വീഡിയോയില്‍ കൃത്യമായി സംസ്കൃതത്തില്‍ പാടുന്ന ഈ യുവതി സ്പെയിനിലെതാണോ…?

അന്തര്‍ദേശീയ

വിവരണം

FacebookArchived Link

“സ്പെയിനിലെ ഒരു റേഡിയോ സ്റ്റേഷനിൽ നിന്നും രാവിലെ ഒരു സ്പാനിഷ് യുവതി പാടിയത്. ഇവിടെയാണ് പലർക്കും സംസ്കൃതവും, നമ്മുടെ സംസ്കാരവും ദഹിക്കാത്തത്.🌹🌹🌹” എന്ന അടിക്കുറിപ്പോടെ 26 ഏപ്രില്‍ 2019 മുതല്‍ Sajan G S Tvm എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്കു ഇത് വരെ ലഭിച്ചിരിക്കുന്നത് 1000ക്കാളധികം ഷെയറുകളാണ്. വീഡിയോയില്‍ ഒരു യുവതി ഭദ്രമായി ഭാരതത്തിനെ വന്ദിച്ച് പ്രിയം ഭാരതം എന്ന സംസ്കൃത ഗാനം പാടുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നു. ഒരു വിദേശി യുവതി ഇത്ര കൃത്യമായി സംസ്കൃത ഗാനം പാടുന്നത് കൌതുകത്തിന്‍റെ വിഷയം തന്നെയാണ്‌. പക്ഷെ പോസ്റ്റില്‍ പറയുന്ന പോലെ ഈ യുവതി സ്പാനിഷ്‌ ആണോ? സ്പെയിനില്‍ ഒരു റേഡിയോ സ്റ്റേഷനില്‍ പാടിയ പാട്ടാണോ ഇത്? ഈ വീഡിയോയുടെ കുറിച്ചുള്ള വസ്തുതകള്‍ നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയില്‍ ഗാനം അവതരിപ്പിക്കുന്ന ഈ വിദേശി യുവതി ആരാണ് എന്ന് അറിയാനായി വീഡിയോ In-Vid ടൂള്‍ ഉപയോഗിച്ച് പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭ്യമായ വിവിധ ചിത്രങ്ങളില്‍ ഒന്നിനെ ഗൂഗിളില്‍ റിവേര്‍സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. റിവേര്‍സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സാമുഹിക മാധ്യമങ്ങളില്‍ പലയിടത്തും പങ്ക് വെച്ച ഈ വീഡിയോയുടെ ലിങ്കുകള്‍ ലഭിച്ചു. വിവിധ വിവരണമായി പലരും ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിലര്‍ പോസ്റ്റില്‍ അവകാശപ്പെടുന്ന പോലെ തന്നെ ഈ വീഡിയോയില്‍ സംസ്കൃത ഗാനം അവതരിപ്പിക്കുന്നത് ഒരു സ്പാനിഷ്‌ യുവതിയാന്നെണ് പറയുന്നു. ഇങ്ങനെയൊരു അവകാശവാദവുമായി ട്വിട്ടറിലും യുടുബിലും പ്രസിദ്ധികരിച്ച ചില പോസ്റ്റുകള്‍ ഇപ്രക്രം:

എന്നാല്‍ ഈ വിദേശി യുവതി സ്പൈനിലെതല്ല പകരം ബ്രിട്ടനിലെതാണ്. ഈ യുവതിയുടെ പേര് ഗബ്രിഎല്ല ബര്‍നെല്‍ (Gabriella Burnel) എന്നാണ്. ഗബ്രിഎല്ല ബ്രിട്ടനിലാണ് താമസിക്കുന്നത്. കുട്ടികാലം മുതല്‍ ഗബ്രിഎല്ലെക്കി സംസ്കൃതത്തിനോട് താല്പര്യം ഉണ്ടായിരുന്നു. അതിനാല്‍ സ്കൂളിലും പിന്നിട് ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴും സംസ്കൃതം തെരെഞ്ഞെടുത്തു എന്ന് ഗബ്രിഎല്ല വ്യക്തമാക്കുന്നു. ഗബ്രിഎല്ല അവരുടെ യുടുബ് ചാനലില്‍ Why I studied Sanskrit എന്ന അടിക്കുറിപ്പോടെ പ്രസിദ്ധികരിച്ച ഒരു വീഡിയോയില്‍ ഈ കാര്യം വ്യക്തമാക്കുന്നു.

ഗബ്രിഎല്ല തന്‍റെ യുടുബ് ചാനലില്‍ പല സംസ്കൃത ശ്ലോകങ്ങളും സ്തോത്രങ്ങളും പാടിയതിന്‍റെ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഗബ്രിഎല്ല ഒരു പാട്ടുകാരിയാണ് സംസ്കൃതം പഠിച്ചതുകൊണ്ട്  പല ഗുണങ്ങളും ഉണ്ടായി എന്നും ഗബ്രിഎല്ല പറയുന്നു. പ്രസ്തുത പോസ്റ്റില്‍ പങ്ക് വെക്കുന്ന പാട്ട് ഒരു സ്പാനിഷ്‌ റേഡിയോ സ്റ്റേഷനിലല്ല പാടിയത് പകരം ഗബ്രിഎല്ലയുടെ Ambrosia എന്ന പേരുള്ള ഒരു ആല്‍ബത്തിന് വേണ്ടി പാടിയ ഗാനമാണ്. 

GrinArchived Link
Yoga LondonArchived Link

നിഗമനം

പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റാണ്‌. ഇത് സ്പാനിഷ്‌ റേഡിയോയില്‍ ഒരു സ്പാനിഷ്‌ യുവതി പാടിയ സംസ്കൃത ഗാനമല്ല പകരം ഈ വീഡിയോ ബ്രിട്ടീഷ്‌ ഗായികയായ ഗബ്രിഎല്ല ബര്ണേലിന്‍റെ Ambrosia എന്ന പേരുള്ള ഒരു ആല്‍ബത്തിലുള്ള ഒരു ഗാനമാണ്. 

ചിത്രങ്ങള്‍ കടപ്പാട്: Grin.news

Avatar

Title:വീഡിയോയില്‍ കൃത്യമായി സംസ്കൃതത്തില്‍ പാടുന്ന ഈ യുവതി സ്പെയിനിലെതാണോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •