
സാമുഹ്യ മാധ്യമങ്ങളില്‍ ഒരു പുഷ്പത്തിന്റെ ചിത്രം ഏറെ വൈറല്‍ ആയിട്ടുണ്ട്. ഹിമാലയത്തില്‍ കാണപ്പെടുന്ന അതുപോലെ 400 കൊല്ലത്തില്‍ ഒരു പ്രാവശ്യം മാത്രം വിരിയുന്ന മഹാമേരു പുഷ്പം എന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 400 കോളത്തില്‍ ഒരിക്കല്‍ വിരിയുന്ന ഹിമാലയയിലെ ഒരു അപൂര്‍വ പുഷ്പത്തിന്റെതൊന്നുമല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പുഷ്പത്തിന്റെ സത്യാവസ്ഥ നമുക്ക് അറിയാം.
പ്രചരണം
മുകളില്‍ നല്കിയ പോസ്റ്റിന്റെ അടികുറിപ്പ് ഇപ്രകാരമാണ്: “ടിബറ്റ്സ് അദ്വിതീയ പഗോഡ പുഷ്പം ശുഭസൂചകമാണ്. ഹിമാലയത്തിൽ 400 വർഷത്തിലൊരിക്കൽ പൂക്കുന്ന മഹാമേരു പുഷ്പമാണിത്. ഫോട്ടോകളിൽ പോലും, നമ്മുടെ തലമുറ ഇത് കാണാൻ ഭാഗ്യമുള്ളവരാണ്, എന്ന് പറയുന്നു അതിനാൽ പങ്കിടുക”
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു അതില്‍ നിന്ന് ലഭിച്ച ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഈ പുഷ്പത്തിന്റെ പേര് റീയം നോബിലെ അലെങ്കില്‍ ഹിന്ദിയില്‍ പദമാചല് എന്നാണ്.
ഈ പുഷ്പം ഹിമാലയതില്‍ കാണപ്പെടുന്നതാണ്. പക്ഷെ 400 കൊല്ലത്തില്‍ ഒരിക്കല്‍ വിരിയുന്നതല്ല. ഈ പുഷ്പം അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, തിബറ്റ്, നേപാള്‍ ഭുറ്റാന്, ഇന്ത്യ, മ്യാന്മാര് എന്നി രാജ്യങ്ങളില്‍ കാണപ്പെടുന്നതാണ്. ഇവ 1-2 മീറ്റര്‍ വരെ ഉയരം വെക്കും.
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം 2011ല്‍ ആല്‍പൈന്‍ ഗാര്ഡന് സൊസൈറ്റി പ്രസിദ്ധികരിച്ചതാണ്. മാര്ട്ടിന് വാല്‍ഷ് എന്ന ഫോട്ടോഗ്രഫരാണ് ഈ ചിത്രം ചൈനയിലെ യുനാന്‍ പ്രാന്തത്തിലെ ദക്സിയു പര്‍വതങ്ങളില്‍ എടുത്തത്. ഈ ചിത്രം എപ്പോഴാണ് എടുത്തത് ഇതിനെ കുറിച്ച് വിവരം ലഭ്യമല്ല.
ഇതിനെ മുമ്പേ Snopes.com ഇതിനെ കുറിച്ച് അന്വേഷണം നടത്തി ഈ പ്രചരണം വ്യാജമാണ് എന്ന് കണ്ടെത്തിയിരുന്നു. അപൂര്‍വ പുഷ്പങ്ങളെ കുറിച്ചുള്ള ഇത് ആദ്യത്തെ പ്രചരണമല്ല. ഇതേ പോലെ പല വ്യാജപ്രചരണങ്ങളെ കുറിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണങ്ങള്‍ വായിക്കാന്‍ താഴെ നല്കിയ ലിങ്ക് ക്ലിക്ക് ചെയുക.
- 400 കൊല്ലത്തിലൊരിക്കല് പുക്കുന്ന മഹാമേരു പുഷ്പത്തിന്റെ ചിത്രമാണോ ഇത്…?
- ഇത് ഹിമാലയത്തില്‍ കാണുന്ന മഹാമേരു എന്ന പുഷ്പമാണോ?
നിഗമനം
വൈറല്‍ പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം 400 വര്‍ഷങ്ങളില്‍ ഒരിക്കല്‍ വിരിയുന്ന മഹാമേരു പുഷ്പത്തിന്റെതല്ല പകരം ഹിമാലയയില്‍ കണ്ടെത്തുന്ന റീയം നോബിലെ (Rheum Nobile) എന്നൊരു പുഷ്പത്തിന്റെതാണ്.

Title:FACT CHECK: ഈ ചിത്രം 400 കൊല്ലത്തില്‍ ഒരു പ്രാവശ്യം വിരിയുന്ന മഹാമേരു അഥവാ റ്റിബറ്റന്‍ പഗോഡ പുഷ്പത്തിന്റെതല്ല; സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
