ഇത് പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഇൻഡ്യാക്കാരുടെ യാതനയുടെ ചിത്രമല്ല…

അന്തർദേശിയ൦

വിവരണം 

#പാകിസ്ഥാനിലേയും ബംഗ്ളദേശിലെയും ഇന്ത്യക്കാരുടെ വിധിയാണ് ഇത്..

സ്വന്തം ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത പാകിസ്ഥാൻ പട്ടാളക്കരുടെ ക്യാമ്പിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്ന ഭർത്താവ്.. അര വയർ നിറക്കാൻ ഭിക്ഷക്കായുള്ള കാത്തിരിപ്പ്..

തൂണിൽ കെട്ടിയിട്ട് ചാട്ടവാർ അടി…

ഇവർക്ക് വേണ്ടി ഇവരെയൊക്കെ തിരിച്ചു കൊണ്ട് വന്നു ഇവിടെ പാർപ്പിക്കാൻ നിയമം കൊണ്ട് വന്നാൽ അത് വർഗീയതയാവും..

എന്നാൽ തല്ല് കൊടുത്തവനെയും ബലാത്സംഗം ചെയ്‌തവനെയും ഇവിടെ വരുത്തി ഇന്ത്യൻ മണ്ണിൽ പാ വിരിക്കണം എന്ന് പറഞ്ഞാൽ അത് രാജ്യ സ്നേഹം ആവുകയും ചെയ്യുന്നു..

ഇതാണ് ഇന്ത്യക്കാർ ഇന്ത്യൻ ജനത..

മറ്റൊരു രാജ്യത്തും ഇതുപോലെ വിചിത്ര ജനത കാണില്ല.. എല്ലാ രാജ്യത്തും രാഷ്ട്രീയമുണ്ട്.. പക്ഷെ അവരുടെ രാജ്യത്തെ ബാധിക്കുന്ന ഒന്നിനും അവർ എതിർ നിക്കുകയില്ല….

ഇവർ ഇവിടെ നമ്മുക്കൊപ്പം ഉണ്ടാവണം അതിന് ഇനി ഈ രാജ്യത്തെ ഏത് കോടതി എതിർത്താലും….

ഉണ്ടാവും ഉണ്ടാവണം ഉണ്ടാവാതെ പറ്റില്ല.. എന്ന വിവരണത്തോടെ ഒരു ചിത്രം ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. 

archived linkFB post

നഗ്നത മറയ്ക്കാനുള്ള വസ്ത്രം പോലുമില്ലാത്ത ഒരു സ്ത്രീയെ ഒരു പുരുഷൻ മഴയത്ത് ചുമന്നു കൊണ്ട് പോകുന്ന ദൈന്യത തോന്നുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഹിന്ദുക്കളുടെ വിധിയാണിതെന്നും സ്വന്തം ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്ത പാകിസ്ഥാൻ പട്ടാളക്കരുടെ ക്യാമ്പിൽ നിന്ന് രക്ഷിച്ചു കൊണ്ട് വരുന്ന ഭർത്താവാണ്  ചിത്രത്തിലേതെന്നും പോസ്റ്റ് അവകാകാശപ്പെടുന്നു. നമുക്ക് ചിത്രത്തിനെ പറ്റി കൂടുതൽ അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ ചിത്രം റിവേഴ്‌സ് ഇമേജ് പരിശോധന നടത്തി നോക്കിയപ്പോൾ ചിത്രം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായി. 1971  ലെ അപൂർവ ചിത്രം എന്ന അടിക്കുറിപ്പോടെ ഈ ചിത്രം ഇന്റർനെറ്റിൽ ലഭ്യമാണ്. എന്നാൽ ചിത്രത്തിന് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ ഒരു വ്യക്തി തന്റെ കോളറ ബാധിച്ച ഭാര്യയെ ചുമന്നുകൊണ്ടുപോകുന്ന ഈ തീവ്രതയുള്ള ചിത്രം ഞാൻ എടുത്തു. ഈ രക്തരൂക്ഷിതമായ യുദ്ധത്തിന്റെ ഭീകരതയിൽ നിന്ന് രക്ഷപ്പെടാനായി പത്ത് ദശലക്ഷം ആളുകൾ കിഴക്കൻ പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യയിലേക്ക്” ചിത്രം കാമറയിൽ പകർത്തിയ മാർക്ക് എഡ്‌വേഡ്‌സ്  നൽകിയ അടിക്കുറിപ്പാണിത്. അദ്ദേഹത്തിൻ്റെ  കോപ്പിറൈറ്റ് വച്ചിട്ടാണ് മൈ ഗോൾഡൻ ബംഗാൾ എന്ന വെബ്‌സൈറ്റ് ഈ ചിത്രവും വാർത്തയും നൽകിയിരിക്കുന്നത്. 

archived linkmygoldenbengal

1971  ലെ ബംഗ്ളാദേശി വംശഹത്യ 

അവകാശങ്ങൾക്കായുള്ള ബംഗാളി ആവശ്യങ്ങളെ അടിച്ചമർത്തുന്നതിനായി പശ്ചിമ പാകിസ്ഥാൻ (ഇപ്പോൾ പാകിസ്ഥാൻ) രാജ്യത്തിന്റെ കിഴക്കൻ വിഭാഗത്തിൽ (ഇപ്പോൾ ബംഗ്ലാദേശ്) സൈനിക ആക്രമണം ആരംഭിച്ചു. ഇത് 1971 മാർച്ച് 26 ന് ബംഗ്ലാദേശിലെ വംശഹത്യയ്ക്ക് വഴിതെളിച്ചു. വിമോചനത്തിനായുള്ള ഒൻപത് മാസം നീണ്ടുനിന്ന ബംഗ്ലാദേശ് യുദ്ധത്തിൽ, പാകിസ്താൻ മിലിട്ടറി അംഗങ്ങളും ജമാഅത്തെ ഇസ്ലാമിയിൽ നിന്നുള്ള ഇസ്ലാം പിന്തുണക്കാരും ഉൾപ്പെടെ പതിനായിരങ്ങൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന്  ബംഗ്ലാദേശ് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. വംശഹത്യ ഉദ്ദേശിച്ച് ആസൂത്രിതമായ ബലാത്സംഗമാണ് ഉണ്ടായത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ജമാഅത്തെ ഇസ്ലാമി മതനേതാക്കൾ പിന്തുണ നൽകി, ബംഗാളി സ്ത്രീകൾ ഗോണിമോട്ടർ മാളാണെന്ന് (“പൊതു സ്വത്ത്”)  അതിനായി അവർ പ്രഖ്യാപിച്ചു സംഘർഷത്തിന്റെ ഫലമായി, എട്ട് മുതൽ പത്ത് ദശലക്ഷം ആളുകൾ, കൂടുതലും ഹിന്ദുക്കൾ, അയൽരാജ്യമായ ഇന്ത്യയിൽ അഭയം തേടി അക്കാലത്ത് രാജ്യം വിട്ടു. 30 ദശലക്ഷം വരെ സാധാരണക്കാർ പലായനം ചെയ്തതായി കണക്കാക്കപ്പെടുന്നു. യുദ്ധസമയത്ത് ബംഗാളികളും ഉറുദു സംസാരിക്കുന്ന ബിഹാരികളും തമ്മിൽ വംശീയ അതിക്രമങ്ങൾ നടന്നിരുന്നു. ബംഗാളി ജനക്കൂട്ടത്തിൽ നിന്നും മിലിഷിയകളിൽ നിന്നും പ്രതികാര നടപടികളാണ് ബിഹാരികൾ നേരിട്ടത്. 

ഇന്ത്യയുടെ വിഭജനത്തെത്തുടർന്ന്, രൂപപ്പെട്ട പാകിസ്താന് ഭൗമശാസ്ത്രപരമായ അപാകതകളുണ്ടായിരുന്നു. രണ്ട് ചിറകുകൾ പോലെ ഇന്ത്യൻ പ്രദേശവുമായി അതിർത്തി വന്നുപെട്ടു. ഭൂമിശാസ്ത്രപരമായി മാത്രമല്ല, സാംസ്കാരികമായും പാകിസ്ഥാൻ വേർതിരിക്കപ്പെട്ടു. കിഴക്കൻ ബംഗാളി മുസ്‌ലിംകളെ “നല്ല ബംഗാളി” എന്നും പടിഞ്ഞാറുള്ളവരെ  “താഴ്ന്നതും അശുദ്ധവും” ആയി വീക്ഷിച്ചു, ഇത് ബംഗാളികളെ വിശ്വസനീയമല്ലാത്ത “സഹ-മതവിശ്വാസികളാക്കി” മാറ്റി. പശ്ചിമ പാകിസ്ഥാനിലെ രാഷ്ട്രീയക്കാർ ബംഗാളികളെ സാംസ്കാരികമായി ബലപ്പെടുത്തുന്നതിനുള്ള തന്ത്രം ഇതിനിടയിൽ ആരംഭിച്ചു. 

പാകിസ്ഥാനിലെ ജനസംഖ്യ അനുസരിച്ച് ഭൂരിപക്ഷമാണ് ബംഗാളി ജനത, കിഴക്കൻ പാകിസ്ഥാനിൽ 75 ദശലക്ഷത്തോളമുണ്ട്. പ്രധാനമായും പഞ്ചാബി സംസാരിക്കുന്ന പശ്ചിമ പാകിസ്ഥാനിലെ 55 ദശലക്ഷം പേർ. കിഴക്കൻ  പാകിസ്ഥാനിൽ ഭൂരിപക്ഷവും മുസ്ലീങ്ങളായിരുന്നു, വലിയ ന്യൂനപക്ഷമായി ഹിന്ദുക്കളും ബുദ്ധമതക്കാരും ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. 

ബംഗ്ലാദേശ് വിമോചനയുദ്ധം

ബംഗ്ലാദേശ് വിമോചനയുദ്ധം The Bangladesh Liberation War ബംഗ്ലാദേശ് സ്വാതന്ത്ര്യസമരം Bangladesh War of Independence, എന്നും അറിയപ്പെടുന്ന യുദ്ധം ഒരു വിപ്ലവവും സൈനികസമരവും ആയിരുന്നു. അന്നത്തെ കിഴക്കൻ പാകിസ്താൻ എന്നറിയപ്പെടുന്ന പ്രദേശത്തെ ബംഗ്ലാദേശി ദേശീയതയുടെയും സ്വയം നിർണ്ണയാവകാശത്തിന്റെ സംഘടനാ പ്രവർത്തനഫലമായി 1971ലെ ബംഗ്ലാദേശ് കൂട്ടക്കൊലയോടനുബന്ധിച്ച് നടന്ന സമരമാണിത്. ഈ യുദ്ധത്തിനു ശേഷം ബംഗ്ലാദേശ് ജനകീയ റിപ്പബ്ലിക്ക് നിലവിൽ വന്നു. 1971 മാർച്ച് 25നു രാത്രിയിൽ പടിഞ്ഞാറൻ പാകിസ്താനിലെ സൈനികഭരണകൂടം ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിൽ കിഴക്കൻ പാകിസ്താനിലെ ജനങ്ങൾക്കെതിരായി നീങ്ങിയതിന്റെ ഫലമായാണ് ഈ യുദ്ധം ആരംഭിച്ചത്. കിഴക്കൻ പാകിസ്താനിൽ പടിഞ്ഞാറൻ പാകിസ്താനിലെ ഭരണകൂടത്തിനെതിരായി അണിനിരന്ന ബംഗാളി ദേശീയപ്രസ്ഥാനത്തിലെ അംഗങ്ങളായ സാധാരണപൗരന്മാർ, വിദ്യാർത്ഥികൾ, ബുദ്ധിജീവികൾ, മതന്യൂനപക്ഷക്കാർ, സൈനികരും പൊലീസുകാരും ആയ ഉദ്യോഗസ്ഥർ എന്നിവരെ തരംതിരിച്ച് ഇല്ലാതാക്കുവാനായി ലക്ഷ്യമിട്ട അക്രമമായിരുന്നു തുടങ്ങിയത്. സൈനികഭരണകൂടം 1970ൽ നടന്ന ഇലക്ഷൻ ഫലം റദ്ദാക്കുകയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി ജനങ്ങൾ തിരഞ്ഞെടുത്ത ഷേഖ് മുജീബുർ റഹ്മാനെ അറസ്റ്റു ചെയ്യുകയും ചെയ്തു. 1971 ഡിസംബർ 16നു പടിഞ്ഞാറൻ പാകിസ്താന്റെ കീഴടങ്ങലോടെ ആ യുദ്ധം അവസാനിച്ചു

പാകിസ്ഥാൻ ബംഗ്ളാദേശിൽ നടത്തിയ വംശഹത്യയോട്‌ ബന്ധപ്പെട്ട ചിത്രമാണിത്. ചിത്രം പകർത്തിയ മാർക് എഡ്‌വേഡ്‌സിനെ പറ്റി വിവരങ്ങൾ ലഭ്യമാണെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഒന്നും ലഭ്യമല്ല. 

ഈ ചിത്രം പോസ്റ്റിൽ നല്കിയിരിക്കുന്നതുപോലെ പട്ടാളക്കാരാൽ ബലാൽസംഗം ചെയ്യപ്പെട്ട ഭാര്യയെ   ഭർത്താവ് ചുമന്നുകൊണ്ട് വരുന്നതിന്റേതല്ല. ബംഗ്ളാദേശ് വംശഹത്യാ കാലത്ത് ബാധിതയായ ഭാര്യയെ ഭർത്താവ് ചുമന്നുകൊണ്ട് പോകുന്ന ദൃശ്യമാണിത്.  ബംഗ്ലാദേശ് വംശഹത്യയുടെയും വിമോചന സമരത്തിന്റെയും കാലത്ത് മുസ്ലീങ്ങൾക്കാണ് ഏറ്റവും അക്രമങ്ങൾ നേരിടേണ്ടി വന്നത്. പലായനം ചെയ്തവരിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാദം പൂർണ്ണമായും തെറ്റാണ്. 1971 ലെ ബംഗ്ളാദേശ് വംശഹത്യാ കാലത്ത്  കോളറാ ബാധിതയായ ഭാര്യയെ ഭർത്താവ് ചുമന്നുകൊണ്ട് പോകുന്ന ദൃശ്യമാണിത്. ചിത്രം കാമറയിൽ പകർത്തിയ മാർക്ക് എഡ്വേർഡ്‌സ്   തന്നെ ഇക്കാര്യം ചിത്രത്തിന് വിവരണമായി നൽകിയിട്ടുണ്ട്. 

Avatar

Title:ഇത് പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഇൻഡ്യാക്കാരുടെ യാതനയുടെ ചിത്രമല്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •