ചിത്രത്തിലുള്ളത് ആറന്മുള പീഡന കേസ് പ്രതി നൗഫലല്ല… മറ്റൊരു കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നിഷാദാണ്…

രാഷ്ട്രീയം സാമൂഹികം

വിവരണം

ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍  പീഡിപ്പിച്ച വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ആംബുലന്‍സ് ഡ്രൈവര്‍ നൌഫലിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും പ്രതി പീഡന കുറ്റം  സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 

സിപിഎം പാര്‍ട്ടി പരേഡുകള്‍ക്ക് ധരിക്കുന്ന യൂണിഫോം ധരിച്ച ഒരു യുവാവിന്‍റെ ചിത്രം നൗഫലിന്‍റെതായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ആരാണ് നൗഫാൽ എന്ന ഈ ക്രിമിനലിനെ ജോലിയിൽ എടുത്തത് എന്ന് ഇനി പ്രതേകിച്ചു പറയണോ ??? കൂടാതെ ചിത്രത്തില്‍ യുവാവിന്‍റെ മുഖം പ്രത്യേകം വൃത്തം വരച്ചു എടുത്തു കാണിക്കുന്നുണ്ട്. 

archived linkFB post

എന്നാല്‍ ചിത്രത്തിലെ വ്യക്തി നൗഫല്‍ അല്ല, മറ്റൊരാളാണ്. ഇയാളും ഒരു കേസില്‍ പെട്ട് പോലീസ് കസ്റ്റഡിയില്‍ ഉള്ളയാളാണ്. 

വിശദാംശങ്ങള്‍ ഇങ്ങനെ 

ഞങ്ങള്‍ ഈ ചിത്രത്തെ പറ്റി കൂടുതല്‍ അന്വേഷിച്ചപോള്‍ പോസ്റ്റിന് ലഭിച്ചിരിക്കുന്ന കമന്റുകളില്‍ നിന്ന് അടക്കം ചില വിവരങ്ങള്‍ ലഭ്യമായി. ഈ ചിത്രം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ചില മാധ്യമ വാര്‍ത്തകളും ലഭിച്ചു. 

archived linkjanmabhumi

ഈ വ്യക്തിയുടെ പേര് നിഷാദ് എന്നാണ്. യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഇയാള്‍ക്കെതിരെ അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസ് കസ്റ്റഡിയിലായി.  അയിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഇയാളുടെ രാഷ്ട്രീയം കേസില്‍ പ്രസക്തമല്ലാത്തതിനാല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. അയിരൂര്‍ പോലീസ് സ്റ്റേഷന്‍  എസ്എച്ച്ഒ അറിയിച്ചതാണ് ഇക്കാര്യം. പോസ്റ്റിലെ  ചിത്രം ഇയാളുടെതാണ് എന്നും എസ്എച്ച്ഒ സ്ഥിരീകരിച്ചിട്ടുണ്ട്. 

ആറന്മുള പീഡന കേസില്‍ അറസ്റ്റിലായ പ്രതി നൌഫലിന്‍റെ ചിത്രം  മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. 

കടപ്പാട് മനോരമ 

നൌഫലിന്‍റെയും നിഷാദിന്‍റെയും ഫേസ്ബുക്ക് അക്കൌണ്ടുകള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. 

പോസ്റ്റില്‍ നൌഫലിന്‍റെ ചിത്രമായി നല്‍കിയിട്ടുള്ളത് മറ്റൊരു കേസില്‍ പോലീസ് കസ്റ്റഡിയിലായ നിഷാദിന്‍റെതാണ്.

നിഗമനം

പോസ്റ്റിലെ വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. ആറന്മുള പീഡന കേസ് പ്രതി നൌഫലിന്റെ ചിത്രമല്ല പോസ്റ്റില്‍ ഉള്ളത്. അയിരൂരില്‍ മറ്റൊരു കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നിഷാദ് എന്ന വ്യക്തിയുടെതാണ് ചിത്രം.

Avatar

Title:ചിത്രത്തിലുള്ളത് ആറന്മുള പീഡന കേസ് പ്രതി നൗഫലല്ല… മറ്റൊരു കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നിഷാദാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •