ജനങ്ങള്‍ പോലീസുകാരെ ഓടിക്കുന്ന ഈ വീഡിയോ ആസാമിലെതല്ല.

ദേശിയം

വിവരണം

FacebookArchived Link

“അസ്സം സിൽചാർ ജില്ലയിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായവർക്കെതിരെ നടപടിയെടുക്കാൻ വന്ന നിയമപാലകർ ബഹുജന രോഷം നേരിടാനാവാതെ പിന്തിരിഞ്ഞോടുന്നു” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 18, 2019 മുതല്‍ Noushad Padiyath Noushi എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ആസ്സാമിലെ സില്‍ച്ചറില്‍ പൌരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കെതിരെ നടപടിഎടുക്കാന്‍ വന്ന പോലീസുകാരെ നാട്ടുകാര്‍ തല്ലി ഓടിച്ചു എന്നാണ് അവകാശവാദം. പോലീസ് ബഹുജന രോഷം നേരിടാനാവാതെ പിന്തിരിഞ്ഞോടുന്നതിന്‍റെ ദ്രിശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. സുപ്രീം കോടതി വിധി പ്രകാരം ആസ്സാം സര്‍ക്കാര്‍ ഓഗസ്റ്റ്‌ മാസത്തില്‍ പൌരത്വ പട്ടിക ഉണ്ടാക്കി അതില്‍ നിന്ന് ആസ്സാമിലെ 19 ലക്ഷത്തോളം ജനങ്ങളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പൌരത്വ പട്ടിക നടപ്പിലാക്കാന്‍ ഉത്തരവ് വിട്ടുവോ? പരുത്വ പട്ടികയില്‍ നിന്ന് പുറത്തായ ജനങ്ങള്‍ക്കെതിരെ പോലീസ് നടപടി എടുത്തുവോ? ഈ വീഡിയോയുടെ യാഥാര്‍ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോ ഇതിനു മുമ്പേയും കാശ്മീരില്‍ ഇന്ത്യന്‍ പോലിസിനെ കാശ്മീരിലെ ജനങ്ങള്‍ ഓടിക്കുന്നു എന്ന് വാദിച്ച് ഓഗസ്റ്റ്‌ മാസതില്‍ പ്രചരിപ്പിചിരുന്നു. ഈ വീഡിയോയുടെ വസ്തുത അന്വേഷണം നടത്തി ഞങ്ങള്‍ ഞങ്ങളുടെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിരുന്നു. റിപ്പോര്‍ട്ട്‌ വായിക്കാന്‍ താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചേയുക.

भीड़ के हमले से डरकर भाग रही पुलिस का यह वीडियो कश्मीर का नहीं, बल्कि औरंगाबाद का है |

ഈ വീഡിയോ ആസാമിലെ സില്‍ച്ചര്‍ ജില്ലയില്‍ നടന്ന സംഭവത്തിന്‍റെതല്ല പകരം മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ കഴിഞ്ഞ കൊല്ലം സംഭവിച്ച ഒരു സംഭവത്തിന്‍റെ  വീഡിയോയാണ് എന്ന് ഞങ്ങളുടെ വസ്തുത അന്വേഷണം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം മഹാരാഷ്ട്രയില്‍ സംവരണത്തിന് വേണ്ടി മറാഠ സമാജം പ്രതിഷേധം നടത്തിയിരുന്നു. ഓരങ്ങാബാദ് ജില്ലയിലെ ഗംഗപ്പുറില്‍ പ്രതിഷേധത്തിനിടയില്‍ ഒരു ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തു. ഈ ചെരുപ്പക്കാരന്‍റെ അവസാന ചടങ്ങുകള്‍ നടത്തുന്നതിന്‍റെ ഇടയിലാണ് വീഡിയോയില്‍ കാണുന്ന സംഭവം നടന്നത്. കാകാസാഹെബ് ഷിന്‍ദേ എന്ന ചെരുപ്പക്കാരാണ് ഗോദാവരി നദിയില്‍ ചാടി ജിവിതം അവസാനിപ്പിച്ചത്. 24 ജൂലൈ 2018ന് നടന്ന ഈ യുവാവിന്‍റെ അവസാന ചടങ്ങുകളില്‍ ലക്ഷ കണക്കിന് ജനങ്ങള്‍ കൂടിട്ടുണ്ടായിരുന്നു. അതോടെ ഔറംഗാബാദ്-അഹ്മദനഗര്‍ ഹൈവേ ജാമായി. ഗോദാവരി നദിയിലും അന്ന് വേലിയേറ്റങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ ആപത്ത് ഒഴിവാകാനായി റെസ്ക്യു ബോട്ടുകളും, ഫയര്‍ ബ്രിഗേഡിന്‍റെ വണ്ടികളും ഏര്‍പ്പാടാക്കിട്ടുണ്ടായിരുന്നു. ഈ വണ്ടികളെ പാലത്തിന്‍റെ അപ്പുറം  കടത്താന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ പോലീസ് അവരെ അക്രമിക്കുകയാണ് എന്ന് കരുതി പോലിസിനെ ആക്രമിച്ചു. പോലീസ് ഇനി മുന്നോട്ട് പോയാല്‍ പാലത്തിന്‍റെ മുകളില്‍ അപകടം ഉണ്ടാവാനുള്ള സാധ്യത ഉണ്ടാവും എന്ന മനസിലാക്കി ഉന്നത ഉദ്യോഗസ്ഥര്‍ പോലീസ് കാരെ തിരിച്ചു വരാന്‍ നിര്‍ദേശിച്ചു. ഈ ദ്രിശ്യങ്ങലാണ് നാം വീഡിയോയില്‍ കാണുന്നത്. അസാമുമായി ഇ വീഡിയോക്ക് യാതൊരു ബന്ധമില്ല.

വാര്‍ത്തയുടെ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ ആസ്സാമിലെ സില്‍ച്ചര്‍ ജില്ല എസ്പി മുഗ്ധജ്യോതി മോഹന്തയുമായി സംസാരിച്ചിരുന്നു. “ഇത് ഇവിടെ നടന്ന സംഭവമല്ല. മാത്രമല്ല, പൌരത്വ പട്ടികയെ ചൊല്ലി ഇതുവരെ അസാധാരണ സംഭവങ്ങളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.” ഇങ്ങനെയാണ് അവര്‍ ഞങ്ങളുടെ പ്രതിനിധിയോട് പ്രതികരിച്ചത്. 

അതിനാല്‍ പോസ്റ്റില്‍ നല്കിയിരിക്കുന്നത് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണെന്ന് വ്യക്തമാണ്. 

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്‌. വീഡിയോ ആസ്സാമിലെ സില്‍ച്ചര്‍ ജില്ലയില്‍ പൌരത്വ പട്ടികയെ ചൊല്ലി ഉണ്ടായ നടപടിയുടെ വീഡിയോയല്ല. വീഡിയോ കഴിഞ്ഞ കൊല്ലം മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നടന്ന മറാഠ സമാജത്തിന്‍റെ പ്രതിഷേധത്തിന്‍റെ ഇടയില്‍ നടന്ന സംഭവത്തിന്‍റെതാണ്. അതിനാല്‍ വസ്തുത അറിയാതെ ഈ വീഡിയോ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ മാന്യ വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.

Avatar

Title:ജനങ്ങള്‍ പോലീസുകാരെ ഓടിക്കുന്ന ഈ വീഡിയോ ആസാമിലെതല്ല.

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •