അബ്രഹാം ലിങ്കന്‍ കമ്മ്യൂണിസത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ…?

അന്തര്‍ദേശീയ രാഷ്ട്രീയം

വിവരണം

FacebookArchived Link

2019 ജൂലൈ 12 മുതല്‍ ജയ്‌ ഭാരത്‌ മാതാ എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ അമേരിക്കയെ ഗൃഹയുദ്ധകാലത്തിലൂടെ നയിച്ച് അമേരിക്കയില്‍ നിന്നു അടിമത്തം അവസാനിപ്പിച്ച മുന്‍ രാഷ്ട്രപതി അബ്രഹാം ലിങ്കന്‍റെ ചിത്രമുണ്ട്. അതിനോടൊപ്പം അദേഹത്തിന്‍റെ ഒരു ഉദ്ധരണിയും നല്‍കിട്ടുണ്ട്. ചിത്രത്തില്‍ നല്‍കിയ ഉദ്ധരിണി ഇപ്രകാരമാണ്: ഇരുപത്തഞ്ച് വയസ് കഴിഞിട്ടും ഒരാള്‍ കമ്മ്യൂണിസ്റ്റ്‌കാരനായി തുടരുന്നു എങ്കില്‍ അയാള്‍ക്ക് മാനസികമായി തകരാര്‍ ഉണ്ടാകും. –അബ്രഹാം ലിങ്കന്‍. പഴയ ആളുകള്‍ പറഞ്ഞത് എത്രശരി- കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ പ്രസംഗവും സൈബര്‍ സഖാക്കളുടെ പോസ്റ്റും കണ്ടാല്‍ മനസിലാക്കാം എല്ലാവര്‍ക്കും  മാനസിക തകരാറുണ്ടെന്ന്‍ എന്നും പോസ്റ്റില്‍ നല്‍കിയ ചിത്രത്തില്‍ പരിഹസിക്കുന്നു. എന്നാല്‍ അമേരിക്കയുടെ ചരിത്രത്തിലുണ്ടായ രാഷ്ട്രപതി മാരില്‍ മഹാന്മാരുടെ ഗണത്തില്‍ പരിഗനിക്കപെടുന്ന അബ്രഹാം ലിങ്കന്‍ കമ്മ്യൂണിസത്തിനെ കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടുണ്ടായിരുന്നോ? അബ്രഹാം ലിങ്കന്‍റെ കാലഘട്ടത്തില്‍ കമ്മ്യൂണിസം അസ്തിത്വത്തിലുണ്ടായിരുന്നോ? എന്നി ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നമ്മുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

അമേരിക്കയുടെ മുന്‍ രാഷ്ട്രപതി അബ്രഹാം ലിങ്കന്‍ കമ്മ്യൂണിസത്തിനെതിരെ ഇങ്ങനെയൊരു പരാമര്‍ശം നടത്തിട്ടുണ്ടാകുമോ എന്ന് അന്വേഷിക്കാനായി നമുക്ക് രണ്ട് ഭാഗങ്ങളില്‍ അന്വേഷണം നടത്തേണ്ടി വെറും. ആദ്യം അബ്രഹാം ലിങ്കന്‍ അമേരിക്ക ഭരിക്കുന്ന കാലഘട്ടത്തില്‍ കമ്മ്യൂണിസം ലോകത്തില്‍ എത്ര പ്രബലം ആയിരുന്നു എന്ന് പരിശോധിക്കാം. രണ്ടാം ഭാഗത്തില്‍ ഈ ഉദ്ധരണിയുടെ കുറിച്ച് പരിശോധിക്കാം. 

അബ്രഹാം ലിങ്കന്‍ അമേരിക്കയുടെ രാഷ്ട്രപതി അയിത് 1861ലാണ്. അദേഹം 1861 മുതല്‍ അദ്ദേഹത്തിന്‍റെ മരണം വരെ, അതായത് 1865 വരെ അമേരിക്കയുടെ രാഷ്ട്രപതിയായി ഭരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ തെരെഞ്ഞെടുപ്പ് വിജയത്തില്‍ വടക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍ അദ്ദേഹത്തിന് വന്‍ ഭുരിപക്ഷം നല്‍കിയിട്ടുണ്ടായിരുന്നു. അദ്ദേഹം അധികാരം ഏറ്റെടുത്ത ഉടനെ അദേഹം തെക്കന്‍ സംസ്ഥനങ്ങളോട് അടിമത്തത്തിന്‍റെ ഭരണഘടനാ പ്രരമായ അധികാരം ഇല്ലാതെയാക്കും എന്ന് അനുമാനിച്ച് അമേരിക്കയോട്  വേര്‍പടാന്‍ തിരുമാനിച്ചു. ഇതിനു ശേഷം തെക്കന്‍ അമേരിക്കന്‍ സംസ്ഥാനങ്ങളുടെ സൈന്യം യുദ്ധത്തിന് തുടക്കമിട്ടു. 4 കൊല്ലം 3 അയച്ച 6 ദിവസം നീണ്ട നടന്ന ഈ യുദ്ധത്തില്‍ അബ്രഹാം ലിങ്കന്‍ നയിച്ച മെരിക്കാന്‍ സംഘം വിജയിച്ചു തുടര്‍ന്നു അമേരിക്കയില്‍ നിന്ന് അടിമത്തം ഇല്ലാതെയായി. 

കാറല്‍ മാര്‍ക്സും, ഫ്രെദ്രിക് ഏംഗല്‍സും കമ്മ്യൂണിസ്റ്റ്‌ പ്രകടന പത്രിക ഇറക്കിയത് 1848 ആണെങ്കിലും കമ്മ്യൂണിസത്തിന്‍റെ ശക്തമായ പ്രചരണം തുടങ്ങിയത് 1917ല്‍ റഷ്യയില്‍ ബോള്‍ഷെവിക് വിപ്ലവത്തിന്‍റെ  വിജയത്തിനെ തുടര്ന്ന്. സാറിനെ അട്ടിമറിച്ച് റഷ്യയില്‍ സ്ഥാപിച്ച സര്‍ക്കാരിനെ നവംബര്‍ 2017ല്‍ അട്ടിമറിച്ചിട്ടു ലെനിന്‍റെ നേതൃത്വത്തില്‍ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണം റഷ്യയില്‍ സ്ഥാപിച്ചു. ഇതിനെ ശേഷമാണ് കമ്മ്യൂണിസത്തിന്‍റെ പ്രചരണം ലോകത്തില്‍ വേഗത്തില്‍ ഉണ്ടാവാന്‍ തുടങ്ങിയത്.

അമേരിക്കയിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് അമേരിക്ക സ്ഥാപിച്ചത് 1919ലാണ്. ഇതൊക്കെ അബ്രഹാം ലിങ്കന്‍ മരിച്ച് പല കൊല്ലങ്ങള്‍ കഴിഞ്ഞിട്ടാണ് സംഭവിച്ചത്. അതിനാല്‍ ഇങ്ങനെയൊരു പരാമര്‍ശം അബ്രഹാം ലിങ്കന്‍ നടത്തിയിട്ടുണ്ടാകാന്‍ സാധ്യത ഇല്ല. 

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു പരാമര്‍ശം ആരാകും നടത്തിയത് എന്നൊരു ചോദ്യം ഇനിയും അവശേഷിക്കുന്നു. ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ Quoteinvestigator(QI) എന്ന പേരുള്ള ഒരു വെബ്സൈറ്റ് ഇതിനെ കുറിച്ച് നടത്തിയ അന്വേഷണ കുറിപ്പ് ഞങ്ങള്‍ക്ക് ലഭിച്ചു. പ്രശശ്ത വ്യക്തികളും ചരിത്രപുരുഷന്മാരും ഏതെങ്കിലും പരാമര്‍ശം യഥാര്‍ത്ഥത്തില്‍ നടത്തിട്ടുണ്ടോ അതോ ഇല്ലയോ എന്ന് പരിശോധിക്കുന്നതാണ് ഇവരുടെ ജോലി. പ്രസ്തുത പോസ്റ്റില്‍ നല്‍കിയ ഉദ്ധരണിയെ പോലെ ഇംഗ്ലീഷിലുള്ള ഒരു ഉദ്ധരണി ആരുടെതാണ് എന്ന് ഇവര്‍ പരിശോധിച്ചിട്ടുണ്ട്. “If You Are Not a Liberal at 25, You Have No Heart. If You Are Not a Conservative at 35 You Have No Brain” എന്ന ഉദ്ധരണിയാണ് ഇവര്‍ പരിശോധിച്ചത്. ഈ ഉദ്ധരണി ബെഞ്ചമിൻ ഡിസ്രേലി, എഡ്മണ്ട് ബർക്ക്, വിൻസ്റ്റൺ ചർച്ചിൽ തുടങ്ങിയ പലരുടെ പേരില്‍ കാലങ്ങളോളം പ്രച്ചരിപ്പിക്കുകയാണ്. ഇതിന്‍റെ ഏറ്റവും പഴയ സന്ദര്‍ഭം 1828 മുതല്‍ 1887തമ്മില്‍ ഫ്രാന്‍സിലാണ് ലഭിക്കുന്നത്. അൻസെൽമേ പോളികാർപ്പ് ബാറ്റ്ബി എന്ന ഒരു ഫ്രഞ്ച് നേതാവ് യുലെസ് ക്ലാരട്ടിയുടെ 1875ല്‍ എഴുതിയ പുസ്തകത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. പലരും ഇത് ഒരു ഫ്രഞ്ച് രാഷ്ട്രിയകാരനായ François Guizot എന്ന വ്യക്തി നടത്തിയ പ്രസ്ഥാവനയാണ് എന്ന് പറയുന്നു. പക്ഷെ QIയുടെ അന്വേഷണ പ്രകാരം ഇതിന്‍റെ ആദ്യത്തെ ഉല്ലേഖനം വരുന്നത് “Benham’s Book of Quotations Proverbs and Household Words” എന്നൊരു പുസ്തകത്തിലാണ്. ഈ പുസ്തകം François Guizot മരിച്ചതിന്‍റെ പല വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് എഴുതിയത്. അതിനാല്‍ അദ്ദേഹം ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടുണ്ടാകും  എന്ന് വ്യക്തമല്ല. ഇതിനെ ശേഷം വിക്റ്റര്‍ യുഗോ, സ്വീഡന്‍ രാജാവ് ഓസ്കാര്‍ രണ്ടാമന്‍, ജോര്‍ജ് ബെര്‍ണാര്‍ഡ് ശോ, പോലെയുള്ള പല വ്യക്തികളുടെ പേരില്‍ ചെറിയ ഭേദഗതികള്‍ വരുത്തി പ്രസിദ്ധികരിച്ചിട്ടുണ്ട്. മുന്‍ ഫ്രാന്‍സ്‌ പ്രധാനമന്ത്രി ജോർജ്ജ് ക്ലെമെൻസിയോ അദേഹത്തിന്‍റെ മകന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ അദേഹം ഒരു പരാമര്‍ശം നടത്തിയിട്ടുണ്ടായിരുന്നു. ഈ പരാമര്‍ശമാണ് പോസ്റ്റില്‍ ഉന്നയിക്കുന്ന പരാമര്‍ശവുമായി ഏറ്റവും അടുത്തത് എന്ന് തോന്നുന്നത്. പരാമര്‍ശം ഇങ്ങനെയാണ്:

“Monsieur, my son is 22 years old. If he had not become a Communist at 22, I would have disowned him. If he is still a Communist at 30, I will do it then.” 

പരിഭാഷണം: മോന്സിയോര്‍, എന്‍റെ മകന് 22 വയസാണ്. ഈ പ്രായത്തില്‍ അവന്‍ കമ്മ്യൂണിസ്റ്റ്‌ ആയിലെങ്കില്‍ ഞാന്‍ അവന്നെ കൈവിട്ടെനേ. പക്ഷെ അവന്‍ 30 വയിസ് ആകുമ്പോഴും  കമ്മ്യൂണിസ്റ്റ്‌ കാരനായി ത്തുടര്‍നാല് ഞാന്‍ അപ്പോള്‍ അവനെ കൈവിടും.

പല കാലത്തും  ഈ ഉദ്ധരണി പല രൂപങ്ങളില്‍ പ്രചരിപ്പിചിട്ടുണ്ട്. ചിലപ്പോല്‍ ‘Republican’ എന്ന വാക്കിനെ പകരം ‘socialist’ ഉപയോഗിച്ചിട്ടാകാം. ‘Liberal’ എന്ന വാക്ക് ഉപയോഗിച്ച് ഈ ഒരു ഉദ്ധരണി പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ ചില ഉദാഹരണങ്ങള്‍ താഴെ നല്‍കിട്ടുണ്ട്.

“if you’re not a leftist or socialist before you’re 25, you have no heart; if you are one after 25 you have no head!”

“Not to be a republican at twenty is proof of want of heart; to be one at thirty is proof of want of head.”  

“If a man is not a Socialist at 20 be has no heart, but if he remains one at 30 he has no head.”

“if you aren’t a liberal when you’re young, you have no heart, but if you aren’t a middle-aged conservative, you have no head.”

ഇതിനെ കുറിച്ച് വിശദമായി താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ചു വായിക്കാം. Quoteinvestigator(QI) എന്ന വെബ്സൈറ്റ്‌ വിശദമായി ഇതിനെ കുറിച്ച് അവരുടെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

StatusqArchived Link
Quote investigatorArchived Link
The ChronicleArchived Link
Communism TimelineArchived Link
Barrypopik.comArchived Link
TelegraphArchived Link
Abraham Lincoln WikipediaArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന പോലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം അബ്രഹാം ലിങ്കന്‍ നടത്തിയതായി എവിടെയും കണ്ടെതിയിട്ടില്ല. അതിനാല്‍ ഈ പോസ്റ്റില്‍ അബ്രഹാം ലിങ്കന്‍റെ പേരിലുടെ പ്രചരിപ്പിക്കുന്ന ഉദ്ധരണി വ്യാജമന്നെന്ന്‍ അനുമാനിക്കാം.

ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍

Avatar

Title:അബ്രഹാം ലിങ്കന്‍ കമ്മ്യൂണിസത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •