
വിവരണം

Archived Link |
“ആസാം .ഇനിയും നമുക്കു് നൊമ്പരമാകാത്തതെന്താ?” എന്ന അടിക്കുറിപ്പോടെ 21 ജൂലൈ 2019 മുതല്‍ ഒരു ചിത്രം Abdul Qayyoom എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ DIALOGUE-സംവാദം എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുകയാണ്. ആസ്സാമില്‍ തുടരുന്ന കനത്ത മയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ ഇപ്പോഴവിടെ നിലനില്‍ക്കുന്ന അവസ്ഥ കാണിക്കുന്ന ഒരു ചിത്രം എന്ന മട്ടില്‍ പ്രചരിക്കുന്ന ഈ ചിത്രം വെറും ഈ പോസ്റ്റില്‍ മാത്രമല്ല മറ്റു പല പോസ്റ്റിലും അസ്സാമില്‍ നടക്കുന്ന ജലപ്രലയത്തിന്‍റെ ചിത്രം എന്ന മട്ടില്‍ തന്നെയാണ് പ്രചരിപ്പിക്കുന്നത്. ഇതേ പോലെയുള്ള ഒരു ഫെസ്ബൂക്ക് പോസ്റ്റ് താഴെ നല്‍കിട്ടുണ്ട്:

Archived Link |
“ഈ മലവെള്ളം നീന്തിക്കടന്നുവേണം ഇവരിൽ ചിലർ അമിത്ഷാക്ക് മുന്നിൽ പൗരത്വം തെളിയിക്കാൻ ….
#Assam” എനാണ് മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ്. ഞങ്ങള്‍ ഇതിന് മുമ്പും അസ്സാം എന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്ന പല ചിത്രങ്ങളുടെ വസ്തുത അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ മിക്കവാ റും ബീഹാര്‍ അലെങ്കില്‍ നേപ്പാള്‍ പോലെയുള്ള സ്ഥലങ്ങളി ലേതാണ് എന്ന് ഞങ്ങള്‍ കണ്ടെതിട്ടുണ്ടായി രുന്നു. അതെ പരമ്പരയില്‍ ഒരു ചിത്രമാണോ ഇത് എന്ന് സംശയം തിരുത്താനായി ഞങ്ങള്‍ ഈ ചിത്രത്തിന്‍റെയും കുറിച്ച് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തി ലൂടെ മനസിലാക്കാന്‍ കഴിഞ്ഞ വസ്തുത എന്താണ് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂ ടുതല്‍ അറിയാനായി ഞങ്ങള്‍ പ തിവുപോലെ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് ഇടയാക്കി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിനാമങൾ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ചിത്രത്തിന്‍റെ കുറിച്ച് വസ്തുതകള്‍ എന്താണ് എന്ന് കണ്ടെത്താന്‍ സാധിച്ചു.
റിവേഴ്സ് ഇമേജ് അന്വേഷണ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ചില വാര്‍ത്ത ലിങ്കുകള്‍ ലഭിച്ചു. ഈ ലിങ്കുകള്‍ ഉപയോഗിച്ച് വാര്‍ത്തകള്‍ പരിശോധിച്ചപ്പോള്‍ ഫോട്ടോ രണ്ട് കൊല്ലം പഴയതാണ് അത് പോലെ പല ഇടത്തും കൊല്ലങ്ങളായി പ്രതിനിധിത്വതിനായി ഉപയോഗിക്കുക പെടുകയാന്നെണ് മനസിലായി. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടുകള്‍ കണ്ടാല്‍ ഈ കാര്യം നമുക്ക് വ്യക്തമായി മനസിലാക്കാന്‍ സാധിക്കും.


emediadesk | Archived Link |
ചിത്രം 2017ല്‍ ബംഗ്ലാദേശില്‍ സംഭവിച്ച ജലപ്രലയത്തിന്‍റെ സമയത്ത് എടുത്തതാണ്. ചിത്രം ബംഗ്ലാദേശിലെ കുരിയഗ്രാം ജില്ലയിലെ ഉളിപുര്‍ താലുക്ക്, ബാലാഡോബ ചാര്‍ എന്ന സ്ഥലത്തില്‍ ഒരു അമ്മ തന്‍റെ കുഞ്ഞിനെ തോ ലത്ത് എടുത്ത് നെഞ്ചോളം നിറഞ്ഞിരിക്കുന്ന വെ ള്ളത്തില്‍ നിന്ന് സുരക്ഷിതമായ ഒരു സ്ഥലത്തിലെക്ക് പോകുമ്പോൾ ആണ് ഈ ചിത്രം എടുത്തത്. ഈ ചിത്രത്തിന് നിലവില്‍ ആസാമില്‍ തുടരുന്ന ജലപ്രലയതിനോ ട് യാതൊരു ബന്ധമില്ല.

Daily-Sun | Archived Link |
ആസാം വെള്ള പ്പൊക്കത്തിന്‍റെ ചിത്രങ്ങള്‍ എന്ന മട്ടില്‍ പല ചിത്രങ്ങള്‍ സാമുഹിക മാധ്യമങ്ങളിളുടെ പ്രചരിപ്പിക്കുകയാണ്. ഇതേ പരമ്പരയിൽ ഞങ്ങള്‍ പല പോസ്റ്റുകല്‍ അന്വേഷിച്ചു ചിത്രങ്ങള്‍ക്ക് ആസ്സാമില്‍ വന്ന ജലപ്രലയവുമായി യാതൊരു ബന്ധമില്ല എന്ന് തെളിയിച്ചിട്ടുണ്ട്. ഇതേ പരമ്പരയിലുള്ള ഈയിടെയായി ഞങ്ങള്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടുകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
- ഈ ചിത്രങ്ങള്‍ ആസാം നേരിട്ടു കൊണ്ടിരിക്കുന്ന പ്രളയത്തിന്റെതാണോ…?
- ഈ പിഞ്ചുകുഞ്ഞ് അസാം പ്രളയത്തില്‍ മരണപ്പെട്ടതോ?
- ഈ ചിത്രങ്ങള്‍ മുഴുവന്‍ അസാം പ്രളയത്തിന്റേതാണോ?
നിഗമനം
പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്ന ചിത്രം ആസാമിലെതല്ല പകരം ബംഗ്ലാദേശിലെതാണ് എന്ന് നങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ ആസ്സാമിൽ വെള്ള പൊക്കത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജ ചിത്രങ്ങളെ കുറിച്ച് പ്രിയ വായനക്കാര്‍ സുക്ഷിക്കണം എന്ന് ഞങ്ങൽ. അഭ്യർത്തി ക്കുന്നു

Title:അമ്മ കുഞ്ഞിനെ എടുത്ത് വെള്ളപ്പൊക്കത്തില്‍ നിന്ന് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് കൊണ്ട് പോകുന്ന ഈ ചിത്രം ആസാമിലെതാണോ?
Fact Check By: Mukundan KResult: False
