ചിത്രത്തില്‍ പ്രചരിക്കുന്നത് യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥ തന്നെയോ?

ദേശീയം

വിവരണം

സുന്ദരിയായ പോലീസുകാരിക്ക് ഒരു ഹായ് പറയു.. എന്ന തലക്കെട്ട് നല്‍കി പോലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ ചിത്രം  Onezip Media എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജില്‍ ജൂണ്‍ 28 മുതല്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 7,700ല്‍ അധികം ലൈക്കും 94ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം-

Archived Link

എന്നാല്‍ പോസ്റ്റില്‍ അവകാശപ്പെടുന്നത് പോലെ ചിത്രം യഥാര്‍ത്ഥത്തില്‍ പോലീസ് ഉദ്യോഗസ്ഥയുടേത് തന്നെയാണോ? വസ്‌തുത എന്താണെന്ന് പരോശിധിക്കാം.

വസ്‌തുത വിശകലനം.

പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്‌തപ്പോള്‍ ലഭിച്ചത് പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം മാറാഠി സിനിമ താരം മാനസി നായിക്കിന്‍റേതാണെന്നാണ്. മാനസി നായിക്കിന്‍റെ പേരില്‍ ഹാഷ്‌ടാഗ് നല്‍കി നിരവധി ചിത്രങ്ങള്‍ റിസള്‍ട്ടില്‍ ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ താരത്തിന്‍റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ അവരുടെ തന്നെ ഔദ്യോഗിക പ്രൊഫൈലില്‍ 2019 ഫെബ്രുവരി 4നു പോലീസ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന പോലീസ് യൂണിഫോമിലുള്ള രണ്ടു ചിത്രങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. കഥാപാത്രത്തിന് വേണ്ടി പോലീസ് യൂണിഫോം ധരിച്ച സിനിമ താരം മാത്രമാണ് മാനസി എന്നത് ഇതോടെ വ്യക്തമായി കഴിഞ്ഞു.

ഗൂഗിള്‍ ഇമേജ് സെര്‍ച്ച് :

മാനസി നായിക്കിന്‍റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രം :

View this post on Instagram

Mann balwaan lagey chattaan rahe maidaan mein aagey…??? So this birthday ? I was busy doing something which i love the Most …Face ? Camera? It was my wish to perform in this uniform?? a moment of pride? First of all,thank you so much to each one of you who blessed me with love and sent sooooooo many birthday wishes…?? Thank you @zeetalkies and team #zeetalkies for making my birthday so big and special. Do watch me perform on stage of #BheemaFestival- coming soon❤️ And last but not the least my besties who made it an unforgettable one???? I am so so so happy that I am so lucky to have you guys in my life. @seema_kadam7 Missed my mohabbat @deepalisayed Feeling Blessed ?? And yes dear @google my birthday is on 3rd feb,plz update? HAPPY BIRTHDAY TO ME???

A post shared by Manasi Naik (@manasinaik0302) on

നിഗമനം

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥയുടേതെന്ന് തെറ്റദ്ധരിച്ചാണ് പലരും പോസ്റ്റ് ഷെയര്‍ ചെയ്തും ലൈക്ക് ചെയ്തതെന്നും കമന്‍റുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. എന്നാല്‍ പോസ്റ്റിലെ ചിത്രം ഒരു മറാഠി സിനിമ താരത്തിന്‍റേത് മാത്രമാണെന്ന് കണ്ടെത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്കില്‍ പേജിലൂടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായി വ്യാജമാണെന്ന് അനുമാനിക്കാം.

Avatar

Title:ചിത്രത്തില്‍ പ്രചരിക്കുന്നത് യഥാര്‍ത്ഥ പോലീസ് ഉദ്യോഗസ്ഥ തന്നെയോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •