ഓസ്ട്രേലിയയില്‍ ശരിയയ്ക്കെതിരെയുള്ള സൈന്‍ ബോര്‍ഡ്‌ യഥാര്‍ത്ഥമോ….?

അന്തര്‍ദേശീയ ദേശീയം

വിവരണം

FacebookArchived Link

2019 ജൂലൈ 13, മുതല്‍ ഭാരതിയ ജനത പാര്‍ട്ടി കേരളം-BJP KERALA എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ Chandran Raj എന്ന പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രം ഒരു സൈന്‍ ബോര്‍ഡിന്‍റെതാണ്. സൈന്‍ ബോര്‍ഡില്‍ ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നതിന്‍റെ പരിഭാഷ ഇപ്രകാരമാണ്: “നിങ്ങള്‍ ഓസ്ട്രെലിയയില്‍ പ്രവേശിക്കുകയാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടെതായ നിയമ സംവിധാനമുണ്ട് അത് ശരിയത്തല്ല. ഞങ്ങളുടെ വഴി, നിങ്ങളുടെ വഴി അല്ല. ഇഷ്ടപെട്ടില്ലേ? നിങ്ങളുടെ ബാഗില്‍ സാധനങ്ങള്‍ നിറച്ച് തിരിച്ച് പോകാം.” സൈന്‍ ബോര്‍ഡിന്‍റെ ചിത്രത്തിന്‍റെ താഴെ മലയാളത്തില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഓസ്ത്രേലിയക്ക് കാര്യം മനസ്സിലായി അവര്‍ ബോര്‍ഡും വെച്ചു.” ഓസ്ട്രേലിയയില്‍ വരാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഓസ്ട്രേലിയയുടെ നിയമങ്ങള്‍പാലിക്കേണ്ടി വരും.  ഇവിടെ ഇസ്ലാമിന്‍റെ നിയമങ്ങള്‍ സാധുവല്ല എന്ന തരത്തിലുള്ള ഒരു താക്കീത് ഇങ്ങനെയൊരു ബോര്‍ഡ്‌ വെച്ച് യഥാര്‍ത്ഥത്തില്‍ ഓസ്ട്രേലിയക്കാര്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് നല്‍കിയോ? ഈ ബോര്‍ഡ്‌ യഥാര്‍ത്ഥമാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം യഥാര്‍ത്ഥമാണോ എന്നറിയാനായി ഞങ്ങള്‍ ചിത്രത്തിന്‍റെ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്നു ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിയിട്ടുണ്ട്.

പോസ്റ്റില്‍ ഉപയോഗിച്ച ചിത്രത്തിന്‍റെ  തൊട്ടടുത്തുന്നു തന്നെ യഥാര്‍ത്ഥ ചിത്രം ഞങ്ങള്‍ക്ക് ലഭിച്ചു. ഈ ചിത്രം ഒരു സാമുഹിക മാധ്യമ വെബ്‌സൈറ്റില്‍ 19 ഏപ്രില്‍ 2019 മുതല്‍ പ്രചരിപ്പിക്കുകയാണ്. Imgur എന്ന വെബ്‌സൈറ്റില്‍ Outback Trucking Australia എന്ന അടിക്കുറിപ്പില്‍ പ്രസിദ്ധികരിച്ച ഒരു പോസ്റ്റിന്‍റെ താഴെ Ozdriver എന്ന പ്രൊഫൈല്‍ ആണ് ഈ ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വെബ്സൈറ്റിന്‍റെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

ImgurArchived Link

രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍  പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് എഡിറ്റ്‌ ചെയ്തിട്ടുണ്ട് എന്ന് നമുക്ക് മനസിലാക്കുന്നു.

ഇതേ പോലെ ട്വിട്ടറിലും ഈ ചിത്രം ഒരുപാട് വൈറല്‍ ആയിട്ടുണ്ടായിരുന്നു. പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ തന്നെയാണ് ട്വിട്ടറിലും ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു വന്നത്. പ്രസ്തുത പോസ്റ്റിന്‍റെ പോലെയുള്ള ചില ട്വീറ്റുകള്‍ താഴെ നല്‍കിയിട്ടുണ്ട്.

എന്നാല്‍ Metafact എന്ന പേരിലുള്ള ഒരു വസ്തുത അന്വേഷണം വെബ്സൈറ്റ് മുമ്പും പ്രസ്തുത പോസ്റ്റിന്‍റേതു  പോലെയുള്ള ഒരു പോസ്റ്റിന്‍റേ പരിശോധന നടത്തി പോസ്റ്റില്‍ ഉപയോഗിച്ച ഈ ചിത്രം വ്യജമാന്നെന്ന്‍ തെളിയിചിട്ടുണ്ടായിരുന്നു. Metafactന്‍റെ റിപ്പോര്‍ട്ട്‌ പ്രകാരം ഈ പോസ്റ്റ്‌ പ്രസിദ്ധികരിച്ചത് Freedom Of Speech Productions എന്ന ഒരു ഫെസ്ബൂക്ക് പേജ് ആണ്. ഈ പേജ് ഒരു വെളുത്ത പക്ഷ  രാഷ്ട്രിയത്തിന്‍റെ പ്രചാരണം ചെയ്യുന്ന പെജായിരുന്നു. ഇപ്പോള്‍ ഈ പേജ് അസ്തിത്വത്തില്‍ ഇല്ല. ഈ പേജില്‍ ഇതേ പോലെ പല സൈന്‍ ബോര്‍ഡുകള്‍ ഫോട്ടോഷോപ്പ് ചെയ്ത മുസ്ലിംകള്‍ക്ക് എതിരെയായി പ്രചരണം ചെയ്യാന്‍ ഉപയോഗിച്ചതായി Metafact കണ്ടെത്തിയിട്ടുണ്ട്.

ചിത്രങ്ങള്‍ കടപ്പാട്: Metafact.org

Metafact നടത്തിയ വസ്തുത അന്വേഷണത്തിനെ കുറിച്ച് വിശദമായി താഴെ നല്‍കിയ വീഡിയോയില്‍ അവരുടെ അവതാരക പറയുന്നുണ്ട്. 

MetafactArchived Link

നിഗമനം

പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം വ്യാജമാണ്. ഇങ്ങനെയൊരു ബോര്‍ഡ്‌ ഓസ്ട്രേലിയയില്‍ എവിടെയും വെച്ചതായി യാതൊരു വാര്‍ത്ത‍യും ഇല്ല. അതിനാല്‍ പ്രിയ വായനക്കാര്‍ വസ്തുത അറിയാതെ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:ഓസ്ട്രേലിയയില്‍ ശരിയയ്ക്കെതിരെയുള്ള സൈന്‍ ബോര്‍ഡ്‌ യഥാര്‍ത്ഥമോ….?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •