ക്ക് ലഭിച്ചത് 750 ലധികം ഷെയറുകളാണ്. വീഡിയോയില്‍ ശ്രിലങ്കയുടെ പ്രധാനമന്ത്രിയും സംഘവും സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുന്നതായി കാണാം. സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിന്‍റെ മുന്നില്‍ നടന്നു ചെന്ന് ആദ്യം സംഘത്തിനെ പരിചയപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനു ശേഷം ശ്രിലങ്ക പ്രധാനമന്ത്രിയുടെ അടുത്തുള്ള സീറ്റില്‍ സോണിയ ഗാന്ധി പോയി ഇരുന്നു. മന്‍മോഹന്‍ സിംഗ് സോണിയയുടെ അടുത്തുള്ള സീറ്റില്‍ പോയി ഇരിക്കുന്ന ശ്യങ്ങളും നമുക്ക് കാണാന്‍ സാധിക്കുന്നു. ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനെ ഇങ്ങനെ അപമാനിച്ചിരുന്നോ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി? നമുക്ക് അന്വേഷിക്കാം.
വസ്തുത പരിശോധന
ഈ സംഭവം എപ്പോഴാണ് നടന്നതെന്നറിയാനായി ഞങ്ങള്‍ ഈ കൂടിക്കാഴ്ച എപ്പോളാണ് നടന്നത് എന്ന് അന്വേഷിച്ചു നോക്കി. വീഡിയോയില്‍ കാണുന്നത് ശ്രിലങ്കയുടെ നിലവില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിന്ഘെയാണ്. അദേഹം ശ്രിലങ്കയുടെ പ്രധാനമന്ത്രി ആയത് 2015 ജനുവരി 9 നാണ്. ഈ കൂടിക്കാഴ്ചയെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍, വിക്രമസിന്ഘെ പ്രധാനമന്ത്രി ആയതിനെ ശേഷം രണ്ട് തവനെയാണ് സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചത്. 2017 ലും 2018 ലുമാണ് വിക്രമസിന്ഘെ സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. ഈ വീഡിയോ 2017ല്‍ നടത്തിയ കൂടിക്കാഴ്ചയുടെതാണ്. ഈ കൂടിക്കാഴ്ച സംബന്ധിച്ച ANI ചെയ്ത ട്വീടും വീഡിയോയും താഴെ നല്‍കിട്ടുണ്ട്.
ശ്രിലങ്ക പ്രധാനമന്ത്രി സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങിനോടൊപ്പം യോഗം ചേർന്നപ്പോള്‍ മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രി ഉണ്ടായിരുന്നില്ല പക്ഷെ അന്ന് സോണിയ ഗാന്ധി കോണ്‍ഗ്രസിന്‍റെ അധ്യക്ഷയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ എന്ന നിലയില്‍ സോണിയ ഗാന്ധി മന്‍മോഹന്‍ സിന്ഘിന്‍റെ മുന്നില്‍ നടനതാണ് അത് പോലെ ശ്രിലങ്കന്‍ പ്രധാനമന്ത്രിയുടെ അടുത്തുള്ള സീറ്റില്‍ ഇരിക്കുന്നത്. ഈ സംഭവം നടന്ന സമയത്ത് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നില്ല അതിനാല്‍ ഭാരതത്തിന് അപമാനമായി എന്ന അവകാശവാദം തെറ്റാണ്.
ഈ വിവരണം ട്വിട്ടരില്‍ ബോളിവുഡ് സംവിധായകനായ അശോക് പണ്ഡിറ്റ് ട്വീറ്റ് ചെയ്തിരുന്നു തുടർന്ന് ഈ വീഡിയോയും വിവരണവും സാമുഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയി. ട്വിട്ടരും ഫെസ്ബൂക്കിളുടെ പ്രചരിപ്പിക്കുന്ന ഈ വ്യാജ പ്രചരണത്തിന്‍റെ വസ്തുത പരിശോധന പല വെബ്സൈറ്റുകള്‍ നടത്തിട്ടുണ്ട്. വസ്തുത പരിശോധന നടത്തി ഈ വെബ്സൈറ്റുകള്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടുകള്‍ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
Quint | Archived Link |
Boom | Archived Link |
Vishwas | Archived Link |
നിഗമനം
ഈ പോസ്ടിളുടെ പ്രചരിപ്പിക്കുന്ന വിവരണം വസ്തുതാപരമായി തെറ്റാണ്. ഈ പോസ്റ്റില്‍ പറയുന്ന പോലെ സോണിയ ഗാന്ധി ഭാരതത്തിനെ ലോകത്തിന്‍റെ മുനില്‍ നാണം കെടുത്തിയിട്ടില്ല. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി അല്ലാത്ത സമയത്താണ് ഈ കൂടിക്കാഴ്ച നടന്നത് പക്ഷെ സോണിയ ഗാന്ധി അന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷയായിരുന്നു. അത് കൊണ്ടാണ് സോണിയ ഗാന്ധി ആദ്യം അതിഥികളെ കണ്ടതും പ്രധാനമന്ത്രിയുടെ അടുത്തുള്ള സീറ്റില്‍ ഇരുന്നതും.

Title:സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിന്‍റെ മുന്നിൽ നടന്ന് ഭാരതത്തെ നാണം കെടുത്തിയോ…?
Fact Check By: Harish NairResult: False

I am very sorry for sharing that content .. I didnt know the real fact .. Regeretting for my mistake , will be careful in future
The above Video is self explanatory to know that’s false or not.