
വിവരണം
“1950 ജനുവരി 26! ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷം കണ്ടിട്ടില്ലാത്തവര്‍ കാണട്ടെ ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യൂ; വെറൈറ്റി വിഡീയോസ് കാണാന്‍ ഈ പേജ് ലൈക്കടിക്കൂ” എന്ന വാചകതോടൊപ്പം Kerala News 60 എന്ന ഫെസ്ബൂക്ക് പേജ് 2018 ജനുവരി 27 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയ്ക്ക് ഇത് വരെ 75000 ക്കാളധികം ഷെയറുകളാണ് ലഭിചിരിക്കുന്നത്. അത് പോലെ 17 ലക്ഷം ജനങ്ങള്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. ഈ വീഡിയോ ആദ്യത്തെ റിപ്പബ്ലിക് ദിനത്തിന്റെതാണ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോയില്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ആദ്യത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, മുന്‍ രാഷ്ട്രപതി സര്‍വേപ്പള്ളി രാധാകൃഷ്ണന് എന്നിവരെ കാണാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ ആദ്യത്തെ റിപ്പബ്ലിക് ദിനത്തിന്റെ തന്നെയാണോ? ഞങ്ങള്‍ ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധികരിച്ച വാര്‍ത്ത ലഭിച്ചു. ഈ വാര്‍ത്ത ഇംഗ്ലീഷിലും മലയാളത്തിലും ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടും ലിങ്കുകള്‍ താഴെ നല്കിട്ടുണ്ട്.


Indian Express | Archived Link |
Indian Express Malayalam | Archived Link |
എന്നാല്‍ വാസ്തവത്തില്‍ ഈ വീഡിയോ ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിന്റെതാണോ? നമുക്ക് പരിശോധിക്കാം.
വസ്തുത വിശകലനം
ഭാരതം ആദ്യം ഭരണഘടന നടപ്പിലാക്കിയ ദിനം ആണ് റിപ്പബ്ലിക് ദിനമായി നമ്മള് എല്ലാ കൊല്ലവും ആഘോഷിക്കുന്നത്. 1950 ജനുവരി 26 നാണ് ഇന്ത്യ ആദ്യത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. വീഡിയോയില്‍ കാണുന്ന പോലെ അന്നത്തെ പ്രധാനമന്ത്രി ആയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് എന്നിവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. പക്ഷെ റിപ്പബ്ലിക് ദിനത്തിന് ഇന്ത്യ ഒരു വിദേശ രാജ്യ മേധാവിയെ മുഖ്യ അതിഥിയായി ക്ഷണിക്കും. അവര്‍ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ അവർക്ക് വന്‍ സ്വീകരണവും ഇന്ത്യ നല്‍കും. ഇതിന്റെ ഉദാഹരണം 2015ല്‍ അമേരിക്കയുടെ അന്നത്തെ രാഷ്ട്രപതി ബരാക്ക് ഒബാമ ഇന്ത്യയുടെ 66 റാമത് റിപ്പബ്ലിക് ഡേ ആഘോഷ ചങ്ങിന്റെ മുഖ്യ അതിഥിയായിരുന്നു. 2006 ല്‍ സൗദി അറേബ്യയുടെ മുന്‍ രാജാവ് അബ്ദുള്ള ബിന്‍ അബ്ദുലസിസ് അല്‍ സൌദ് റിപ്പബ്ലിക് ദിനത്തിന് ഇന്ത്യയുടെ മുഖ്യാഥിതി ആയിരുന്നു.


1952, 1953, 1966 എന്നി വർഷങ്ങൾ ഒഴിവാക്കിയാല്‍ എല്ലാ റിപ്പബ്ലിക് ദിനത്തിനും ഇന്ത്യ ഒരു വിദേശ മേധാവിയെ മുഖ്യ അതിഥിയായി ക്ഷണിച്ച് ആതിഥേയത്വം നിര്‍വഹിച്ചിട്ടുണ്ട്. ആദ്യത്തെ റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങുകളിലും ഒരു വിദേശ മേധാവി മുഖ്യ അതിഥിയായി വന്നിരുന്നു. ഇന്തോനേഷ്യന്‍ രാഷ്ട്രപിതാവായ സുകാര്‍ണോ ആയിരുന്നു ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങിന്റെ മുഖ്യ അതിഥി.

സുകാര്‍ണോ. ചിത്രം കടപ്പാട്: വിക്കിപീഡിയ
അദേഹം അന്ന് ഇന്തോനേഷ്യയുടെ രാഷ്ട്രപതി ആയിരുന്നു. പക്ഷെ ഈ വീഡിയോയില്‍ ശ്രദ്ധിച്ചാല്‍ മുഖ്യ അതിഥി ഇന്തോനേഷ്യന്‍ രാഷ്ട്രപതി അല്ല പകരം വീഡിയോയില്‍ സ്വീകരണം വാങ്ങുന്ന മുഖ്യ അതിഥി പാകിസ്ഥാനില്‍ നിന്നാണ് വന്നത്. മുഖ്യ അതിഥിയുടെ വിമാനത്തില്‍ പാകിസ്ഥാന് ധ്വജം വ്യക്തമായി കാണാം.

വിമാനത്തില്‍ നിന്നും ഇറങ്ങി വരുന്നത് പാകിസ്ഥാന്റെ മൂന്നാമത്തെ ഗവർണ്ണർ ജനറലായ സര് ഗുലാം മൊഹമ്മദ് ആണ്.

സര് ഗുലാം മൊഹമ്മദ്.ചിത്രം കടപ്പാട്:വിക്കിപീഡിയ
സര് ഗുലാം മൊഹമ്മദ് ഇന്ത്യയുടെ ആറാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിന്റെ മുഖ്യ അതിഥിയായിരുന്നു. അതിനാല്‍ ഈ വീഡിയോ ആറാം റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങതിന്റെതാണ്. ഈ വീഡിയോ ആദ്യത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങതിന്റെതാകാന് വഴിയില്ല കാരണം ആദ്യത്തെ റിപ്പബ്ലിക് ദിനത്തിന് ഇന്തോനേഷ്യന്‍ രാഷ്ട്രപിതാവ് സുകാര്‍ണോ ആയിര്നു മുഖ്യ അതിഥി. ബ്രിട്ടീഷ് പതേ എന്ന ചാനലാണ് ഈ വീഡിയോ യൂട്യൂബിൽ ഇട്ടത്. ബ്രിട്ടീഷ് പതേ ഈ വീഡിയോ എപ്പോഴത്തെയാണ് എന്നതിനെപ്പറ്റി വിവരണം നല്‍കിയിട്ടില്ല എന്നാല്‍ ഈ വീഡിയോയുടെ കമന്റ് സെക്ഷനില്‍ ഒരു യൂട്യൂബ് ഉപഭോക്താവ് ഈ വീഡിയോ 1955 കാലഘട്ടത്തിലേതാണ് എന്ന് കമന്റ് ചെയ്തിട്ടുണ്ട്.


ബ്രിട്ടീഷ് പതേ ചാനല്‍ തന്നെ ആദ്യത്തെ റിപ്പബ്ലിക് ദിനത്തിന്റെ വീഡിയോ അവരുടെ ചാനലില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.
ഈ വീഡിയോയില്‍ അവര്‍ കൊല്ലം വ്യക്തമായി എഴുതിയിട്ടുണ്ട്. ഇന്തോനേഷ്യന്‍ രാഷ്ട്രപിതാവ് സുകര്ണോനെയും നമുക്ക് ഈ വീഡിയോയില്‍ കാണാം.
Scroll | Archived Link |
The Hindu | Archived Link |
Krishi Jagran | Archived Link |
Alamy | Archived Link |
Maps Of India | Archived Link |
നിഗമനം
ഈ വീഡിയോ ആദ്യത്തെ റിപ്പബ്ലിക് ദിനത്തിന്റെതല്ല പകരം ആറാമത്തെ റിപ്പബ്ലിക് ദിനതിന്റെതാണ്. മുകളിൽ നൽകിയ രേഖകൾ പരിശോധിച്ച് വീഡിയോയുടെ വസ്തുത മനസ്സിലാക്കിയശേഷം മാത്രം പോസ്റ്റിനോട് പ്രതികരിക്കാൻ മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു

Title:ഈ വീഡിയോ ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തി ന്റെതാണോ…?
Fact Check By: Harish NairResult: False

Thanks
I couldn’t understand that how true things can be false.. I am new in this field but I too know that truth never can be defeated,,a lot people were with me…thanks for your initiative..all best for you All. God bless you All.jh.
അറിയാവുന്നത് പങ്കുവെച്ചു
കൂടുതൽ അറിയാൻ സാധിച്ചതിൽ
സന്തോഷം
ഇനിയും നല്ല കാര്യങ്ങൾ അറിയാൻ സാധിക്കും എന്നു വിശ്വസിക്കുന്നു