സുഷമ സ്വരാജിനെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയി നിയമിച്ചുവോ…?

ദേശീയം രാഷ്ട്രീയം
ചിത്രം കടപ്പാട്:ഗൂഗിള്‍

വിവരണം

“സുഷമ സ്വരാജ് ആന്ധ്രപ്രദേശ് ഗവര്‍ണര്‍…” എന്ന അടിക്കുറിപ്പോടെ സുഷമ സ്വരാജിന്‍റെ ഒരു ചിത്രം ജനുവരി 10ന് സുദര്‍ശനം (sudarshanam) എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിച്ചിരുന്നു. ചിത്രത്തിന്‍റെ മുകളില്‍ നല്‍കിയ വാചകം ഇപ്രകാരം: “ഭാരതത്തിന്‍റെ പ്രിയപ്പെട്ട സുഷമ സ്വരാജ് ആന്ധ്രപ്രദേശ് ഗവര്‍ണര്‍… ❤”. എന്നാല്‍ സുഷമ സ്വരാജിനെ പുതിയ ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിച്ചതിനെ കുറിച്ച് ഒരു വാര്‍ത്ത‍ മാധ്യമങ്ങൾ ആരുംതന്നെ പ്രസിദ്ധികരിച്ചിട്ടില്ല അപ്പോള്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പേജിന് ഈ വാ൪ത്ത എവിടെയില്‍ നിന്നാണ് ലഭിച്ചത് എന്നതിന്‍റെ വിവരണം പോസ്റ്റില്‍ നല്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ സുഷമ സ്വരാജിനെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചുവോ? നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഞങ്ങള്‍ ഇതിനെ കുറിച്ച് ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ മുന്‍ വിദേശ കാര്യമാന്ത്രിയായ മുതിര്‍ന ബിജെപി നേതാവ് സുഷമ സ്വരാജിനെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആക്കാനുള്ള നീക്കത്തെ കുറിച്ച് സാമുഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണെന്ന് പല വാര്‍ത്ത‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്.

ട്വിട്ടരില്‍ വളരെ സജീവം ആയി പ്രവര്‍ത്തിക്കുന്ന സുഷമ സ്വരാജ് അവരുടെ ട്വിട്ടര്‍ അക്കൗണ്ടിലൂടെ ഈ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ട്. തന്നെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആക്കാന്‍ പോകുന്നു എന്ന വാ൪ത്ത നിഷേധിച്ച് സുഷമ സ്വരാജ് ട്വീറ്റ് ചെയുന്നത് ഇങ്ങനെ:

താന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായ്ടുവിനെ കണ്ട് വിദേശ കാര്യമന്ത്രിയുടെ ചുമതല ഒഴിവാക്കാന്‍ പോയി, ഈ ഒരു കാരണം മതിയായിരുന്നു ട്വീട്ടര്‍ ഉപ്ഭോക്തകള്‍ക്ക് എന്നെ ആന്ധ്ര പ്രദേശ്‌ ഗവര്‍ണര്‍ ആയി നിയമിക്കാന്‍.

ഞാന്‍ ആന്ധ്രപ്രദേശ്‌ ഗവര്‍ണര്‍ ആകുന്നു എന്ന വാര്‍ത്ത‍ സത്യം അല്ല. എന്ന് സുഷമ സ്വരാജ് ട്വിട്ടരിലൂടെ വ്യക്തമാക്കുന്നു.

ആന്ധ്രപ്രദേശിന്‍റെ ഗവര്‍ണര്‍ ആയി സുഷമ സ്വരാജിനെ നിയമിക്കുന്നു എന്ന വാര്‍ത്ത സത്യം അല്ല എന്ന് ആഭ്യന്തര മന്ത്രാലത്തിന്റെ അധികൃതര്‍ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

TOIArchived Link

ഈ.എസ്.എല്‍ നരസിംഹന്‍ ആണ് നിലവില്‍ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയി തുടുരുന്നത്. അദേഹം 2009 മുതല്‍ ആന്ധ്രപ്രദേശിന്‍റെ ഗവര്‍ണര്‍ ആണ്.

നിഗമനം

സുഷമ സ്വരാജിനെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയി നിയമിച്ചു എന്ന വാര്‍ത്ത‍ പുർണ്ണമായി വ്യാജം ആണ്. മുന്‍ കേന്ദ്ര മന്ത്രി ഈ കാര്യം ട്വീറ്റരിലൂടെ വ്യക്തം ആക്കിയിട്ടുണ്ട്. അതിനാല്‍ പ്രിയ വായനക്കാര്‍ ഇത് പോലെയുള്ള കിംവദന്തികള്‍ വസ്തുത പരിശോധിക്കാതെ വിശ്വസിക്കരുത് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:സുഷമ സ്വരാജിനെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ആയി നിയമിച്ചുവോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •