
വിവരണം
Archived Link |
“ഇത് ഗുജറാത്തിലെ ഒരുഗവൺമെന്റ് സ്ക്കൂൾ ടീച്ചറാണ് ,…
ടീച്ചർ 11 വർഷങ്ങളായി പഠിപ്പിക്കുന്നു. മാസശമ്പളം 55,000/-
11 വർഷംകൊണ്ട് 76,60,000 ശമ്പളം വാങ്ങി.
സംവരണ ആനുകൂല്യത്തിൽ സർക്കാരിന്റെ നിയമനം.
ബോർഡിൽ എഴുതാൻ ശ്രമിക്കുന്നത് January, February എന്നീ മാസങ്ങൾ. ??.. ഇപ്പുറത്തുള്ള ഫോട്ടോ.. ഇതൊക്കെ പിള്ളേർക്ക് പറഞ്ഞു കൊടുത്തു.. തളർന്നാൽ വടക്കേ ഇന്ത്യയിലെ ടീച്ചർക്കും ആകാം നല്ല ക്ഷീണം….പിന്നെ വിദേശത്ത് ഇന്ത്യയുടെ വിദ്യാഭ്യാസത്തെ കുറിച്ചൊക്കെ ഇപ്പൊ ചർച്ചകൾ തുടങ്ങി കഴിഞ്ഞു…അതാണ് അടുത്ത വീഡിയോ….. ഡിജിറ്റൽ ഇന്ത്യ…. സൂപ്പറാണ്…..” എന്ന അടിക്കുറിപ്പോടെ ജൂലൈ 1 2019 മുതല്‍ ഒരു വീഡിയോ പ്രച്ചരിപ്പിക്കുകയാണ്. ഈ പോസ്റ്റില്‍ ഈ ഒരു വീഡിയോയോടെ ഒപ്പം ക്ലാസ്റൂമില്‍ കിടന്നുറങ്ങുന്ന ഒരു ടീച്ചരുടേയും ഇന്ത്യയുടെ വിദ്യഭാസത്തിനെ കുറിച്ച് അന്തര്‍ദേശിയ മാധ്യമം പ്രസിദ്ധികരിച്ച ഒരു വീഡിയോ കുടി പ്രചരിപ്പിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ അന്വേഷിക്കാന്‍ പോകുന്നത് പ്രൈമറി ടീച്ചറിന്റെ വീഡിയോയെ കുറിച്ച് ആണ്.

ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ഗുജറാത്തിലെ ഒരു പ്രൈമറി ടീച്ചറുടെതാണോ? നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ In-Vid എന്ന ടൂള്‍ ഉപയോഗിച്ച് വീഡിയോ പ്രധാനമായ ഫ്രേമുകളില്‍ വിഭജിച്ചു. അതിനെ ശേഷം ഞങ്ങള്‍ വീഡിയോയുടെ പ്രധാന ഫ്രേമുകളില്‍ ഒന്നിന്നെ ഗൂഗിളില്‍ റിവേര്‍സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതിലുടെ ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ യുടുബില്‍ അപ്ലോഡ് ചെയ്ത താഴെ നല്കിയ വീഡിയോ ലഭിച്ചു.
ഈ വീഡിയോയുടെ ഹിന്ദിയില്‍ നല്കിയ വിവരണം വായിച്ചപ്പോള്‍, ഈ വീഡിയോ ഗുജരതിലെതാല്ല പകരം ബീഹാരിലെതാണ് എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞു.
കൂടതല്‍ വിശദാംശങ്ങള്‍ അറിയാനായി ഞങ്ങള്‍ ഈ വീഡിയോയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അന്വേഷിച്ചു. ഗൂഗിളില്‍ ഈ വീഡിയോയില്‍ കാന്നുന്ന സംഭവത്തിനോട് ബന്ധപെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ജനത കി അവാജ് എന്ന ഒരു ഹിന്ദി വെബ്സൈറ്റ് കഴിഞ്ഞ കൊല്ലം പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. ഈ വാ൪ത്തയിലുടെ ഞങ്ങള്‍ക്ക് സംഭവത്തിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ നേടാന്‍ സാധിച്ചു.
Janta Ki Awaaz | Archived Link |
വാ൪ത്ത പ്രകാരം വീഡിയോയില്‍ കാണുന്ന സംഭവം ബീഹാറിലെ കട്ടിഹാറിലാണ് സംഭവിച്ചത്. വീഡിയോയില്‍ കാണുന്ന പ്രൈമറി സ്കൂള്‍ ടീച്ചര്‍ ഹെമ്കുന്ജ് മധ്യവിദ്യാലയ് കിഷന്‍പുര്‍ എന്ന വിദ്യാലയത്തിലാണ് പഠിപ്പിക്കുന്നത്. ബീഹാറില്‍ പ്രസിദ്ധ ‘ടോപ്പര്‍’ സ്കാമിനെ തുടര്‍ന്നു നടത്തിയ ഒരു റിയാലിറ്റി ചെക്കിന്റെ വീഡിയോയാണ് പ്രസ്തുത പോസ്റ്റിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ജനുവരി, ഫെബ്രുവരി, സണ്‍ഡേ, മണ്ടേ എന്നി സാധാരണ ഇംഗ്ലീഷ് വാക്കുകളും എഴുതാന്‍ ഈ ടീച്ചറിന് സാധിച്ചില്ല. വാര്‍ത്തകളില്‍ ഈ ടീച്ചര്‍മാരുടെ ശംബളത്തെ കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. Indiaeinfo.com എന്ന വെബ്സൈറ്റില്‍ പറയുന്ന പ്രകാരം 7ആം പേ കമ്മീഷന് നിര്‍ദേശ പ്രകാരം ബീഹാറിലെ മിഡില്‍ സ്കൂള്‍ ടീച്ചറിന് പ്രതിമാസം 23550 മുതല്‍ 26900 വരെ ശംബളമുണ്ടാകും എന്നാണ്. പക്ഷെ ഈ കാര്യത്തില്‍ വ്യക്തമായി ഒന്നും പറയാന്‍ സാധിക്കില്ല.
Indiaeinfo.com | Archived Link |
നിഗമനം
വീഡിയോയില്‍ കാണുന്ന ടീച്ചര്‍ ഗുജറാത്തിലെതല്ല പക്ഷെ ഈ ടീച്ചര്‍ക്കു റിയാലിറ്റി ചെക്കില്‍ ജനുവരി പോലെയുള്ള സാധാരണ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിംഗ് ചോദിച്ചപ്പോള്‍ അത് പോലും ശരിയായി എഴുതാന്‍ സാധിച്ചില്ല എന്നതു സത്യമാണ്. ഇവരുടെ ശംബളതിനെ കുറിച്ച് വ്യക്തമായി ഒന്നും പറയാന്‍ കഴിയില്ല. വാര്‍ത്തകളില്‍ ഇവരുടെ ശംബളത്തെപ്പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല. അതിനാല്‍ ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് സമിശ്രമാനെന്നാണ് ഞങ്ങളുടെ നിഗമനം.

Title:വീഡിയോയില്‍ കാണുന്ന ഈ പ്രൈമറി സ്കൂള്‍ അദ്ധ്യാപിക ഗുജറാത്തിലെതാണോ…?
Fact Check By: Mukundan KResult: Mixture
