ഈ വീഡിയോയിലെ ഗായിക അനുപമയാണ്. മുഹമ്മദ് റാഫിയുടെ പേരക്കുട്ടിയല്ല..

കൗതുകം

വിവരണം 

Guruvayur Online Media  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ശ്രീകൃഷ്ണന്റെ 100 പേരുകൾ കൊണ്ട് ഒരു ഗാനം…. പാടിയത് മുഹമ്മദ് റഫിയുടെ പേരക്കുട്ടി. പർവേസ് മുസ്തഫ !!” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു യുവതി ശ്രീകൃഷ്‌ണ ഭജൻ  ആലപിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ്. 

archived linkfacebook

ശ്രീകൃഷ്ണന്‍റെ 100 നാമങ്ങൾ ചേർത്ത് സൃഷ്‌ടിച്ച ഈ ഗാനം ആലപിച്ചത് മുഹമ്മദ് റഫിയുടെ പേരക്കുട്ടി പർവേസ് മുസ്തഫ ആണെന്ന് പോസ്റ്റിൽ അവകാശപ്പെടുന്നു. ഇതിനു മുമ്പ് മറ്റൊരു വീഡിയോ സമാന അവകാശവാദവുമായി പ്രചരിച്ചിരുന്നു. അത്  മുഹമ്മദ് റാഫിയുടെ മകളായ പർവേസ് മുസ്തഫ ആലപിച്ചത് എന്ന പേരിലായിരുന്നു. ലേഖനത്തിന്‍റെ ലിങ്ക് താഴെ കൊടുക്കുന്നു.

പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ മകൾ ആലപിച്ചതാണോ ഈ കൃഷ്ണ ഭജൻ…?

മുഹമ്മദ് റാഫിയുടെ പേരക്കുട്ടി പർവേസ് മുസ്തഫ സ്ത്രീയല്ല, പുരുഷനാണ്. ഇക്കാര്യം മുകളിലെ ലേഖനത്തില്‍ ഞങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. 

ഈ പോസ്റ്റിൽ കൃഷ്ണഭജൻ ആലപിച്ചിരിക്കുന്നത് ആരാണെന്നും ഞങ്ങള്‍ അത് കണ്ടെത്തിയത് എങ്ങനെയാണെന്നും അറിയാം

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വീക്കിയോയിൽ നിന്നും സ്ക്രീൻഷോട്ട് എടുത്ത് ആ ചിത്രങ്ങളുടെ  റിവേഴ്‌സ് ഇമേജ് അന്വേഷണം നടത്തി. അപ്പോൾ ഒരു വെബ്‌സൈറ്റിലൂടെ പ്രചരിച്ചു പോന്ന ഒരു യൂട്യൂബ് വീഡിയോയുടെ ലിങ്ക് ലഭിച്ചു. അതിൽ അനുപമ പാടുന്നു എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്.

archived linkchordify

തുടർന്ന് ഞങ്ങൾ ഫേസ്‌ബുക്കിൽ അനുപമയുടെ പ്രൊഫൈൽ അന്വേഷിച്ചു കണ്ടെത്തി. ഇതേ വീഡിയോയുടെ യൂട്യൂബ് ലിങ്ക് 2017 ജനുവരി 13 ന് അവരുടെ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ അവര്‍ ആലപിച്ച  മറ്റു നിരവധി ഭജനുകളും ഗാനങ്ങളും പേജിൽ ലഭ്യമാണ്. 

archived linkfacebook

ബാംഗ്ലൂരിൽ നിന്നുള്ള ഗായികയാണ് അനുപമ എന്നാണ് പേജിലുള്ള വിവരം. ഗാനങ്ങളല്ലാതെ അനുപമയുടെ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. 

ട്വിറ്ററിൽ നിന്നും ലഭിച്ച മുഹമ്മദ് റാഫിയുടെ പേരക്കുട്ടി പർവേസ് മുസ്തഫയുടെ വീഡിയോ താഴെ കൊടുക്കുന്നു.

archived linktwitter

പോസ്റ്റിലെ വീഡിയോയിൽ കൃഷ്ണഭജൻ ആലപിക്കുന്നത് അനുപമ എന്ന ഗായികയാണ്. പ്രശസ്ത ഗായകന്‍ മുഹമ്മദ് റാഫിയുടെ പേരക്കുട്ടി മുസ്തഫ പർവേസ് പുരുഷനാണ്. സ്ത്രീയല്ല.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ്. പോസ്റ്റിലെ വീഡിയോയിൽ കൃഷ്ണഭജൻ ആലപിക്കുന്നത് ബാംഗ്ലൂരിൽ നിന്നുമുള്ള അനുപമ എന്ന ഗായികയാണ്. മുഹമ്മദ് റാഫിയുടെ പേരക്കുട്ടി പർവേസ് മുസ്തഫ പുരുഷനാണ്. സ്ത്രീയല്ല. ഈ വിവരങ്ങൾ വായനക്കാരുടെ അറിവിലേക്കായി സമർപ്പിക്കുന്നു 

Avatar

Title:ഈ വീഡിയോയിലെ ഗായിക അനുപമയാണ്. മുഹമ്മദ് റാഫിയുടെ പേരക്കുട്ടിയല്ല..

Fact Check By: Vasuki S 

Result: False