1300km നീളം വരുന്ന ചൈനയിൽ തുടങ്ങി പാകിസ്ഥാനിൽ അവസാനിക്കുന്ന കാരക്കോറം ഹൈവേയുടെ വീഡിയോയാണോ ഇത്…?

അന്തര്‍ദേശീയ

വിവരണം

FacebookArchived Link

“ചൈനയിൽ തുടങ്ങി പാകിസ്ഥാനിൽ അവസാനിക്കുന്ന കാരക്കോറം ഹൈവേ ചൈന അടുത്തിടെ ലോകത്തിന് സമ്മാനിച്ചു. ഏകദേശം 1300 km നീളം വരുന്ന ഈ എക്സ്പ്രസ് ഹൈവേയിലൂടെ അതി മനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം. അതിനെല്ലാമുപരി എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തിന്റെ അവസാന വാക്കാണ് ഈ നിർമ്മിതി” എന്ന അടിക്കുറിപ്പോടെ 7 മെയ്‌ 2019 മുതല്‍ Sammathew Kalappurackal എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ കാണുന്ന ഹൈവേ ചൈന നിര്‍മിച്ച ചൈനയില്‍ നിന്ന് തുടങ്ങി പാകിസ്ഥാനില്‍ അവസാനിക്കുന്ന കാരാകൊരം എക്സ്പ്രസ്സ്‌ ഹൈവേ ആണെന്നാണ് അവകാശവാദം. കുടാതെ ഈ ഹൈവേ 1300km നീളമുള്ളതാണ് എന്നും പോസ്റ്റില്‍ അവകാശപ്പെടുന്നു.  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോസ്റ്റില്‍ അവകാശപ്പെടുന്ന പോലെ ചൈനയില്‍ നിന്ന് പാകിസ്ഥാനിലേക്ക് പോകുന്ന ഏകദേശം 1300 കിലോമീറ്റരോളം നീലമുള്ള കാരക്കോറം ഹൈവേയുടെ വീഡിയോയാണോ ഇത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി In-Vid ടൂള്‍ ഉപയോഗിച്ച് വീഡിയോയിനെ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിനെ ശേഷം ഞങ്ങള്‍ക്ക് ലഭിച്ച പ്രധാന ഫ്രെയിമുകളുടെ ചിത്രങ്ങളില്‍ ഒന്ന്‍ ഞങ്ങള്‍ ഗൂഗിള്‍ റിവേഴ്സ് ഇമേജ് അന്വേഷനത്തിനു വിധേയമാക്കി. അതിലുടെ ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഫെസ്ബൂക്ക് പോസ്റ്റ്‌ ലഭിച്ചു. China Xinhua News എന്ന ഫെസ്ബൂക്ക് പേജാണ്‌ ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. 

Archived Link

പോസ്റ്റില്‍ പ്രസ്തുത പോസ്റ്റില്‍ പങ്ക് വെച്ച അതെ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. പക്ഷെ പോസ്റ്റിന്‍റെ ഒപ്പം നല്‍കിയ വിശദാംശങ്ങളില്‍ ഈ വീഡിയോ ചൈനയിലെ സിച്ചുവാന്‍ സംസ്ഥാനത്തിലെ യാക്സി എക്സ്പ്രസ്സ്‌വേയാണ് എന്ന് അറിയിക്കുന്നു. യാക്സി എക്സ്പ്രസ്സ്‌വേ ചൈനയിലെ സിച്ചുവാന്‍ രാജ്യത്തില്‍ യാന്‍ നഗരത്തിനെ ക്ഷിചാന്ഗ് നഗരവുമായി കൂട്ടിച്ചേര്‍ക്കുകയാണ് എന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇത് പാകിസ്ഥാനും ചൈനയുമായി ബന്ധിപ്പിക്കുന്ന കാരാകൊരം ഹൈവേ അല്ല. ഈ എക്സ്പ്രസ്സ്‌വേയുടെ നീളം 1300 കിലോമീറ്റര്‍ അല്ല പകരം വെറും 240 കിലോമീറ്റര്‍ ആണ്. ഈ എക്സ്പ്രസ്സ്‌വേയുടെ പ്രത്യേകത പറയുകയാണെങ്കില്‍  270 പാലങ്ങളും , 25 തുരംഗങ്ങളും ഈ എക്സ്പ്രസ്സ്‌വെയില്‍ ഉണ്ട്. 

ഞങ്ങള്‍ പാകിസ്ഥാനും ചൈനയെ തമ്മിലുള്ള കാരകൊരം ഹൈവേയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ യുടുബ് വീഡിയോ ലഭിച്ചു. 2011 ല്‍ Stef Hoffer എന്ന പത്രപ്രവര്‍ത്തകന്‍ കാരക്കോറം ഹൈവേയെപ്പറ്റി യൂടുബീല്‍ പ്രസിദ്ധീകരിച്ച വീഡിയോ ആണിത്. 

“കരകോറം ഹൈവേ (കെ‌കെ‌എച്ച്) പടിഞ്ഞാറൻ ചൈനയിലെ കാഷ്ഗറിൽ നിന്ന് പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോകുന്നു, റോഡ് പൂർത്തിയാക്കാൻ നീണ്ട  20 വർഷമെടുത്തു  ഇന്നും റോഡ് കടുത്ത കാലാവസ്ഥ പ്രശ്നങ്ങളും  പാരിസ്ഥിതിക ദുരന്തങ്ങളും നേരിടുന്നു. 

ലോകത്തിലെ ഏറ്റവും ഉയർന്ന പർ‌വ്വത കൊടുമുടികളിലൂടെയും ഒഴുകുന്ന നദികളിലൂടെയും കെ‌കെ‌എച്ച് കടന്നുപോകുന്നു, മാത്രമല്ല നമ്മുടെ ഗ്രഹത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങള്‍ ഈ വഴി കടന്നു പോകുമ്പോള്‍ കാണാനാകും. കഴിഞ്ഞ ദശകങ്ങളിൽ ഗതാഗതം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇവിടെയുള്ള യാത്ര ലോല ഹൃദയമുള്ളവർക്കുള്ളതല്ല…” എന്നിങ്ങനെ പ്രസ്തുത ഹൈവേയിലൂടെ സഞ്ചരിച്ച് സ്റ്റെഫ് ഹോഫര്‍ ചിത്രീകരിച്ച വീഡിയോയും വിവരണവുമാണ് നല്കിയിട്ടുള്ളത്. യാക്സി എക്സ്പ്രസ്സ് വേയുടെയും കാരക്കോണം ഹൈവേയുടെയും വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ വ്യത്യാസം എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്നതാണ്. 

USA.China DailyArchived Link
TorqueArchived Link

ഈ പോസ്റ്റില്‍ അവകാശപ്പെടുന്ന പോലെ സമാനമായ അവകാശങ്ങളുടെ വസ്തുത പരിശോധന ഇതിനെ മുമ്പേ നിരവധി വസ്തുത അന്വേഷണം വെബ്സൈറ്റ്‌ പരിശോധന നടത്തി അവരുടെ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇവരും ഈ അവകാശങ്ങള്‍ വ്യാജമാണ് എന്ന് തനെയാണ്‌ വിലയിരുത്തിയത്. വിവിധ വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ നടത്തിയ അന്വേഷണത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട്‌ വായിക്കാനായി താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.

The QuintArchived Link
AltnewsArchived Link
FactlyArchived Link
NewsmobileArchived Link
BoomArchived Link
TOIArchived Link

നിഗമനം

പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് പൂര്‍ണ്ണമായി വ്യാജമാണ്. ഈ വീഡിയോ ചൈനയില്‍ നിന്ന് തുടങ്ങി പാകിസ്ഥാനില്‍ അവസാനിക്കുന്ന 1300 കിലോമീറ്റര്‍ നീളമുള്ള കാരാകൊരം എക്സ്പ്രസ്സ്‌ ഹൈവേയുടെതല്ല. പകരം 240 കിലോമീറ്റര്‍ നീളമുള്ള ചൈനയിലെ സിച്ചുവാന്‍ പ്രദേശത്തിലെ യാക്സി എക്സ്പ്രസ്സ്‌വേയാണ്. 

Avatar

Title:1300km നീളം വരുന്ന ചൈനയിൽ തുടങ്ങി പാകിസ്ഥാനിൽ അവസാനിക്കുന്ന കാരക്കോറം ഹൈവേയുടെ വീഡിയോയാണോ ഇത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •