സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ആ വീഡിയോയിലുള്ള പാസ്റ്ററിനല്ല ഇപ്പോള്‍ കോവിഡ് 19 പോസിറ്റീവ് ആയത്..

സാമൂഹികം

എന്തൊക്ക ഡയലോഗ് ആരുന്നു പോലീസിനോടും ആരോഗ്യപ്രവർത്തകരോടും…

എല്ലാം എന്റെ കർത്താവ് നോക്കിക്കോളും എനിക്ക് കൊറോണ വരില്ല ഞാൻ പ്രാർത്ഥിച്ചു സുഖപ്പെടുത്തും കൊറോണയെ ഭയമില്ല…

അവസാനം കൊറോണ പാസ്റ്ററെയും പിടികൂടി😄😄

വാൽ.. ശാസ്ത്രത്തെ നോക്കി കൊഞ്ഞനംകുത്തിയാൽ ഇങ്ങനെ ഇരിക്കും 🤣🤣🤣 എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ഒരു പള്ളീലച്ചന്‍ അല്ലെങ്കില്‍ ഒരു പാസ്‌റ്റര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിക്കാതെ പോലീസുകാരുമായും നാട്ടുകാരുമൊക്കെയായി തട്ടിക്കയറുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങള്‍ വഴി നാം എല്ലാ കണ്ടതാണ്. എന്നാല്‍ ഇതെ പാസ്റ്റര്‍ വീഡുകള്‍ കയറി ഇറങ്ങി സുവിശേഷ പ്രസംഗം നടത്തിയതിന്‍റെ ഫലമായി ആ വീട്ടുകാര്‍ക്ക് എല്ലാം കോവിഡ് 19 സ്ഥിരീകരിച്ചു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. നമ്മള്‍ ശഖാക്കള്‍ എന്ന ഗ്രൂപ്പില്‍ നിന്നും അയൂബ്ബ് കാട്ടൂര്‍ എന്ന വ്യക്തി ഇത്തരത്തില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 605ല്‍ അധികം ഷെയറുകളും 545ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്.

FB PostArchived Link

എന്നാല്‍ ആ വൈറല്‍ വീഡിയോയിലുള്ള പാസ്റ്ററിനെ തന്നെയാണോ ഇപ്പോള്‍ കോവിഡ് രോഗ ബാധിതനായി കണ്ടെത്തയത്? എന്താണ് വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മസ്‌ക് ധരിക്കില്ലെന്ന് വെല്ലുവളിച്ച പാസ്റ്റര്‍ തന്നെയാണോ വീഡിയോയില്‍ ഉള്ളതെന്ന് അറിയാന്‍ ആദ്യം തന്നെ അദ്ദേഹത്തിന്‍റെ വീഡിയോയെ കുറിച്ചാണ് ഞങ്ങള്‍ അന്വേഷണം നടത്തിയത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും ഏഷ്യനാറെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അത് ഇപ്രാകരമാണ്-

കൊല്ലം മയ്യനാട് സ്വദേശിയായ പാസ്റ്റര്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മദിക്കുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് എടുക്കുകയും ചെയ്തു എന്നും ചങ്ങനാശേരി സിഐ വ്യക്തമാക്കി എന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. കൊല്ലം സ്വദേശിയായ പാസ്റ്റര്‍ കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ എത്തി സുവിശേഷം നടത്തിയെന്നുമാണ് വാര്‍ത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇയാള്‍ കോവിഡ് നിയമലംഘനം നടത്തുന്നതിന്‍റെ പരസ്യമായ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ലഭ്യവുമാണ്.

കോട്ടയം ചങ്ങനാശേരിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച പാസ്റ്ററിന്‍റെ വീഡിയോ-

നിലവില്‍ കോവിഡ് സ്ഥിരീകരിച്ചു എന്ന പേരില്‍ മുഖ്യാധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇടുക്കിയില്‍ നിന്നുമാണ്. ഇതുപ്രാകരം ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത കണ്ടെത്താന്‍ കഴിഞ്ഞു. ഇടുക്കി ജില്ലയിലെ പീരുമേഡ് പട്ടുമല സ്വദേശിയായ പാസ്റ്ററില്‍ നിന്നുമാണ് രോഗം പടര്‍ന്നതെന്നും ഇയാള്‍ സന്ദര്‍ശനം നടത്തിയ വീട്ടുകാര്‍ക്കും കോവീഡ് സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടാത്തത് കൊണ്ട് തന്നെ ഞങ്ങളുടെ പ്രതിനിധി ഇടുക്കി ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ പറഞ്ഞത് ഇപ്രകാരമാണ്-

ഇടുക്കി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്ന കോവിഡ് രോഗി മലയാളി അല്ല. ഇയാള്‍ വര്‍ഷങ്ങളായി കേരളത്തില്‍ ജോലി ചെയ്യുന്ന തമഴ്‌നാട് സ്വദേശിയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പാസ്റ്ററിന്‍റെ വീഡ‍ിയോയുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇടുക്കിയില്‍ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ഇയാള്‍ തോട്ടം മേഖലയില്‍ ജോലിക്കായി എത്തിയ ആളാണെന്നും മറ്റ് പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മലയാള മനോരമ ലേഖകന്‍ ഞങ്ങളോട് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പാസ്റ്റര്‍ കൊല്ലം മയ്യനാട് സ്വദേശിയായണെന്നും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തെന്നും ഏഷ്യാനെറ്റ് മുന്‍പ് നല്‍കിയ റിപ്പോര്‍ട്ട്-

Asianet News ReportArchived Link

മാതൃഭൂമി വാര്‍ത്ത റിപ്പോര്‍ട്ട്-

Mathrubhumi News ReportArchived Link

നിഗമനം

ഇടുക്കിയില്‍ കോവിഡ് സമൂഹവ്യാപനത്തിന് കാരണക്കാരനായ പാസ്റ്ററല്ല സമൂഹമാധ്യമങ്ങളിലൂടെ വൈറലായ പാസ്റ്റര്‍ എന്നത് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. ഇരുവരും രണ്ട് വ്യത്യസ്ഥ ജില്ലകളില്‍ താമസിക്കുന്നതാണെന്നും പ്രചരണം തികച്ചും വസ്‌തുത വിരുദ്ധമാണെന്നും അനുമാനിക്കാം.

Avatar

Title:സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ആ വീഡിയോയിലുള്ള പാസ്റ്ററിനല്ല ഇപ്പോള്‍ കോവിഡ് 19 പോസിറ്റീവ് ആയത്..

Fact Check By: Dewin Carlos 

Result: False