പിണറായി വിജയന്‍റെ ഈ ചിത്രം കർണ്ണാടകയിലേതല്ല.. കാസർഗോഡ് നിന്നുള്ളതാണ്…

രാഷ്ട്രീയം

വിവരണം

കർണാടകത്തിൽ നിന്നുമൊരു കാഴ്ച

കമ്മ്യൂണിസം വളരുകയാണ് പിണറായി യിലൂടെ.. അഭിമാനം… എന്ന വിവരണത്തോടെ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചിത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം കന്നഡ ഭാഷയിലെ എഴുത്തുകൾ കാണാം. 

archived linkFB post

കർണ്ണാടകയിൽ  പിണറായി വിജയന്‍റെ ചിത്രം കമ്മ്യുണിസ്റ്റുകാർ പ്രചരിപ്പി ക്കുന്നു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം. എന്നാൽ ഈ ചിത്രം കാസർഗോഡ് ജില്ലയിലെ ഉപ്പളയിൽ നിന്നുമുള്ളതാണ്. അല്ലാതെ കര്‍ണ്ണാടകയിലെതല്ല. `

ചിത്രത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാം

വസ്തുതാ വിശകലനം  

ഞങ്ങൾ ഈ ചിത്രം പരിശോധിച്ചപ്പോൾ ‘ഹനഫി യങ്  സ്റ്റാർസ്, ഹനഫി ബസാർ ഉപ്പള’ എന്ന് ചിത്രത്തിന്‍റെ ചുവട്ടിൽ എഴുതിയിരിക്കുന്നത് കണ്ടു.

ചിത്രത്തിൽ നൽകിയിരിക്കുന്ന കന്നഡ വാചകങ്ങളുടെ പരിഭാഷ ഇങ്ങനെ: “ധൈര്യമുള്ള ആണത്തമുള്ള മുഖ്യമന്ത്രി”

തുടർന്ന് ഞങ്ങൾ ഹനഫി യങ് സ്റ്റാർസ് എന്ന് ഫേസ്‌ബുക്കിൽ കീ വേർഡ് അന്വേഷണം നടത്തിയപ്പോൾ ഇതേ ചിത്രം 2020  മാർച്ച് മൂന്നിന് അസ്കര്‍ അലി ഗുണാജെ എന്ന പ്രൊഫൈലില്‍ നിന്നും പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. ഞങ്ങള്‍ അദ്ദേഹത്തിനെ മെസ്സെഞ്ചര്‍ വഴി ബന്ധപ്പെട്ടു. ഈ ചിത്രം ഒരു സുഹൃത്ത് പകര്‍ത്തിയതാണെന്നും ഇത് കര്‍ണ്ണാടകയിലെ ഉപ്പളയിലാണെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. ഹനാഫി ബസാറില്‍ കമ്മ്യൂണിശത്തോടെ ആഭിമുഖ്യമുള്ള ചിലര്‍ സ്ഥാപിച്ചതാണ് പോസ്റ്റര്‍ എന്നു അസ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഉപ്പളയില്‍ ഹനഫി ബസാര്‍ എന്നൊരു സ്ഥലമുണ്ടെന്ന് ഗൂഗിള്‍ മാപ്പ് നോക്കിയപ്പോള്‍ കാണാന്‍ കഴിഞ്ഞു. 

Archived Link

കേരളത്തിൽ കാസർഗോഡ് ജില്ലയിൽ കാസർഗോഡ് പട്ടണത്തിനും മംഗലാപുരത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് ഉപ്പള. ഉപ്പളയിലെ പ്രധാന ഭാഷ മലയാളമാണെങ്കിലും തുളുവും ഹിന്ദിയും ഉർദുവും കന്നഡയും ഇവിടെ സംസാര ഭാഷയായി ഉപയോഗിക്കുന്നു. 

ഈ ചിത്രം കർണ്ണാടകയിൽ നിന്നുള്ളതല്ല. കാസർഗോഡ് ഉപ്പളയിൽ നിന്നുള്ളതാണ്.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. ഈ ചിത്രം കർണ്ണാടകയിൽ നിന്നുള്ളതല്ല. കാസർഗോഡ് ഉപ്പളയിലെ ഹനഫി യങ്  സ്റ്റാർസ് എന്ന സംഘടന നഗരത്തിൽ സ്ഥാപിച്ച പോസ്റ്ററാണിത്. ഈ ചിത്രം തെറ്റിധാരണ സൃഷ്ടിക്കുന്ന വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്. 

Avatar

Title:പിണറായി വിജയന്‍റെ ഈ ചിത്രം കർണ്ണാടകയിലേതല്ല.. കാസർഗോഡ് നിന്നുള്ളതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •