മുസ്ലിം ലീഗ് നേതാക്കളുടെ നടുവില്‍ നില്‍ക്കുന്നത് യൂത്ത് ലീഗ് നേതാവ് അബദുല്‍ കരീമാണ്.. സ്വര്‍ണ്ണ കടത്ത് കേസ് പ്രതി റമീസല്ല…

രാഷ്ട്രീയം

വിവരണം

സ്വര്‍ണ്ണ കടത്ത് കേസില്‍ എന്‍ ഐ എ കേസന്വേഷണം ഏറ്റെടുത്തശേഷം കേസിനെ പറ്റി നിരവധി അഭിപ്രായങ്ങളും ആരോപണങ്ങളും ഒപ്പം അഭ്യൂഹങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച ചില പോസ്റ്റുകളിലെ കള്ള വാദഗതികള്‍ ഞങ്ങള്‍ പൊളിക്കുകയും ചെയ്തിട്ടുണ്ട്. 

സ്വര്‍ണ്ണ കടത്തു വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. സ്വര്‍ണ്ണ കടത്തിന്‍റെ പ്രധാന ആസൂത്രകന്‍ എന്ന് സംശയിക്കുന്ന കെ പി റമീസ്, സംസ്ഥാന മുസ്ലിം യൂത്ത്  ലീഗ് പ്രസിഡണ്ട് മുന്നവര്‍ അലി തങ്ങളുടെയും ജനറല്‍ സെക്രട്ടറി  പി കെ ഫിറോസിന്‍റെയും നടുവില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിപ്പിക്കുന്നത്.

archived linkFB post

ഒപ്പം “ഈ നടുവിൽ നിൽക്കുന്ന മഹാനാണ് റമീസ്. ലീഗുമായി ഒരു ബന്ധവും ഇല്ലെന്ന് പറയാൻ പറഞ്ഞു” എന്ന വിവരണവും നല്‍കിയിട്ടുണ്ട്. 

എന്നാല്‍ മുസ്ലിം ലീഗ് നേതാക്കളുടെ നടുവില്‍ നില്‍ക്കുന്നത് റമീസ് അല്ല.

വാസ്തവം ഇതാണ് 

ഞങ്ങള്‍ പ്രചാരണത്തിന്‍റെ വസ്തുത അറിയാന്‍ ഏറെ തിരഞ്ഞെങ്കിലും അനുകൂലമായ ഫലങ്ങളൊന്നും ലഭിച്ചില്ല. അതിനാല്‍ മുസ്ലിം ലീഗ് സംസ്ഥാന ആസ്ഥാനവുമായി ബന്ധപ്പെട്ടു. അവിടെ നിന്നും അറിയിച്ചത് ഇങ്ങനെയാണ്. ഇത് വെറും വ്യാജ പ്രചാരണമാണ്. ഈ നടുവില്‍ നില്‍ക്കുന്ന വ്യക്തി നിലമ്പൂര്‍ മണ്ഡലം യൂത്ത് ലീഗിന്‍റെ പ്രസിഡണ്ടായ സി എച്ച് അബ്ദുള്‍  കരീം ആണ്. 

തുടര്‍ന്ന് ഞങ്ങള്‍ മുസ്ലിം ലീഗ് എം പി അബ്ദുല്‍ വഹാബിന്‍റെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പെഴ്സണല്‍ സ്റ്റാഫ് അംഗം അബ്ദുല്‍ റഹ്മാന്‍ ഞങ്ങള്‍ക്ക് കരീമിന്‍റെ  ഫേസ്ബുക്ക് അക്കൌണ്ട്  ഷെയര്‍ ചെയ്തു. 

അതില്‍ കരീമിന്‍റെ നിരവധി ചിത്രങ്ങളുണ്ട്.

സ്വര്‍ണ്ണ കടത്ത് കേസ് പ്രതി റമീസിന്‍റെ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ ചിത്രവും യൂത്ത് ലീഗ് നേതാവ് കരീമിന്‍റെ ചിത്രവും താഴെ കൊടുക്കുന്നു.

പോസ്റ്റിലെ ചിത്രത്തില്‍ സയീദ്‌ മുന്നവര്‍ അലി തങ്ങളുടെയും പി കെ ഫിറോസിന്റെയും നടുവില്‍ നില്‍ക്കുന്നത് യൂത്ത് ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡണ്ട് കരീമാണെന്ന് ചിത്രം പരിശോധിച്ചാല്‍ അനായാസം മനസ്സിലാകും.  വെറും വ്യാജ പ്രചാരണമാണ് പോസ്റ്റിലെ ചിത്രം ഉപയോഗിച്ച് നടത്തുന്നത് എന്ന് വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് പൂര്‍ണ്ണമായും തെറ്റായ വാര്‍ത്തയാണ്.  പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പി കെ ഫിറോസിന്റെയും സയീദ്‌ മുന്നവര്‍ അലി തങ്ങളുടെയും മധ്യത്തിലുള്ളത് കള്ളക്കടത്ത്  കേസിലെ പ്രതി കെ പി റമീസ് അല്ല. മുസ്ലിം യൂത്ത് ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡണ്ട് സി എച്ച് അബ്ദുല്‍ കരീമാണ്. 

Avatar

Title:മുസ്ലിം ലീഗ് നേതാക്കളുടെ നടുവില്‍ നില്‍ക്കുന്നത് യൂത്ത് ലീഗ് നേതാവ് അബദുല്‍ കരീമാണ്.. സ്വര്‍ണ്ണ കടത്ത് കേസ് പ്രതി റമീസല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •