
വിവരണം
കഴിഞ്ഞ മാസം മുതല്‍ രാജ്യത്തില്‍ പൌരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയുടെയും എതിരെയുള്ള സമരങ്ങള്‍ നമ്മള്‍ കണ്ടതാണ്. സമരക്കാരെ പോളിസ്കാര്‍ മര്‍ദിക്കുന്നതും നമ്മള്‍ കണ്ടതാണ്. പ്രത്യേകിച്ച് യുപില്‍ പോലീസുകാരുടെ പ്രതിഷേധകരുമായുണ്ടായ സംഘര്‍ഷങ്ങളുടെ പല ദൃശ്യങ്ങള്‍ നമ്മള്‍ മാധ്യമങ്ങളിലും സമുഹ മാധ്യമങ്ങളിലും കണ്ടിട്ടുണ്ട്. യുപി പോലിസ് പ്രതിഷേധകര്‍ക്കെതിരെ ആവശ്യത്തിലധികം ബലം പ്രയോഗിച്ചു എന്ന് ആരോപണങ്ങള്‍ യുപി പോലീസിനുനേരെ പലരും ഉന്നയിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.
Archived Link |
വീഡിയോയ്ക്കൊപ്പം പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “മൗലാന സയ്യദ് റാസ ഹുസൈനി..
പ്രായം 82 വയസ്സ്..
മുസാഫർ നഗർ സ്വദേശി..(UP)
മദ്രസയിൽ കുട്ടികൾക്ക് ക്ലസെടുത്തു കൊണ്ടിരിക്കെ UPപോലീസ് വലിച്ചിഴച്ചു കൊണ്ടുപോയി “നിനക്ക് പൗരത്വം വേണോടാ” എന്ന ആക്രോശത്തോടെ ക്രൂരമായി മർദിച്ചു..കയ്യും കാലും തല്ലിയൊടിച്ചു..
#IndiaAgainstCAA_NRC”
82 വയസായ മുസഫര്‍നഗര്‍ സ്വദേശി മൌലാന സയ്യദ് റാസ ഹുസൈനിയെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇത് എന്ന് മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റില്‍ വാദിക്കുന്നു. എന്നാല്‍ ഈ വീഡിയോ മുസഫര്‍നഗറിലെതാണോ? വീഡിയോയ്ക്കു പൌരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടാവുന്ന പ്രതിഷേധങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ? വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയില്‍ കാണുന്ന സംഭവം എന്താണ്?
വീഡിയോയുടെ സ്ക്രീന്‍ഷോട്ട് എടുത്ത് ഞങ്ങള്‍ Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ വീഡിയോ യുട്യൂബില്‍ ഞങ്ങള്‍ കണ്ടെത്തി. വീഡിയോ കഴിഞ്ഞ മാസം മുതല്‍ യുട്യൂബില്‍ ലഭ്യമാണ്. താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ വീഡിയോ പ്രസിദ്ധികരിച്ച തിയതി നമുക്ക് വ്യക്തമായി കാണാം.
യുട്യൂബ് വീഡിയോയുടെ അടികുറിപ്പ് പ്രകാരം ഈ വീഡിയോ കഴിഞ്ഞ കൊല്ലം നവംബര്‍ മാസത്തില്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പോലീസും പ്രതിഷേധിക്കുന്ന കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെതാണ്. ഇതേ വിവരം യുട്യൂബില്‍ ഈ വീഡിയോ പ്രസിദ്ധികരിച്ച മറ്റൊരു വീഡിയോ കൂടി ലഭിച്ചു. ഹിന്ദി മാധ്യമ വെബ്സൈറ്റ് ആജ് തക് ഉന്നാവോയില്‍ നഷ്ടപരിഹാരത്തിനായി കാര്‍ഷകരുടെ പ്രതിഷേധം അക്രമാസകതമായപ്പോള്‍ പോലീസ് പ്രതിഷേധകാര്‍ക്കെതിരെ റ്റിയര്‍ ഗാസ് പ്രയോഗവും ലാത്തി ചാര്‍ജ് നടത്തിയെന്ന് വാര്‍ത്തയില്‍ പറയുന്നു.
വീഡിയോ ഉന്നാവോയിലെ തന്നെയാണോയെന്ന് സ്ഥീരീക്കാനായി ഞങ്ങള്‍ ഈ വീഡിയോ ഉന്നാവോ ജില്ലാ കളക്ടര്‍ ദേവേദ്ര കുമാര്‍ പാണ്ടേക്ക് അയച്ചു നല്‍കി. നവംബറില്‍ ഉന്നാവോയില്‍ ഉണ്ടായ സംഭവത്തിന്‍റേതാണെന്ന് കളക്ടര്‍ സ്ഥീരികരിച്ചു. നവംബര്‍ 19ന് ട്രാന്‍സ് ഗംഗ സിറ്റി പ്രൊജെക്ടിന് എതിര്‍ത്ത് കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിന്‍റെ വീഡിയോയാണ് ഇതെന്നും അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു.
ആരാണ് മൌലാന സയ്യദ് റാസ ഹുസൈനി?
ഡിസംബര്‍ 20, 2019ന് യുപി പോലിസ് ഒരു മദ്രസയില്‍ കയറി മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയും മൌലാനയെയും ക്രൂരമായി മര്‍ദിച്ചു എന്ന് ആരോപണമുണ്ട്. ഈ സംഭവത്തില്‍ മര്‍ദനമേറ്റ മൌലാനയാണ് മൌലാന സയ്യദ് റാസ ഹുസൈനി.
Wah kya mardangi hai : Moulana Syed raza hussaini (82),, was dragged out from Madarsa & brutally beaten up by cops in Muzaffarnagar, UP. pic.twitter.com/ujk61rb3Zh
— Waris Pathan (@warispathan) December 29, 2019
മുകളില്‍ നല്‍കിയ ട്വീറ്റ് ഓള്‍ ഇന്ത്യ മജ്ലിസ് എ ഇടത്തെഹാദുല്‍ മുസ്ലിമീന്‍ (AIMIM)ന്‍റെ മുന്‍ എം.എല്‍.എയായ വാരിസ് പഠാന്‍റെതാണ്. ഇദേഹം മൌലാന സയ്യദ് റാസ ഹുസൈനിന്‍റെ വിവരങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. കുടാതെ മൌലനായുടെ ചിത്രവും ട്വീട്ടില്‍ നല്‍കിട്ടുണ്ട്. ഞങ്ങള്‍ സംഭവത്തിനെ കുറിച്ച് കൂടതല്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് Caravan വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു.
വാര്‍ത്ത പ്രകാരം ഡിസംബര്‍ 20, 2019ന്, മുസഫര്‍നഗര്‍ സിറ്റി പോലീസ് ഷിയാ മുസ്ലിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനമായ അന്ജുമന്‍ തറക്കി എ താലീം എ സദത് ബഹറ(സദത് മദ്രസ എന്ന പേരില്‍ കൂടി ഈ സ്ഥാപനം അറിയപ്പെടും) യുടെ കെട്ടിടത്തില്‍ പോലീസ് കയറി. എന്നിട്ട് വിദ്യാര്‍ഥികളെയും അധ്യാപകനായ മൌലാന സയ്യദ് റാസയെയും ക്രൂരമായി മര്‍ദിച്ചു.
Caravan | Archived Link |
പോസ്റ്റില്‍ പറയുന്ന സംഭവം സത്യമാണ്. പക്ഷെ വീഡിയോ ഈ സംഭവത്തിന്‍റെതല്ല. വീഡിയോ സംഭവം നടന്ന ദിവസത്തിന്‍റെ അതായത് ഡിസംബര്‍ 20, 2019നെ ക്കാള്‍ മുന്നേ യുട്യൂബില്‍ പ്രസിദ്ധികരിച്ചിട്ടുണ്ടായിരുന്നു. നവംബര്‍ 18ന് പ്രസിദ്ധികരിച്ച ഈ വീഡിയോ, ഡിസംബര്‍ 20ന് നടന്ന സംഭവത്തിന്‍റെതാകാന്‍ യാതൊരു സാധ്യതയില്ല.
നിഗമനം
പോസ്റ്റില്‍ നല്‍കിയ വീഡിയോ മൌലാന സയ്യദ് റാസ ഹുസൈനിയെ പോലിസ് മര്‍ദിക്കുന്നതിന്‍റെതല്ല. ഈ വീഡിയോ ഉന്നാവോയില്‍ നവംബര്‍ 2019ന് ട്രാന്‍സ് ഗംഗ സിറ്റി പ്രൊജെക്ടിന് എതിര്‍ത്ത് കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിന്‍റെ വീഡിയോയാണ്. ഈ വീഡിയോയ്ക്കു പൌരത്വ നിയമവും എന്‍.ആര്‍.സിയുമായി യാതൊരു ബന്ധമില്ല.

Title:ഈ വീഡിയോ പോലിസ് മുസ്സഫര്‍നഗറിലെ മൌലാനയെ മര്‍ദിക്കുന്നതിന്‍റെതല്ല. സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
