ചിത്രത്തിലെ പെണ്‍കുട്ടിയെ കടയ്ക്കലില്‍ നിന്നും കാണാതായി എന്നത് വ്യാജ പ്രചാരണമാണ്…

സാമൂഹികം

വിവരണം

കുട്ടികളെ കാണാതായതായിഅറിയിപ്പ് നല്‍കുന്ന വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലാകാറുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ലഭിക്കുന്നവര്‍ യാഥാര്‍ത്ഥ്യം അന്വേഷിക്കാതെ എത്രയും വേഗം വാര്‍ത്ത പങ്കു വയ്ക്കുന്നത് മിക്കവാറും കുട്ടിയുടെ ജീവന് ആപത്തുണ്ടാകാതെ ഇരിക്കട്ടെ എന്ന സദുദ്ദേശത്തോടെ ആയിരിക്കും. 

എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത്‌ ചിലര്‍ വ്യാജ പ്രചരണങ്ങളും ഇത്തരത്തില്‍ തുടങ്ങി വയ്ക്കാറുണ്ട്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നാം അന്വേഷിക്കുന്നത്. 

ഇതേ അറിയിപ്പ് ഫെസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. 

archived linkFB post

ഒരു ചെറിയ പെണ്‍കുട്ടിയുടെ ചിത്രവും രണ്ടു ശബ്ദ സന്ദേശങ്ങളും ആണ് വാട്ട്സ് അപ്പ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്. ആദ്യത്തെ ശബ്ദ സന്ദേശത്തില്‍  ഒരു സ്ത്രീ ശബ്ദം പരിഭ്രാന്തി നിറഞ്ഞ ശബ്ദത്തില്‍ പറയുന്നത് ഈ കുട്ടിയെ കാണാതായി എന്നും കണ്ടു കിട്ടുന്നവര്‍ എത്രയും വേഗം അറിയിക്കണം എന്നുമാണ്. കുട്ടിയെ എവിടെ നിന്ന് കാണാതായി എന്നോ ആരെയാണ് അറിയിക്കേണ്ടത് എന്നോ ഈ സന്ദേശത്തില്‍ ഇല്ല. രണ്ടാമത്തെ ശബ്ദ സന്ദേശം ഒരു പുരുഷന്‍റെതാണ്. ഇതില്‍ അറിയിക്കുന്നത് ഈ കുട്ടിയെ കാണാതായിരിക്കുന്നത് കടയ്ക്കല്‍ സ്റ്റേഷന്‍റെ പരിധിയില്‍ നിന്നുമാണ് എന്നും അന്വേഷിച്ച് തിട്ടപ്പെടുത്തിയിട്ടുണ്ട് എന്നുമാണ്. 

ശബ്ദ സന്ദേശങ്ങള്‍ ഇവിടെ കേള്‍ക്കാം

വാട്ട്സ് ആപ്പില്‍ വ്യാപകമായി പ്രചരിച്ചു വരുന്ന ഈ വാര്‍ത്ത തെറ്റാണ്.

വിശദാംശങ്ങള്‍ അറിയാം

ഞങ്ങള്‍ വാര്‍ത്തയുടെ വിശദാംശങ്ങള്‍ക്ക് വേണ്ടി കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ തന്നെ അന്വേഷിച്ചു. എന്നാല്‍ ഇത് വെറും വ്യാജ പ്രചാരണം മാത്രമാണെന്നും ഇങ്ങനെയൊരു സംഭവം കടയ്ക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും എസ് എച്ച് ഓ അറിയിച്ചു. ഇതേ ചിത്രം ഇതിനും മുമ്പും പ്രചരിച്ചു വരുന്നതാണ് എന്നും സ്റ്റേഷനില്‍  നിന്ന് പറഞ്ഞു. എന്നാല്‍ ഈ കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല

വിശദാംശങ്ങള്‍ തിരുവനന്തപുരം സൈബര്‍ പോലീസിനോട് അന്വേഷിച്ചിട്ടുണ്ട്. മറുപടി ലഭിക്കുമ്പോള്‍ ലേഖനത്തില്‍ അപ്ഡേറ്റ്‌ ചെയ്യുന്നതാണ്. 

കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് കുട്ടിയുടെ ചിത്രത്തോടോപ്പമുള്ള സന്ദേശം തെറ്റാണെന്ന് അറിയിക്കുന്ന ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ താഴെ കൊടുക്കുന്നു. 

archived link

archived link

പോസ്റ്റിലെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പെണ്‍കുട്ടിയെ കടയ്ക്കളില്‍ നിന്നും കാണാതായി എന്നൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് പോലീസ് സ്റ്റേഷനില്‍ നിന്നും അറിയിച്ചിട്ടുണ്ട്.

നിഗമനം

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്. പോസ്റ്റിലെ അറിയിപ്പ് ഏതാനും മാസങ്ങളായി പ്രചരിക്കുന്നതാണ്. ഇങ്ങനെ ഒരു കുട്ടിയെ കടയ്ക്കലില്‍ നിന്നും കാണാതായിട്ടില്ല എന്ന് പോലീസ് അധികാരികള്‍ അറിയിച്ചിട്ടുണ്ട്. 

Avatar

Title:ചിത്രത്തിലെ പെണ്‍കുട്ടിയെ കടയ്ക്കലില്‍ നിന്നും കാണാതായി എന്നത് വ്യാജ പ്രചാരണമാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •