
വിവരണം
കരടികുഞ്ഞിന്‍റെ ഒരു മനോഹര വീഡിയോ ഓസ്ട്രേലിയയിലെ കാട്ടുതീയുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കരടികുഞ്ഞ് ഓടി വന്ന് ഒരു വ്യക്തിയുടെ കാലില്‍ കെട്ടിപ്പിടിക്കുന്നതായി നമുക്ക് കാണാം. വീഡിയോയില്‍ വ്യക്തിയും കരടികുഞ്ഞിനോടൊപ്പം കളിക്കുന്നത് നമുക്ക് കാണാം. ഈ വീഡിയോയും ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകളും ഒരു കഥയുമായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഥ ഇങ്ങനെ- ഓസ്ട്രേലിയയില്‍ കാട്ടുതീയില്‍ നിന്ന് തന്‍റെ ജീവന്‍ രക്ഷിച്ച വ്യക്തിയോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന ഒരു കരടികുട്ടിയെയാണ് നമ്മള്‍ കാണുന്നത്. ഇത്തരത്തില്‍ ചില പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.
Archived Link |
മുകളില്‍ നല്‍കിയ വീഡിയോയുടെ സ്ക്രീന്‍ഷോട്ടില്‍ നല്‍കിയ വാചകം ഇപ്രകാരം: “ആസ്ട്രേലിയയിലെകാട്ടുതീയിൽ നിന്നും തന്നെ രക്ഷിച്ചവരോട് നന്ദി പ്രകടനം കാണിക്കുന്ന ഒരു കുഞ്ഞു ജീവൻ♥️♥️♥️♥️♥️♥️♥️”. പലരും ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകളും ഇതേ വാദം ചേര്‍ത്ത് പ്രചരിപ്പിക്കുന്നുണ്ട്.
Archived Link |
എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ വീഡിയോയുടെ പ്രധാന ഭാഗങ്ങളുടെ സ്ക്രീന്‍ഷോട്ട് എടുത്ത് Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് യുട്യൂബില്‍ ഇതേ വീഡിയോ ലഭിച്ചു.
MrOkras എന്നൊരു യുട്യൂബ് ചാനല്‍ ആണ് ഈ വീഡിയോ 5 ഓഗസ്റ്റ് 2011ന് യുട്യൂബില്‍ പ്രസിദ്ധികരിച്ചത്. വീഡിയോയുടെ റഷ്യന്‍ ഭാഷയിലുള്ള അടികുറിപ്പ് ഇങ്ങനെ- “Brown bear attack on man!”. താഴെ നമുക്ക് വീഡിയോ കാണാം.
ഈ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയതോടെ പല മാദ്ധ്യമങ്ങളും ഈ വീഡിയോയുടെ മേല്‍ ലേഖനം പ്രസിദ്ധികരിച്ചിരുന്നു. ഈ ലേഖനങ്ങളിലും ഒരു കുഞ്ഞ് കരടി നടത്തിയ കുസൃതി നിറഞ്ഞ കള്ള ആക്രമണം എന്ന തരത്തില്‍ തന്നെയാണ് വീഡിയോയിലെ സംഭവത്തിനെ കുറിച്ച് എഴുതിയിരിക്കുന്നത്.
ഹഫ്ഫിനഗ്ട്ടന്‍ പോസ്റ്റ് എന്ന വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം, ഈ വീഡിയോ റഷ്യയിലെതാണ്. ഒരു പാര്‍ക്കില്‍ വന്ന വ്യക്തിയോടൊപ്പം ഈ കരടികുഞ്ഞ് കളിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇത്. റിപ്പോര്‍ട്ടില്‍ എവിടെയും തീയില്‍ നിന്നാണ് ഈ കരടികുഞ്ഞിനെ രക്ഷപ്പെടുതിയതെന്ന്‍ എഴുതിയിട്ടില്ല.
ഡിജിറ്റല്‍ സ്പൈ എന്ന വെബ്സൈറ്റും ഈ വീഡിയോയുടെ മുകളില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. പാര്‍ക്കില്‍ വന്ന ഒരു സഞ്ചാരിക്കെതിരെ കരടികുഞ്ഞ് ഇങ്ങനെയൊരു ആക്രമണം നടത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കരടികുഞ്ഞിനെ തീയില്‍ നിന്ന് രക്ഷപെടുത്തിയതല്ല എന്ന് ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാക്കുന്നു.
കുടാതെ ഓസ്ട്രെലിയയില്‍ ബ്രൌണ്‍ ബീയര്‍ അതായത് തവിട്ട് നിറമുള്ള കരടികളില്ല.
നിഗമനം
പ്രസ്തുത പോസ്റ്റില്‍ ഷെയര്‍ ചെയ്ത വീഡിയോ ഓസ്ട്രേലിയയിലെ അല്ല പകരം മീഡിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റഷ്യയിലെതാണ്. ഈ വീഡിയോയില്‍ കാണുന്ന കരടികുട്ടിയെ തീയില്‍ നിന്ന് രക്ഷിച്ചതാണ് എന്നത് എവിടെയും കണ്ടെത്തില്ല. ഓസ്ട്രേലിയയില്‍ കരടികളില്ല.

Title:Fact Check: കരടികുഞ്ഞിന്‍റെ ഈ വീഡിയോ ഓസ്ട്രേലിയയിലേതല്ല; സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
