ഇത് 1956ല്‍ പകർത്തിയ എറണാകുളം എം.ജി. റോഡിന്റെ ചിത്രമാണോ…?

സാമൂഹികം
ചിത്രം കടപ്പാട്:ട്വിട്ടര്‍

വിവരണം

Archived Link

“എറണാകുളം എം.ജി റോഡ് – 1956

കഷ്ടപ്പെട്ട് ഒപ്പിച്ചത് Like (y) ഉം Share ഉം ചെയ്യാതെ പോകല്ലേ” എന്ന അടികുരിപ്പോടെ Z4 Media എന്ന ഫെസ്ബൂക്ക് പേജ് 2019  ജൂണ്‍ 11 ന് ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രം 1956ല്‍ എടുത്ത എറണാകുളം എം.ജി. റോഡിന്‍റെ ഒരു പഴയ ചിത്രം ആണ് എന്നാണ് പോസ്റ്റ്‌ അവകാശപ്പെടുന്നത്. എന്നാല്‍ കമന്റ്‌ സെക്ഷനില്‍ പലരും ഈ ചിത്രത്തിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു. നൂറില്‍ അധികം ഷെയരുകള്‍ ലഭിച്ച ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എറണാകുളം എം.ജി. റോഡിന്‍റെ തന്നെയാണോ? ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ മൂന്നു കൊല്ലം മുമ്പേ പ്രസിദ്ധികരിച്ച ഇത് പോലത്തെ ഒരു പോസ്റ്റ്‌ ലഭിച്ചു. ഈ പോസ്റ്റിന്‍റെ അടിക്കുറിപ്പിന് പ്രസ്തുത പോസ്റ്റിന്‍റെ അടിക്കുറിപ്പുമായി ഒരു വ്യത്യാസവും ഇല്ല. ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത് ഇത് വരെ 22000 ലധികം ഷെയരുകള്‍ ആണ്.

Archived Link

എന്നാല്‍ ഈ ചിത്രം യഥാര്‍ത്ഥത്തില്‍ എറണാകുളം എം.ജി. റോഡിന്‍റെ തന്നെയാണോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

ഈ ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ Yandex reverse image search ഉപയോഗിച്ച് പരിശോധിച്ചു.  അതിലുടെ ലഭിച്ച പരിണാമങ്ങളില്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ ട്വീറ്റ് ലഭിച്ചു:

Archived Link

ഈ ട്വീട്ടില്‍ നല്‍കിയ വിവരണം പ്രകാരം ഈ ചിത്രം എറണാകുളം എം.ജി. റോഡിന്‍റെതല്ല പകരം ഗുജറാത്തിലെ വഡോദരയിലെ എം.ജി. റോഡിന്‍റെതാണ് എന്ന് മനസിലാക്കുന്നു. ട്വീട്ടില്‍ സ്ഥലത്തിനെ കുറിച്ച് വിവരണം നല്‍കിട്ടുണ്ട്. ലഹരിപുര ഗേറ്റിൽ നിന്നെടുത്ത മാണ്ടവി ഗേറ്റിന്‍റെ ചിത്രം ആണ് ഇത്. ഈ സ്ഥലത്തിന്റെ ചുറ്റുവട്ടത്തില്‍ ഉള്ള കെട്ടിടങ്ങളെ കുറിച്ചും ട്വീട്ടില്‍ വിവരണം നല്‍കിട്ടുണ്ട്. ട്വീട്ടില്‍ നല്‍കിയ വിവരണപ്രകാരം ഈ ചിത്രം 1890ല്‍ എടുത്തതാണ്.

ഞങ്ങള്‍ മണ്ടവി ഗേറ്റിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തില്‍ കാണുന്ന വാസ്തു മാണ്ടവി ഗെറ്റ് തന്നെയാണ്‌ എന്ന് വ്യക്തമായി.

പ്രസ്തുത പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം History Of Vadodara എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ ചിത്രത്തിന്‍റെ ഒപ്പം ഈ വെബ്‌സൈറ്റില്‍ വഡോദരയിലെ പല പഴക്കം ഉള്ള ചിത്രങ്ങളും പ്രസിദ്ധികരിച്ചിട്ടുണ്ട്.  

ഈ ചിത്രം എപ്പോള്‍ എടുത്തതാണ് എന്നതിനെ കുറിച്ച് ഒരു വിവരം വെബ്‌സൈറ്റില്‍ നല്കിയിട്ടില്ല പക്ഷെ ഇവരുടെ ട്വിറ്റര്‍ അക്കൌണ്ട് പ്രകാരം ഈ ചിത്രം 1890ല്‍ ആണ് എടുത്തത്. പക്ഷെ ഒരു കാര്യം വ്യക്തം ആണ് ഈ ചിത്രം എറണാകുളം എം.ജി. റോഡിന്‍റെതല്ല പകരം ഗുജറാത്തിലെ വഡോദരയിലെ എം.ജി. റോഡിന്‍റെതാണ്. പഴയ വഡോദര നഗരത്തിലുള്ള മാണ്ടവി ഗേറ്റ് ആണ് നമ്മള്‍ ചിത്രത്തില്‍ കാണുന്നത്. ഈ ഗേറ്റ് സുല്‍ത്താന്‍ മുജഫര്‍ ഉണ്ടാകിയതാണ്. പിന്നീട് 1736ല്‍ ദാമാജി റാവു രണ്ടാമന്റെ നിര്‍ദേശ പ്രകാരം ഗവര്‍ണര്‍ മലഹ൪റാവു മലോജി ഈ വസ്തുവിന്‍റെ നവികരണം നടത്തി. 1856ല്‍ ഗണപത് റാവു ഗെയ്കവാദ് ഇതില്‍ നിലകള്‍ കൂട്ടി.

Vadodara-Baroda CityArchived Link
History of BarodaArchived Link
Don’t Get SeriousArchived Link

നിഗമനം

ഈ ചിത്രം എറണാകുളം എം.ജി. റോഡിന്‍റെതല്ല. പകരം വഡോദരയിലെ എം.ജി. റോഡിന്‍റെതാണ്. ചിത്രത്തില്‍ കാണുന്ന മാണ്ടവി ഗേറ്റ് ഇപ്പോഴും വഡോദരയില്‍ ഉണ്ട്. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് എന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

ചിത്രങ്ങള്‍ കടപ്പാട്: History Of Vadodara

Avatar

Title:ഇത് 1956ല്‍ പകർത്തിയ എറണാകുളം എം.ജി. റോഡിന്റെ ചിത്രമാണോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

1 thought on “ഇത് 1956ല്‍ പകർത്തിയ എറണാകുളം എം.ജി. റോഡിന്റെ ചിത്രമാണോ…?

Comments are closed.