കുമ്മനം രാജേട്ടൻ -ആരോരുമില്ലാതെ തന്‍റെ വീട്ടിൽ കഴിയുന്ന അനാഥക്കുട്ടികൾക്കൊപ്പം എന്ന പ്രചരണം തെറ്റാണ്…

രാഷ്ട്രീയം സാമൂഹികം

വിവരണം 

കുമ്മനം രാജേട്ടൻ -ആരോരുമില്ലാതെ തന്റെ വീട്ടിൽ കഴിയുന്ന 50  തോളം അനാഥക്കുട്ടികൾക്കൊപ്പം എന്ന വിവരത്തോടെ ഒരു സംഘം കുട്ടികളുടെ കൂടെ മുൻ മിസോറാം ഗവർണ്ണറും മുതിർന്ന ആർഎസ്എസ് പ്രവർത്തകനും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ നിൽക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒപ്പം ഇതൊക്കെ നമ്മുടെ നാട്ടിൽ എത്രപേർക്കറിയാം എന്നൊരു അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

archived linkFB post

പൊതുപ്രവർത്തന രംഗത്ത് സജീവമായ കുമ്മനം രാജശേഖരൻ ആരോരുമില്ലാത്ത 50 തോളം കുട്ടികൾക്ക് തന്‍റെ വീട്ടിൽ ഇടം കൊടുത്തിരിക്കുന്നു എന്നാണു പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. അവരോടൊപ്പമാണ് കുമ്മനം രാജശേഖരൻ ചിത്രം പകർത്തുന്നത് എന്നും പോസ്റ്റിൽ അവകാശപ്പെടുന്നു.

ഈ ചിത്രം കുമ്മനം രാജശേഖരന്‍റെ വീട്ടിൽ നിന്നുള്ളതല്ല. യാഥാർഥ്യം ഇതാണ് :

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ പോസ്റ്റിന്‍റെ താഴെ കൊടുത്തിരിക്കുന്ന കമന്‍റുകൾ ശ്രദ്ധിച്ചപ്പോൾ ഈ ചിത്രം പത്തനംതിട്ടയിലെ ആറന്മുളയിലുള്ള ബാലാശ്രമത്തിൽ നിന്നുള്ളതാണ് എന്ന് ഒരാൾ കമന്‍റായി നൽകിയിരിക്കുന്നത്കണ്ടു. 

അതിനാൽ ഞങ്ങൾ ബാലാശ്രമത്തിന്‍റെ ചിത്രം ഓൺലൈനിൽ തിരഞ്ഞപ്പോൾ സമാനതയുള്ള ഏതാനും ചിത്രങ്ങൾ ലഭിച്ചു. താഴെയുള്ള ചിത്രങ്ങളും പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രവും ഒരേ സ്ഥലത്ത് ചിത്രീകരിച്ചതാണെന്നു എളുപ്പം മനസ്സിലാകും. 

archived link

ശബരി ബാലാശ്രമത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുള്ള ചിത്രം: 

archived link

കൂടാതെ ഞങ്ങൾ കുമ്മനം രാജശേഖരന്‍റെ സെക്രട്ടറി ആനന്ദിനോട് സംസാരിച്ചിരുന്നു. ഇത് വെറും വ്യാജ പ്രചാരണമാണെന്നും ഈ ചിത്രം ആറന്മുള ബാലാശ്രമം സന്ദർശിച്ച സമയത്തുള്ളതാണെന്നും ആനന്ദ് ഞങ്ങളുടെ പ്രതിനിധിയോടു വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ആറന്മുളയിൽ ചെല്ലുമ്പോൾ ബാലാശ്രമം സന്ദർശിക്കുക പതിവാണ്. ഒറ്റപ്പെട്ടുപോയ കുട്ടികളെയും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന വീട്ടിലെ കുട്ടികളെയും ഉപേക്ഷിക്കപ്പെട്ടവരെയും സംഘടന സംരക്ഷിക്കുന്നുണ്ട്. ഇത്തരം ബാലാശ്രമങ്ങള്‍ ഇന്‍ഡ്യ മുഴുവനുമുണ്ട്.” 

ഈ ചിത്രം കുമ്മനം രാജശേഖരൻ ആറന്മുളയിലെ ബാലാശ്രമം സന്ദർശിച്ച വേളയിലേതാണ്. കുമ്മനത്തിന്‍റെ വീട്ടിൽ കഴിയുന്ന അനാഥക്കുട്ടികൾക്കൊപ്പമുള്ള ചിത്രം എന്ന വാദം തെറ്റാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്.  ഈ ചിത്രം ഈ ചിത്രം കുമ്മനം രാജശേഖരൻ ആറന്മുളയിലെ ബാലാശ്രമം സന്ദർശിച്ച വേളയിലേതാണ്. അല്ലാതെ കുമ്മനത്തിന്‍റെ വീട്ടിൽ കഴിയുന്ന അനാഥക്കുട്ടികൾക്കൊപ്പമുള്ള ചിത്രമല്ല. തെറ്റിധാരണ സൃഷ്ടിക്കുന്ന വിവരണമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.

Avatar

Title:കുമ്മനം രാജേട്ടൻ -ആരോരുമില്ലാതെ തന്‍റെ വീട്ടിൽ കഴിയുന്ന അനാഥക്കുട്ടികൾക്കൊപ്പം എന്ന പ്രചരണം തെറ്റാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •