
വിവരണം
Archived Link |
“രാഹുൽ ഗാന്ധിയുടെ കോലം ഒന്ന് കത്തിക്കാൻ നോക്കിയതാണ്.. ചാണക തലകൾ.. ഇനി അവന്‍റെ അമ്മേടെ കാലത്തു തീപ്പെട്ടി പോലും.. കൈകൊണ്ടു തൊടില്ല….” എന്ന അടിക്കുറിപ്പോടെ ജൂണ്‍ 9 2019 മുതല്‍ Manju Mohan എന്ന ഫെസ്ബുക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. അടിക്കുറിപ്പില്‍ നല്‍കിയ വിശദാംശങ്ങള്‍ പ്രകാരം ഈ വീഡിയോ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ച ചില പ്രവര്‍ത്തകര്‍ക്കു തീ കൊളുത്തുന്നതിനിടയില്‍ പൊള്ളലേറ്റു എന്നാണ് മനസിലാവുന്നത്. വീഡിയോയില്‍ ചിലര്‍ ഒരു വ്യക്തിയുടെ കോലം കത്തിക്കാന്‍ ശ്രമിക്കുന്നതായി കാണാം. കോലം കത്തിക്കുമ്പോള്‍ തീ ആളിപ്പടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് തീ പിടിച്ചു. തീ പിടിച്ച പ്രവര്‍ത്തകര്‍ അവിടുന്ന് ഓടാന്‍ ശ്രമംനടത്തുന്നതായി നമുക്ക് കാണാം. വീഡിയോ വ്യക്തമല്ലാത്തതിനാല്‍ ആരുടെ കോലമാണ് കത്തിക്കുന്നത് എന്ന് മനസിലാകുന്നില്ല. യഥാര്ഥത്തില്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കാണോ ഇങ്ങനെ സംഭവിച്ചത്? ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി രാഹുല്‍ ഗാന്ധിയുടെ കോലം കത്തിക്കുന്ന ബിജെപി പ്രവര്‍ത്തക്കര്‍ക്ക് പൊള്ളലേറ്റു എന്ന് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ച് യാതൊരു വാര്‍ത്തകളും ലഭിച്ചില്ല. മറിച്ച് കോലം കത്തിക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊള്ളലേറ്റു എന്ന് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച വാര്‍ത്തകള്‍ പോസ്റ്റില്‍ പരയുന്നതിന്‍റെ വിപരിതമായ വസ്തുതകളാണ് അറിയിക്കുന്നത്. പ്രസ്തുത പോസ്റ്റില്‍ കാണുന്നത് രാഹുല്‍ ഗാന്ധിയുടെ കോലം കത്തിക്കാന്‍ ശ്രമിക്കുന്ന ബിജെപി പ്രവര്‍ത്തക്കര്‍ അല്ല മറിച്ച് നരേന്ദ്ര മോദിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊള്ളലേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോ കണ്ടാല്‍ നമുക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കോടികള്‍ പിടിച്ച് നില്‍ക്കുന്ന പ്രവര്‍ത്തകരെ വ്യക്തമായി കാണാം. താഴെ നല്‍കിയ ചിത്രത്തില്‍ നമുക്ക് വ്യക്തമായി വട്ടത്തില്‍ അടയാളപ്പെടുത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതാകകള്‍ കാണാന്‍ സാധിക്കുന്നു.

സംഭവത്തിന്‍റെ വസ്തുത ഇപ്രകാരമാണ്:
- സംഭവം ഹിമാചല്‍ പ്രദേശിന്‍റെ തലസ്ഥാനമായ ഷിംലയില്‍ 14 ഡിസംബര്‍ 2015നാണ് സംഭവിച്ചത്.
- നരേന്ദ്ര മോദിയും ബിജെപിയും നടത്തുന്ന പ്രതികാരം വീട്ടല്‍ രാഷ്ട്രീയത്തിനെതിരെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്വിന്ദര്‍ സിംഗ് സുഖുവിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധത്തിനു ഇറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നാം വീഡിയോയില്‍ കാണുന്നത്.
- നരേന്ദ്ര മോദിയുടെ കോലം കത്തിക്കാന്‍ പെട്രോള്‍ ഒഴിച്ചുകൊണ്ടിരിക്കുന്നതിന് ഇടയില്‍ ആവേശഭരിതനായ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തീക്കൊള്ളി കത്തിച്ച് കോലത്തിന് തീ കൊളുത്തി.
- ഇതോടെ തീ അടുത്തുനിന്ന പ്രവര്‍ത്തകരുടെ മേലെയും പകര്‍ന്നു.
Indian Express | Archived Link |
Amar Ujala | Archived Link |
Economic Times | Archived Link |
നിഗമനം
പോസ്റ്റിളുടെ പ്രചരിപ്പിക്കുന്ന അടികുറിപ്പ് പൂര്‍ണ്ണമായി തെറ്റാണ്. വീഡിയോയില്‍ കാണുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ്, നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമ്പോള്‍ ആവേശഭരിതനായ ഒരുപ്രവര്‍ത്തകന്‍ പെട്രോള്‍ ഒഴിച്ചുകൊണ്ടിരിക്കുന്ന നേരത്ത് തീ കൊളുത്തി. ഇതോടെ തീ അടുത്തുനിന്ന പ്രവര്‍ത്തകര്‍ക്കിടയിലേയ്ക്കും പകര്‍ന്ന് അവര്‍ക്ക് പരിക്കേറ്റു.

Title:രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ പൊള്ളലേറ്റ പ്രവര്‍ത്തരുടെ വീഡിയോയാണോ ഇത്…?
Fact Check By: Mukundan KResult: False
