ഈ വീഡിയോ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിനെതിരെ നടത്തിയ വെടിവെയ്പ്പിന്‍റേതല്ല…

ദേശിയം

വിവരണം

“ഇതാണ് പാക്കിസ്താന് ഇന്ന് എട്ടിന്റെ പണി കൊടുത്തM 777 Howetzier

ആർട്ടിലെറി ഡിവിഷൻ?

കേരളത്തിൽ ഇതൊന്നും കാണിക്കില്ല …മറ്റേ തരന്മാർ അല്ലേ ??” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 21, 2019 മുതല്‍ ഒരു വീഡിയോ രഞ്ജിത് നായര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലില്‍ നിന്ന് കാവിപ്പട കേരളം എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിക്കുകയാണ്. വീഡിയോയില്‍ M777 ഹോവിട്ട്സര്‍ ഉപയോഗിച്ച് ശത്രുകളുടെ സ്ഥാനങ്ങള്‍ നഷ്പിക്കുന്ന ദൃശ്യങ്ങളാണ് നാം കാണുന്നത്. ഈ വീഡിയോ ഇന്ത്യന്‍ സൈന്യത്തിന്‍റെ ആർട്ട്ലരി  ഡിവിഷന്‍ പാകിസ്ഥാനെതിരെ ഇയടെയായി നടത്തിയ വെടിവെയ്പ്പിന്‍റെതാണ് എന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാല്‍ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഈയിടെ അതിര്‍ത്തിയില്‍ നടക്കുന്ന സമ്മര്‍ദത്തിന്‍റെ പശ്ചാത്തലത്തില്‍ പല വ്യാജ വീഡിയോകളും ചിത്രങ്ങളും സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രസ്തുത പോസ്റ്റിലുള്ള വീഡിയോയും ഇതേ കൂട്ടത്തില്‍ ഒന്നാണോ? വീഡിയോയുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.

FacebookArchived Link

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ In-Vid ഉപയോഗിച്ച് വീഡിയോയിനെ പ്രധാന ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ചിത്രങ്ങളില്‍ ഒന്നിന്‍റെ Yandexല്‍  റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

ഈ വീഡിയോയുടെ നല്ല ഗുണനിലവാരമുള്ള പതിപ്പുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വീഡിയോ ശ്രദ്ധിച്ച് നോക്കിയാല്‍ വീഡിയോയില്‍ കാണുന്നത് ഇന്ത്യന്‍ സൈന്യമല്ല എന്ന് നമുക്ക് മനസിലാക്കുന്നു. 

കുടാതെ ചിത്രത്തില്‍ കാണുന്ന സൈന്യത്തിന്‍റെ യുണിഫോം അമേരിക്കയുടെ സൈന്യത്തിന്‍റെതാണ്. താഴെ നൽകിയ ചിത്രത്തിലും വീഡിയോയില്‍ കാണുന്ന യുനിഫോ൦ ധരിച്ച് ഒരു സൈന്യ നടപടി നടത്തുന്ന അമേരിക്കന്‍ സൈന്യത്തിനെ നമുക്ക് കാണാം.

യുടുബില്‍ ഈ വീഡിയോ 2013 മുതല്‍ ലഭ്യമാണ്. വീഡിയോയുടെ വിവരണം വായിച്ചാല്‍ മനസിലാക്കുന്നത് ഈ വീഡിയോ താലിബാനിനെതിരെ അമേരിക്കന്‍ സൈന്യത്തിന്‍റെ നടപടിയുടെതാണ്. M777 ഹവിറ്റ്സര്‍ ഉപയോഗിച്ച് താലിബാന്‍ തിവ്രവാദി സ്ഥലങ്ങളെ അമേരിക്കന്‍ സൈന്യം തകർക്കുന്നതാണ് നാം വീഡിയോയില്‍ കാണുന്നത്.

അമേരിക്കയില്‍ നിര്‍മിച്ച M777 ഹവിറ്റ്സര്‍ ആദ്യമായി അമേരിക്ക ഉപയോഗിച്ചത് 2005ലാണ്. ഈ ആർട്ടിലരി തോക്ക് നിലവില്‍ ലോകത്തിലെ അഞ്ച് രാജ്യങ്ങളാണ് ഉപയോഗിക്കുന്നത്. അമേരിക്കയോടൊപ്പം ഇന്ത്യ, കാനഡ, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നി രാജ്യങ്ങളാണ് ഈ തോക്ക് ഉപയോഗിക്കുന്നത്.

കഴിഞ്ഞ കൊല്ലമാണ് ഇന്ത്യക്ക് അമേരിക്കയില്‍ നിന്ന് M777 ഹവിറ്റ്സര്‍ തോക്കുകള്‍ ലഭിച്ചത്. 2017 നവംബറില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ നടന്ന കരാറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് ഇന്ത്യ 145 ഹവിറ്റ്സര്‍ തോക്കുകള്‍ 5000 കോടി രൂപക്ക് വാങ്ങിക്കും. ഈ 145ല്‍ നിന്ന് 30നം കഴിഞ്ഞ കൊല്ലം ജൂലൈയില്‍ രണ്ട് ഹോവിറ്റ്സര്‍ തോക്കുകള്‍ ലഭിച്ചത്. 

Economic TimesArchived Link

ഏറ്റവും  ഒടുവില്‍ വന്ന വാര്‍ത്ത‍ അനുസരിച്ച് ഇന്ത്യ ഈ തോക്കുകള്‍ ഈ കൊല്ലം അവസാനം വരെ അരുണാചല്‍ പ്രദേശില്‍ വിന്യസിക്കും.

Economic TimesArchived Link

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് പൂർണമായി തെറ്റാണ്‌. വീഡിയോ ഇന്ത്യന്‍ സൈന്യത്തിന്‍റെതല്ല. ഇന്ത്യന്‍ സൈന്യം ഇത് വരെ M777 ഹവിറ്റ്സര്‍ തോക്കുകള്‍ വിന്യസിച്ചിട്ടില്ല. 

Avatar

Title:ഈ വീഡിയോ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിനെതിരെ നടത്തിയ വെടിവെയ്പ്പിന്‍റേതല്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •