ഫെസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ ബീഹാറിലെ ജലപ്രളയത്തിന്‍റേതാണോ…?

സാമൂഹികം

വിവരണം

FacebookArchived Link

“ആയിരം ശിശുക്കൾ മരിച്ചാലും ഒരു പശു പോലും മരിക്കരുത്. ആസാം ,ബിഹാർ പ്രളയത്തിൽ നിന്നൊരു വേറിട്ട കാഴ്ച 

#NEW_INDIA” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 24, മുതല്‍ ചില ചിത്രങ്ങള്‍ അനീഷ്‌ കുറുപ്പശ്ശേരി എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് പ്രചരിപ്പിക്കുകയാണ്. ഈ ചിത്രങ്ങള്‍ ബീഹാറില്‍ നിലവില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ജലപ്രളയത്തിന്‍റേതാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. ബീഹാര്‍, ആസാം തുടങ്ങിയ വടക്കുകിഴക്ക്‌ സംസ്ഥാനങ്ങളില്‍ ഈയിടെ ഉണ്ടായ വെള്ളപ്പൊക്കത്തിനെ കുറിച്ച് നമുക്ക് എല്ലാവര്ക്കും അറിയാം. കഴിഞ്ഞ കൊല്ലം ജലപ്രളയത്തിനെ തുടര്‍ന്നു ദുരന്തം നേരിട്ട മലയാളികള്‍  സാമുഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് ഈ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കം. നമ്മള്‍ കഴിഞ്ഞ കൊല്ലം അനുഭവിച്ചത് ഈ കൊല്ലം ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്നു എന്നൊരു സഹതാപം മലയാളികള്‍ സാമുഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു. ചിലര്‍ ഇവരെ സഹായിക്കാനും ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഇതിനിടയില്‍ ചിലര്‍ ഈ സംസ്ഥാനത്തില്‍ തുടരുന്ന ദുരന്തത്തിന്‍റെ കാഴ്ച്ചകള്‍ എന്ന് അവകാശപ്പെട്ട് ഈ സംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന ദുരന്തത്തോട് യാതൊരു ബന്ധമില്ലാത്ത ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിനാല്‍ ഈ പോസ്റ്റിലും പ്രചരിപ്പിക്കുന്നത് ബീഹാരിലെ പ്രളയത്തിന്‍റെ ദ്രിശ്യങ്ങള്‍ തന്നെയാണോ എന്ന് സംശയം തോന്നുന്നു. ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം എന്താന്നെണ് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രങ്ങള്‍ ബീഹാറിലെ ജലപ്രളയത്തിന്‍റെ തന്നെയാണോ എന്ന് അറിയാനായി ഞങ്ങള്‍ പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങളുടെ റിവേര്‍സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ മനസിലാക്കാന്‍ കഴിഞ്ഞ വസ്തുതകള്‍ ഇപ്രകാരമാണ്.

ചിത്രം 1

ഈ ചിത്രത്തിന്‍റെ  റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ മനസിലായത് ഈ ചിത്രം രണ്ട് കൊല്ലം പഴയതാണ്.  ബീഹാറില്‍ വന്ന ജലപ്രളയവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധമില്ല. ബീഹാറിലെ ബെതിയെയില്‍ തോട്ടത്തില്‍ മുങ്ങി മരിച്ച രണ്ട് കുട്ടികളുടെ മൃതദേഹത്തിന്‍റെ ചിത്രമാണ് ഇത്.

Bihar Daily NewsArchived Link

ചിത്രം 2

ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രവും ബീഹാറില്‍ രണ്ട് കൊല്ലം മുംപേ ബീഹാറിലെ മധുബാണിയില്‍ തോട്ടത്തില്‍ മുങ്ങി മരിച്ച ഒരു ഏഴു വയസുകാരന്‍റെ മൃതദേഹമാണ്. 

Today Bihar News 1Archived Link

ചിത്രം 3 

ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രവും കഴിഞ്ഞ കൊല്ലം ഒരു കൊല്ലം മുന്‍പ് മുങ്ങി മരിച്ച ഒരു കുട്ടിയുടെതാണ് എന്ന് മനസിലായി. ബീഹാറിലെ കിഷന്‍ ഗഞ്ചില്‍ കഴിഞ്ഞ കൊല്ലം മുങ്ങി മരിച്ച ഒരു 6 വയസുകാരന്‍റെ മൃതദേഹമാണ് ചിത്രത്തില്‍ കാനുന്നത്.

Dastak NewsArchived Link

ചിത്രം 4

ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ അതിലുടെ ലഭ്യമായ പരിനാമങ്ങളില്‍ നിന്ന് മനസിലായിത് ഈ ചിത്രം ബംഗാളും ബംഗ്ലാദേശിലെ അതിര്‍ത്തിയുടെ അടുത്ത് ബിഎസ്എഫ് തടഞ്ഞ പശുകടത്തലിന്‍റെതാണ്. ബിഎസ്എഫ് ഈ ചിത്രം അവരുടെ ട്വിട്ടര്‍ അക്കൗണ്ടിളുടെ പങ്ക് വെച്ചിട്ടുണ്ട്.

TwitterArchived Link

ചിത്രം 5, 6

ഈ ചിത്രങ്ങള്‍ പോസ്റ്റില്‍ നല്‍കിയ ANIയുടെ ലിങ്കില്‍ തന്നെയുണ്ട്. ചിത്രങ്ങള്‍ ബീഹാരിലെതല്ല പകരം ആസാമിലെതാണ്. ആസാമിലെ നല്‍ബാരി ജില്ലയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ റെഡ് ഹോന്‍സ് ഡിവിഷനിന്‍റെ ഒരു യുണിറ്റ് സംഘടിപ്പിച്ച ഒരു പശു ചികിത്സ കാമ്പിന്‍റെതാണ്.

TwitterArchived Link

ചിത്രം 7

ഈ ചിത്രത്തിനെ കുറിച്ച് യാതൊരു വിവരം ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ ലഭിച്ചില്ല. ഞങ്ങള്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയിട്ടും ഈ ചിത്രം എവിടെയും ലഭിച്ചില്ല. ഈ ചിത്രം ബീഹാരിലെ തന്നെയാണോ എന്നതില്‍ സംശയമുണ്ട്. ഈ ചിത്രത്തിനെ കുറിച്ച് വ്യക്തമായി ഒന്നും പറയാന്‍ സാധിക്കില്ല.

നിഗമനം

പോസ്റ്റില്‍ നല്‍കിയ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് ബീഹാറില്‍ വന്ന ജലപ്രളയവുമായി ബന്ധമൊന്നുമില്ല എന്ന് തെളിഞ്ഞിട്ടുണ്ട്. 

Avatar

Title:ഫെസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ ബീഹാറിലെ ജലപ്രളയത്തിന്‍റേതാണോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •