ഈ അത്ഭുത പ്രതിമകള്‍ സ്ഥിതി ചെയ്യുന്നത് റഷ്യയിലാണോ?

കൗതുകം

വിവരണം

റഷ്യയിലുള്ള ഒരു എഞ്ചിനിയറുടെ തലയിലുദിച്ച വിസ്മയം, രണ്ട്‌ പ്രതിമകൾ എന്നും വൈകിട്ട്‌ ഏഴുമണി ആകുമ്പോൾ ഒറ്റ പ്രതിമയാകുന്ന അതിമനോഹര ദൃശ്യം !!

ഷെയർ ചെയ്യാൻ മറക്കല്ലേ .. എന്ന തലക്കെട്ട് നല്‍കി ഒരു സ്റ്റീല്‍ നിര്‍മ്മിത പ്രതിമയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഇൻസൈറ്റ് എന്ന പേരിലുള്ള പേജില്‍ ജൂണ്‍ 6ന് പോസ്റ്റ് ചെയ്‌ത വീഡിയോയ്ക്ക്  ഇതുവരെ 287 ഷെയറുകളും 93 ലൈക്കുകള്‍ ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

എന്നാല്‍ പോസ്റ്റില്‍ തലക്കെട്ട് നല്‍കിയിരിക്കുന്നത് പോലെ തന്നെ ഈ പ്രതിമ റഷ്യയില്‍ തന്നെയാണോ. എവിടെയാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

വീഡിയോയുടെ സ്ക്രീന്‍ഷോട്ട് റിവേ‌ഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്‌പ്പോഴാണ് യഥാര്‍ത്ഥത്തില്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ജോര്‍ജിയയിലെ ബാട്ടുമി നഗരത്തിലാണ് യഥാര്‍ത്ഥത്തില്‍ ഈ പ്രതിമ സ്ഥിതി ചെയുന്നത്. റഷ്യയിലല്ലെന്ന് ഇതോടെ വ്യക്തം. അല്‍ ആന്‍ഡ് നിനോ എന്ന് പേര് നല്‍കിയിരിക്കുന്ന പ്രതിമ 2007ല്‍ രൂപകല്‍പന ചെയ്‌തതാണെങ്കിലും 2010ലാണ് ഇത് സ്ഥാപിച്ചത്. പകല്‍ സമയങ്ങളില്‍ രണ്ട് ആള്‍രൂപങ്ങളുടെ രൂപത്തില്‍ നില്‍ക്കുന്ന ഈ സ്റ്റീല്‍ പ്രതിമകള്‍ എല്ലാ ദിവസവും രാത്രി 7 മണിയാകുമ്പോള്‍ ഒന്നിച്ച് കൂടി ചേരും. ഇത് കാണാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്. പ്രത്യേക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രതിമ കൂടിച്ചേരുകയും രണ്ടായി മാറുകയും ചെയ്യുന്ന തരത്തില്‍ ശില്‍പി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ബോര്‍ഡ് പാന്‍ഡ  വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Archived Link

നിഗമനം

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നത് പോലെ ഇത് റഷ്യയല്ലെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. ജോര്‍ജിയയിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നതെന്നും ഇതിന്‍റെ കൗതുകകരമായ പ്രത്യേകതകളെ കുറിച്ച് ഗൂഗിളില്‍ നിന്നും ലഭ്യമാകുകയും ചെയ്‌തു. അതെ സമയം എല്ലാ ദിവസവും 7 മണിക്ക് പ്രതിമകള്‍ തമ്മില്‍ കൂടിച്ചേരുന്നതിനെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദമാക്കിയിരിക്കുന്നത് സത്യമാണെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ പോസ്റ്റിലെ വസ്‌തുതകള്‍ സംമിശ്രമാണെന്ന് അനുമാനിക്കാം.

Avatar

Title:राहुल गाँधी ने पाकिस्तान को चेताया, २०१९ में कांग्रेस आ रही है, हद में रहो वर्ना नक़्शे पर भी नहीं रहोगे | क्या यह सच है?

Fact Check By: Dewin Carlos 

Result: Mixture