യുപിയില്‍ സംഘപരിവാര്‍ ഭികരര്‍ ക്രിസ്ത്യാനി പുരോഹിതനെ മര്‍ദ്ദിച്ചു തലമുണ്ഡനം ചെയ്ത വാ൪ത്തയുടെ സത്യാവസ്ഥ ഇങ്ങനെയാണ്…

രാഷ്ട്രീയം

വിവരണം

Archived Link

“നരേന്ദ്ര മോദിയും, യോഗി ആദിത്യനാഥും, അമിത് ഷായും ചേർന്ന് സൽഭരണം ആരംഭിച്ചു കഴിഞ്ഞു ….” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു വ്യക്തിയെ കഴുതപ്പുറത്തിരുത്തി ഒരുസംഘം കൊണ്ട് പോകുന്നതായി നമുക്ക് കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം ആണ്: “ഉത്തര്‍ പ്രദേശില്‍ സംഘി ഭീകരര്‍ ക്രിസ്ത്യന്‍പുരോഹിതനെ മര്‍ദ്ദിച്ചു തലമുണ്ഡനം ചെയ്ത് കഴുതപ്പുറത്തേറ്റി നാട് ചുറ്റിച്ചു.” പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണ പ്രകാരം അമിത് ഷാ അഭ്യന്തര മന്ത്രി ആയതിനു ശേഷം യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഒരു ക്രിസ്ത്യന്‍പുരോഹിതനെ സംഘി ഭീകരര്‍ ആക്രമിച്ചു. പോസ്റ്റില്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരം നല്കിയിട്ടില്ല. മോദി സര്‍ക്കാര്‍ തിരിച്ച് അധികാരത്തിലേക്ക് എത്തിയതിനു ശേഷം അമിത് ഷാ അഭ്യന്തര മന്ത്രി ആയതിനു ശേഷം ബിജെപി ഭരിക്കുന്ന യുപിയില്‍ ന്യുനപക്ഷ പീഡനങ്ങൾ ഇതോടെ ആരംഭിക്കുന്നു എന്നാണ് പോസ്റ്റിന്‍റെ അടിക്കുറിപ്പ് വായിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ ഈ സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് അറിയാന്‍ ഞങ്ങള്‍ അന്വേഷണം നടത്തി.

വസ്തുത വിശകലനം   

വാ൪ത്തയെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ പോസ്റ്റില്‍ ഉപയോഗിച്ച ചിത്രം ഗൂഗിളില്‍ reverse image search ചെയ്ത് പരിശോധിച്ചു. അതിലുടെ ലഭിച്ച പരിണാമങ്ങൾ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇതിനെ സംബന്ധിച്ച് Altnews പ്രസിദ്ധികരിച്ച ഒരു വസ്തുത അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിച്ചു. ഇത് പോലെയൊരു പോസ്റ്റിന്‍റെ വസ്തുത പരിശോധന റിപ്പോര്‍ട്ട്‌ ആണ് ഇത്. Altnews പരിശോധിച്ച പോസ്റ്റിലും ഇതേ ചിത്രം തന്നെയാണ്‌ ഉപയോഗിച്ചത്. സംഭവം യുപിയിലെ ജലോന്‍ എന്ന സ്ഥലത്തില്‍ നടന്നതാണ് മൂന്നു കൊല്ലം പഴയതുമാണ്. ചിത്രത്തില്‍ കാണുന്ന പീഡിതന്‍റെ പേര് അവധേഷ് എന്നാണ്. പോസ്റ്റില്‍ പറയുന്ന പോലെ ഇയാള്‍ ഒരു പുരോഹിതനല്ല. ഇയാളുടെ മേല്‍ നിര്‍ബന്ധമായി ഒരു വ്യക്തിയുടെ മതംമാറ്റം നടത്തി എന്ന് ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ബജ്രംഗ് ദല്‍ അവധെഷിനെ പിടിച്ച് പകുതി തലയിലെ മൂടി വെട്ടി പകുതി മീശ വെട്ടി കഴുതപ്പുറത്ത് എസ്.പി. ഓഫീസിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചത്. പോലീസ് എസ്.പി. എന്‍. കൊലഞ്ചി അപ്പോള്‍ അവരെ തടഞ്ഞു. എന്നട്ട് പീഡിതനെ ആശുപത്രിയില്‍ അയച്ചു.

ഞങ്ങള്‍ കൂടുതല്‍ വിശദാംശങ്ങൾ അറിയാനായി  ഗൂഗിളില്‍ വാര്‍ത്ത‍കൾ അന്വേഷിച്ചു. അതിലുടെ ലഭിച്ച വാര്‍ത്തകള്‍ പരിശോധിച്ചപ്പോള്‍ മനസിലായത് ഈ സംഭവം 2016 ജനുവരിയില്‍ നടന്നതാണ് എന്നാണ്. സംഗം ജാട്ടവ് എന്ന വ്യക്തിയെ അവധേഷ് നിര്‍ബന്ധപൂർവ്വം മതം മാറ്റിച്ചു. ഹിന്ദു ദൈവങ്ങളുടെ ഫോട്ടോയുടെ മുകളില്‍ നടത്തി അപമാനിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നിട് അവിടെന്നു രക്ഷപെട്ട് തിരിച്ച് വന്നു പോലീസില്‍ പരാതി  നല്കിയിട്ടും ഒരു നടപടിയും പോലീസ് എടുക്കാത്തിനാല്‍ ഇദ്ദേഹം ബജ്രംഗ് ദലിനെ സമീപിച്ചു. അപ്പോള്‍ ബജ്രംഗ് ദല്‍ ഇയാളുടെ തലമുണ്ഡനം നടത്തി കഴുതപ്പുറത്ത് എസ്.പി ഓഫീസിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചു. ഈ സംഭവത്തില്‍ പോലീസ് മൂന്ന് FIR രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ബജ്രന്ഗ് ദലിന്‍റെ എതിരെയാണ് എന്ന് വാര്‍ത്ത‍കൾ അറിയിക്കുന്നു.

TelegraphArchived Link
News18Archived Link
Hindustan TimesArchived Link
India TVArchived Link
AltnewsArchived Link

ഈ സംഭവം മൂന്ന് കൊല്ലം പഴയതാണ്. ഈയിടെയായി സംഭവിച്ചതല്ല എന്ന് ഉറപ്പാണ്. ഈ സംഭവം ഇയടെയായി നടന്നതാണ് എന്ന തരത്തിലാണ് പോസ്റ്റ്‌ പ്രചരിപ്പിക്കുന്നത്. ഇത് വസ്തുതാപരമായി തെറ്റാണ്.

നിഗമനം

ഈ പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്. മൂന്നു വർഷം മുമ്പേ നടന്ന സംഭവം ഈയിടെ നടന്നതാണ് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ്‌ തെറ്റിദ്ധാരണ സ്രിഷ്ടിക്കുകയാണ്. അതിനാല്‍ വസ്തുത അറിയാതെ പ്രിയ വായനക്കാര്‍ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:യുപിയില്‍ സംഘപരിവാര്‍ ഭികരര്‍ ക്രിസ്ത്യാനി പുരോഹിതനെ മര്‍ദ്ദിച്ചു തലമുണ്ഡനം ചെയ്ത വാ൪ത്തയുടെ സത്യാവസ്ഥ ഇങ്ങനെയാണ്…

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •