ഉത്തര്‍പ്രദേശ് പോലീസ് ഉദ്യോഗസ്ഥന്മാര്‍ കൈക്കൂലിക്ക് വേണ്ടി തമ്മില്‍ തല്ലുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

സാമൂഹികം

വിവരണം

FacebookArchived Link

“യുപി പോലീസ് stayle #2

കൈക്കൂലിക്ക് വേണ്ടി തമ്മിൽ തല്ലുന്ന up police” എന്ന അടിക്കുറിപ്പോടെ മലയാളി വാര്‍ത്ത‍കള്‍ എന്ന ഫെസ്ബൂക്ക് പേജ് 24 ജൂണ്‍ 2019 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. One India ഹിന്ദി എന്ന യൂടുബ് ചാനല്‍ ചെയത വാ൪ത്തയാണ് പ്രസ്തുത പേജ് പ്രചരിപ്പിക്കുന്നത്. വീഡിയോയില്‍ രണ്ട് ഖാക്കി ധരിച്ച  ഉദ്യോഗസ്ഥര്‍മാര്‍ നടുറോഡില്‍ തമ്മില്‍ തല്ലുന്നതായി കാണാന്‍ സാധിക്കുന്നു. ഇവരെ വേര്‍പെടുത്താനായി  അന്യ ഉദ്യോഗസ്ഥര്‍മാര്‍ ശ്രമിക്കുന്നതും കാണാന്‍ സാധിക്കുന്നുണ്ട്. വീഡിയോയില്‍ പറയുന്ന പ്രകാരം ഈ രണ്ട് പേര് യുപി പോലീസ് ഉദ്യോഗസ്ഥരാണ്  ഇവര്‍ തമ്മില്‍ തല്ലുന്നത് കടക്കാരോട് വാങ്ങിച്ച കൈക്കുലിയുടെ തുക സമാനമായി വിതരണം ചെയ്തില്ല എന്നതിനാണ്. എന്നാല്‍ സംഭവം നടന്നത് എപ്പോഴാണ് എന്ന് വാ൪ത്തയില്‍ അറിയിച്ചിട്ടില്ല. ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ എന്താണ് നമുക്ക് അന്വേഷിക്കാം.

വസ്തുത വിശകലനം

വീഡിയോയില്‍ യുപിയുടെ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ പേര് എടുക്കുന്നു. അദേഹം എത്ര ശ്രമിച്ചാലും  ഉത്തര്‍പ്രദേശ്‌ പോലീസിന്‍റെ  ഇമേജ് നേരെയാക്കാന്‍ സാധിക്കില്ല എന്ന പരാമര്‍ശം വീഡിയോയില്‍ നടത്തിട്ടുണ്ട്. അഖിലേഷ് യാദവ് രണ്ട് കൊല്ലം മുമ്പേ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയായിരുന്നു.  പോലീസുകാരുടെ  ഈ പ്രവര്‍ത്തി മൂലം യുപി അസ്സെംബ്ലിയില്‍ പ്രതിപക്ഷത്തുള്ള സമാജവാദി പാര്‍ട്ടിയുടെ നേതാവായ അഖിലേഷ് യാദവിന്‍റെ ഇമേജിനെ ബാധിക്കാന്‍ വഴിയില്ല. അതിനാല്‍ ഈ വീഡിയോ പഴയ സംഭവത്തിന്‍റെ  ആയിരിക്കും എന്ന് തോന്നുന്നു. സംഭവത്തെ  കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ഗൂഗിളില്‍ സംഭവവുമായി  ബന്ധപെട്ട കീ വേര്‍ഡ്സ് ഉപയോഗിച്ച് അന്വേഷിച്ചപ്പോള്‍ ലഭ്യമായ പരിനാമങ്ങള്‍ താഴെ നല്‍കിയ സ്ക്രീന്ഷോട്ടില്‍ കാണാം. 

ഞങ്ങള്‍ക്ക് സ്ക്രീന്ഷോട്ടില്‍ കാണുന്ന ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധികരിച്ച വീഡിയോ പരിശോധിച്ചു. സ്ക്രീന്ഷോട്ടില്‍ കാണുന്ന പോലെ ഈ വീഡിയോ സാമുഹിക മാധ്യമങ്ങളില്‍  ആദ്യം പ്രസിദ്ധികരിച്ചത് മൂന്നു  കൊല്ലം മുമ്പേ അതായത് ജൂണ്‍ 2016 ലാണ്. 

ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍ പ്രകാരം വീഡിയോയില്‍ കാണുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു ഹോം ഗാര്‍ഡ് തമ്മിലുള്ള തല്ലാണ്. ട്രാഫിക്ക് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ്  ഇവര്‍ തമ്മില്‍ തല്ലിയത് എന്ന് വാ൪ത്തയില്‍ പറയുന്നു.

ഞങ്ങള്‍ കൂടതല്‍ അറിയാനായി ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് NDTV പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍ ലഭിച്ചു. വാ൪ത്തയുടെ സ്ക്രീന്ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. 

NDTVArchived Link

വാ൪ത്തെയില്‍ അന്നത്തെ ലക്നൌ പോലീസ് എസ്.പി. മന്‍സില്‍ സയിനിയുടെ പ്രസ്താവന ഉണ്ട്. “സംഭവം ട്രാഫിക്കിനെ സംബന്ധിച്ച തര്‍ക്കതിനെ തുടര്‍ന്നാണ്  ഹോം ഗാര്‍ഡും പോലീസ് ഉദ്യോഗസ്ഥനും  തമ്മില്‍ തല്ലുണ്ടായത്. തല്ലുണ്ടാക്കിയ വിരേന്ദ്ര കുമാര്‍ എന്ന പോലീസുകാരനെ ഞങ്ങള്‍ സസ്പെന്‍റ് ചെയ്തിട്ടുണ്ട് അത് പോലെ ഹോം ഗാര്‍ഡ് ഡയറക്ടര്‍ക്ക് അവരുടെ ജീവനകാരനെതിരെ നടപടി എടുക്കാന്‍ കത്തും എഴുതിട്ടുണ്ട്.” എന്ന മനസില്‍ സയിനി PTIയോട് പ്രതികരിച്ചു. 

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്‌. വീഡിയോ  മൂന്നു കൊല്ലം പഴയതാണ്. പോസ്റ്റില്‍ അവകാശപ്പെടുന്നത്  പോലെ രണ്ട് പോലീസുകാരല്ല തമ്മില്‍ തല്ലുന്നത്. പകരം ഒരു ഹോം ഗാര്‍ഡും പോലീസുകാരനും  തമ്മില്‍ ട്രാഫിക്ക് ജാമിനെ തുടര്‍ന്നുണ്ടായ തര്‍ക്കതിനു ശേഷം പരസ്പരം നടത്തിയ അടിപിടിയാണ്  എന്ന് പോലീസ് അന്ന് വ്യക്തമാക്കിട്ടുണ്ടായിരുന്നു. അതിനാല്‍ വസ്തുത അറിയാതെ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുതെന്ന് ഞങ്ങള്‍ പ്രിയ വായനക്കാരോട് അഭ്യര്‍ത്തിക്കുന്നു.

Avatar

Title:ഉത്തര്‍പ്രദേശ് പോലീസ് ഉദ്യോഗസ്ഥന്മാര്‍ കൈക്കൂലിക്ക് വേണ്ടി തമ്മില്‍ തല്ലുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •