
വിവരണം

B4Blaze | Archived Link |
ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിത പൈലറ്റ് എന്ന തലക്കെട്ടുമായി ജൂലൈ 25, 2019 മുതല്‍ B4Blaze എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു ലേഖനം ഫെസ്ബൂക്കിലൂടെ പ്രചരിപ്പിക്കുകയാണ്. ലേഖനത്തിന്‍റെ പ്രകാരം ഹൈദരാബാദ് സ്വദേശിയായ സയേദ സാൽവ ഫാത്തിമ എന്ന സ്ത്രിയാണ് ഇന്ത്യയുടെ ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ്. ഹൈദരാബാദില്‍ സയദ് അഷ്ഫാക് അഹമദ് എന്ന ദിവസ വേതനം വാങ്ങുന്ന ഒരു തൊഴിലാളിയുടെ മകളാണ് സാൽവ. സിയാസത് എന്നൊരു ഉര്‍ദു പത്രത്തിന്‍റെ എഡിറ്റരായ ജാഹിദ് അലി ഖാന്‍ നല്‍കിയ ധനസഹയതിന് പുറത്താണ് ഫാത്തിമക്ക് പൈലറ്റ് ട്രെയിനിംഗ് പുരത്തിയാക്കാന്‍ സാധിച്ചത്. 6.2 കോടി മുസ്ലിം വനിതകലുള്ള ഇന്ത്യ രാജ്യത്തില്‍ വെറും 41 ശതമാനമാണ് സാക്ഷരത. വിവരക്കുറവുകൊണ്ടും ദാരിദ്യം മൂലവും തുടർന്ന് പഠിക്കാന്‍ കഷ്ടപെടുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സാൽവ ഒരു പ്രേരണയായിമാറും എന്ന് ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ഇതിനെ മുംപേയും ഇന്ത്യയുടെ ആദ്യത്തെ ദളിത് വനിതാ പൈലറ്റ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളും പോസ്റ്റുകളും ഞങ്ങള്‍ കണ്ടെതിട്ടുണ്ടായിരുന്നു. ഞങ്ങള്‍ അന്വേഷണത്തോടെ ഈ പോസ്റ്റുകള്‍ വ്യജമാന്നെന്നും തെളിയിചിട്ടുണ്ടായിരുന്നു. ആദ്യത്തെ ദളിത് വനിതാ പൈലറ്റിനെ കുറിച്ച് ഞങ്ങള്‍ പ്രസിദ്ധികരിച്ച പോസ്റ്റ് വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിക്കുക.
ആരാണ് ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ പൈലറ്റ്..?
അങ്ങനെ ഈ ലേഖനത്തില്‍ അവകാശപ്പെടുന്ന പോലെ സായദ സാൽവ ഫാത്തിമയാണോ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ്? നമുക്ക് അന്വേഷിച്ചു നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ പോസ്റ്റിനെ കുറിച്ച് അറിയാനായി ഗൂഗിളില്‍ തിരിയല്‍ നടത്തി അന്വേഷിച്ചു. വെറും “India first muslim woman pilot” എന്നി കീ വേർഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സാറ ഹമീദ് അഹമദ് എന്ന വനിതാ പൈലറ്റിന്‍റെ വിക്കിപീഡിയ പേജ് പരിനാമത്തില്‍ ലഭിച്ചു.

Wikipedia | Archived Link |
വിക്കിപീഡിയ പ്രകാരം സാറ 2015ല്‍ Spicejetല്‍ ഒരു പൈലറ്റ് ആയി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ നിന്ന് മനസിലാക്കുന്നു. വാര്‍ത്ത പ്രകാരം സാറ നിലവിലുള്ള ഇന്ത്യയിലെ ഒരേയൊരു മുസ്ലിം വനിതാ പൈലറ്റ് ആണ് എന്ന് പറയുന്നു. കുടാതെ ദ് ഹിന്ദു പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയില്‍ സാറ ക൪ണാടകയിലെ ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ് ആണ് എന്ന് പറയുന്നു. 2007ല്‍ അമേരിക്കയിലെ ഫ്ലോറിഡയില്‍ പാരിസ് എയര്‍ ഫ്ലൈറ്റ് ട്രെയിനിംഗ് സ്കൂലില്‍ അഡ്മിഷന്‍ എടുത്ത് ഒരു കൊല്ലത്തിന് ശേഷം, അതായാത് 2008ലാണ് കമേർഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയത്. ഇതിനു നല്‍കിയ സന്ദര്‍ഭങ്ങളുടെ ലിങ്കുല്‍ പരിശോധിച്ചപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസും, ഡെക്കാന്‍ ഹെരാല്‍ഡ് പ്രസിദ്ധികരിച്ച വാര്‍ത്തകൾ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വാര്‍ത്തകൾ പരിശോധിച്ചപ്പോള്‍ ബാംഗ്ളൂര്‍ സ്വദേശിയായ സാറ ഹമീദ് അഹമദ് അമേരിക്കയില്‍ നിന്ന് കമേർഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയത് 2008ലാണ് എന്ന് മനസിലാക്കുന്നു. ഒക്ടോബര്‍ 2013 വരെ സാറ 18 മാസത്തിനിടയില്‍ 1200 മണിക്കൂറോളം വിമാനം പറപ്പിചിട്ടുണ്ടെന്ന് ഡെക്കാന്‍ ഹെരാല്‍ഡ് ലേഖനത്തില്‍ പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖനത്തില്‍ സായദ സാൽവ ഫാത്തിമ കൂടാതെ, മറ്റൊരു മുസ്ലിം വനിതാ പൈലറ്റ് ആയ ആയഷാ അസിസിനെ കുറിച്ചും വിവരങ്ങൾ നല്‍കിട്ടുണ്ട്. കാശ്മീരിലെ 18 വയസായ ആയഷ ബേസിക് ഫ്ലയിംഗ് ലയ്സന്‍സ് നേയിടിട്ടുണ്ട് എന്നിട്ട് ഉടനെ തന്നെ ഒരു പൈലറ്റ് ആകാന്‍ പോന്നു എന്ന് ലേഖനത്തില്‍ അറിയിക്കുന്നു. സായദ സാൽവയുടെ അടുത്ത് കമേർഷ്യല്‍ ലൈസന്‍സ് ഉണ്ടെങ്കിലും അതിരിക്ത ട്രെയിനിംഗ് നേടി കഴിഞ്ഞാല്‍ മാത്രമേ സാൽവക്ക് പ്രോഫഷനല്‍ പൈലറ്റ് ആക്കാന്‍ സാധിക്കുകയുള്ളു എന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു. രണ്ട് ലേഖനങ്ങളുടെ സ്ക്രീന്ഷോട്ടും ലിങ്കുകളും താഴെ നല്‍കിട്ടുണ്ട്.

Hindustan Times | Archived Link |

Deccan Herald | Archived Link |
ഈ രണ്ട് വാര്‍ത്ത പ്രകാരം രണ്ട് കാര്യങ്ങൾ നമുക്ക് മനസിലാക്കുന്നു:
- സാറ കമേർഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയത് 2008 ലാണ്.
- സാറക്ക് 2010ല്‍ ഒരു സ്വകാര്യ എയര്‍ലൈന്‍സില്‍ പൈലറ്റ് ആയി ജോലി ലഭിച്ചു.
സാൽവ എപ്പോഴാണ് ലൈസന്‍സ് നേടിയത് എന്നിട്ട് എപ്പോഴാണ് ഒരു പ്രോഫഷനല്‍ പൈലറ്റ് ആയത് എന്നാണ് നമുക്ക് അറിയേണ്ടത്. അതിനായി ഞങ്ങള്‍ News18 പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത പരിശോധിച്ചപ്പോള്‍ സാൽവ കമര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയത് 2013ലാണ് എന്ന് പറയുന്നത്. പക്ഷെ ഉന്നത ട്രെയിനിംഗ് എടുത്തു കഴിഞ്ഞാല്‍ മാത്രമേ എയര്‍ലൈന്‍സില്‍ ജോലി കിട്ടുകയുള്ളു. അതിനായി സര്‍ക്കാര്‍ വക ധനസഹായം കാത്ത് ഇരിക്കുകയാണ് എന്ന് വാർത്തയില്‍ പറയുന്നു.

News18 | Archived Link |
വെറും കമേർഷ്യല്‍ ലൈസന്‍സ് ഉണ്ടായാല്‍ മാത്രം എയര്‍ലൈന്‍സില്‍ ജോലി ലഭിക്കില്ല. Multi-engine Rating (MER) ട്രെയിനിംഗ് കുടി നേടണം. ഈ ട്രെയിനിംഗ് നേടാനായി തെലിംഗാന സര്‍ക്കാര്‍ ഫാത്തിമക്ക് സ്കോളര്‍ഷിപ്പ് നല്‍കി. ന്യൂസിലണ്ടില്‍ MER ട്രെയിനിംഗും ബഹ്‌റൈനില്‍ ടൈപ്പ് ട്രെയിനിംഗ് പൂർത്തിയാക്കിയതിന് ശേഷം ഇപ്പോള്‍ ഫാത്തിമ ഒരു എയര്‍ലൈന്‍സില്‍ ജോലി കിട്ടാന്‍ കാത്തിരിക്കുകയാണ് എന്ന് 2018ല്‍ പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നു.

The Hans India | Archived Link |
അന്വേഷനത്തിലൂടെ മനസിലാവുന്നത് ഇങ്ങനെയാണ്:
- സാറ ഹമീദ് അഹമദ് കമേർഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയത് സായദ സാൽവ ഫാത്തിമയുടെ മുംപേയാണ്.
- സാറ ഹാമിദ് അഹമദ് എയര്‍ലൈന്‍സ് ജോലിയില്‍ കയറിയത് സയദ സാലവ ഫാത്തിമയുടെ മുംപേയാണ്.
പക്ഷെ ഒരുപാട് കഷ്ടപെട്ടിട്ടാണ് ഇരുവരും ഈ നേട്ടം കൈവരിച്ചത്. വെറും ഒരു ബേക്കറി ഷോപ്പ് തൊഴിലാളിയുടെ മകളായ സായദ കടുത്ത വെല്ലുവിളികള്‍ നേരിട്ടാണ് ഒരു പൈലറ്റ് ആയത്. ഈ സ്ത്രികളുടെ ഈ നേട്ടങ്ങൾ ഇനി കൂടുതല്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കും.
നിഗമനം
അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുത പ്രകാരം ഹൈദരാബാദിലെ സായദ സാൽവ ഫാത്തിമ ഇന്ത്യയുടെ ആദ്യത്തെ വനിതാ പൈലറ്റ് അല്ല എന്ന് തെളിയുന്നുണ്ട്.

Title:ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ് ഹൈദരാബാദിലെ സയേദ സാൽവ ഫാത്തിമയാണോ…?
Fact Check By: Mukundan KResult: False
