FACT CHECK: ഹോട്ടലില്‍ മുറി നിഷേധിച്ചതിനാല്‍ ഹോളിവുഡ് താരം ആര്‍നോല്‍ഡ് സ്വന്തം പ്രതിമയുടെ മുന്നില്‍ കിടന്നുവോ…?

അന്തര്‍ദേശിയ൦ | International

വിവരണം

ഡിസംബര്‍ 25, 2019 മുതല്‍ ചില ഫെസ്ബൂക്ക് പേജുകള്‍ ഹോളിവുഡ് താരം ആര്‍നോള്‍ഡ് ശ്വാ൪സ്സനെഗര്‍ തന്‍റെ പ്രതിമയുടെ താഴെ കിടന്നുറങ്ങുന്ന ചിത്രം പ്രചരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഒപ്പം നാളിയ വാചകം ഇപ്രകാരമാണ്:

“”മാളിക മുകളേറിയ മന്നന്‍റെ ….”പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് … “How times have changed”..എന്ന അടിക്കുറിപ്പോടെ  അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്.

അദ്ദേഹം ഈ വാക്യം എഴുതിയ കാരണം എന്താണെന്നോ ..? അദ്ദേഹം കാലിഫോർണിയ ഗവർണറായിരുന്ന കാലത്ത് അദ്ദേഹം തന്‍റെ പ്രതിമയുള്ള ഒരു ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഹോട്ടലിലെ ജീവനക്കാർ ആർനോൾഡിനോട് പറഞ്ഞു, “ഏത് സമയത്തും നിങ്ങൾക്കായി ഇവിടെ ഒരു മുറി ഉണ്ടായിരിക്കും.” . വർഷങ്ങൾ കഴിഞ്ഞു ആർനോൾഡ് ഗവർണർ ചുമതലയൊഴിഞ്ഞ ശേഷം ഒരിക്കൽ , ആ ഹോട്ടലിലേക്ക് പോയപ്പോൾ , ഹോട്ടൽ നടത്തിപ്പുകാർ അദ്ദേഹത്തിന് സൗജന്യ മുറി നൽകാൻ വിസമ്മതിച്ചു.. കാരണം അന്ന് മുറികൾക്കൊക്കെ വലിയ ഡിമാൻഡായിരുന്നു. ഡോളറുകൾ കൊടുത്താൽ റൂം തരാം എന്നായി അവർ ..അദ്ദേഹം ഒരു സ്ലീപ്പിങ് ബാഗ് വാങ്ങിക്കൊണ്ടു വന്നു പ്രതിമയ്ക്ക് താഴെയെത്തി, ചുറ്റും കൂടിയവരോട് അദ്ദേഹം ഇങ്ങനെ വിവരിച്ചു : “ഞാൻ ഒരു പ്രധാന സ്ഥാനത്തായിരുന്നപ്പോൾ അവർ എപ്പോഴും എന്നെ പ്രശംസിച്ചു, എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു , എന്റെ സഹായവും ആവശ്യമായിരുന്നു, എനിക്ക് ഈ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ അവർ എന്നെ മറന്നു, അവരുടെ വാഗ്ദാനം അവർ പാലിച്ചില്ല. നിങ്ങളുടെ സ്ഥാനത്തിനെയോ പണത്തിനെയോ നിങ്ങളുടെ ശക്തിയേയോ ബുദ്ധിശക്തിയേയോ നിങ്ങൾ അമിതമായി വിശ്വസിക്കരുത്, അത് അധികനാൾ നീണ്ടു നിൽക്കുന്നതല്ല “

“എല്ലാവരെയും ഒരു കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കു, ജനങ്ങളുടെ ദൃഷ്ടിയിൽ നിങ്ങൾ “പ്രധാനപ്പെട്ട” ആൾ എന്ന് തോന്നുന്നിടത്തോളം കാലം എല്ലാവരും നിങ്ങളുടെ “സുഹൃത്ത്” ആയിരിക്കും.. പക്ഷെ എന്നെങ്കിലും നിങ്ങൾ അവരുടെ താൽപര്യങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ അവർക്കു ഒരു കാര്യമേ അല്ല.”

ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ ഉണ്ടാവും, കരയുമ്പോൾ കൂടെ കരയാൻ നമ്മുടെ നിഴൽ മാത്രമേ ഉണ്ടാവൂ എന്നത് നമ്മൾ ഇപ്പോഴും ഓർത്തിരിക്കണമെന്നു സാരം …” 

FacebookArchived Link

എന്നാല്‍ പോസ്റ്റില്‍ പറയുന്ന പോലെ താന്‍ ഉല്‍ഘാടനം നിര്‍വഹിച്ച ഹോട്ടല്‍ തനിക്ക് സൌജന്യമായി മുറി നല്‍കാത്തതിനാല്‍ പ്രശസ്ത ഹോളിവുഡ് താരവും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ ആര്‍നോള്‍ഡ് ഷ്വാ൪സ്സനെഗര്‍ അതെ ഹോട്ടലിന്‍റെ മുന്നില്‍ തന്‍റെ പ്രതിമയുടെ താഴെ കിടനുറങ്ങിയോ? ഇതേ വാര്‍ത്ത‍ മനോരമയുടെ ഇംഗ്ലീഷ് വെബ്സൈറ്റിലും 2018ല്‍ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. വാര്‍ത്ത‍യുടെ സ്ക്രീന്ശോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

OnmanoramaArchived Link

എന്നാല്‍ ഈ വാര്‍ത്ത‍യുടെ സത്യാവസ്ഥ എന്താന്നെണ് എന്നറിയാന്‍ നമുക്ക് അന്വേഷണം നടത്താം.

വസ്തുത അന്വേഷണം

വാര്‍ത്ത‍യെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ സാധാരണ അന്വേഷണം നടത്തിയപ്പോള്‍ തന്നെ ഇതിനെ കുറിച്ച് നിരവധി വസ്തുത അന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. അന്വേഷണത്തിന്‍റെ പരിണാമത്തിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

അമേരിക്കയിലെ വസ്തുത അന്വേഷണ വെബ്സൈറ്റ് Snopes കഴിഞ്ഞ കൊല്ലം ഏപ്രിലില്‍ ഈ കഥയെ കുറിച്ച് വസ്തുത അന്വേഷണം നടത്തിയിരുന്നു. ഈ കഥ വ്യാജമാണ് എന്ന് ഇവര്‍ അന്വേഷണത്തില്‍ കണ്ടെത്തി. 2016 ലാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആര്‍നോള്‍ഡ് ആദ്യം പങ്ക് വെച്ചത്. “How times have changed” എന്ന അടിക്കുറിപ്പുള്ള ഈ പോസ്റ്റില്‍ വരെ ഒരു വിവരം അദേഹം നല്കിട്ടില്ല.

View this post on Instagram

How times have changed.

A post shared by Arnold Schwarzenegger (@schwarzenegger) on

 ആര്‍നോള്‍ഡ് ഈ പോസ്റ്റ്‌ തമാശക്ക് ചെയ്തതാണെന്ന് തോന്നുന്നു. ആര്‍നോള്‍ഡ് കിടന്നുറങ്ങുന്നത് ഹോട്ടലിന്‍റെ മുന്നിലല്ല പകരം അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തില്‍ കൊളംബസ് നഗരത്തിലെ പ്രസിദ്ധ കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ മുന്നിലാണ്. ഈ പ്രതിമയുടെ ഉല്‍ഘാടനം ആര്‍നോള്‍ഡ് തന്നെയാണ് 2012ല്‍ നിര്‍വഹിച്ചത്. പക്ഷെ അന്ന് അദേഹം കാലിഫോര്‍ണിയ ഗവര്‍ണര്‍ ആയിരുന്നില്ല. ആര്‍നോള്‍ഡ് 2003 മുതല്‍ 2011 വരെ കാലിഫോര്‍ണിയയുടെ ഗവര്‍ണരായിരുന്നു.

സ്വദേശത്തെയും വിദേശത്തെയും പല വസ്തുത അന്വേഷണ വെബ്സൈറ്റുകളും ഇതിനു മുമ്പും ഈ പോസ്റ്റിന്‍റെ വസ്തുതകള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ കഥ വെറും കെട്ടുകഥയാന്നെണ് വിലയിരുത്തിയ ചില റിപ്പോര്‍ട്ടുകളുടെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

SnopesThe Lallantop
Africa CheckMetaFact

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന കഥ വെറും ഒരു കെട്ടുകഥയാണ്. ഒരു സിനിമയുടെ ഷൂട്ടിംഗിന്‍റെ ഇടയില്‍ എടുത്ത ഈ ചിത്രം ആര്‍നോള്‍ഡ് ഒരു വ്യക്തത ഇല്ലാത്ത അടിക്കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചു. ഇതിനു ശേഷം സാമുഹ്യ മാധ്യമങ്ങളില്‍ ചിത്രവുമായി ബന്ധപ്പെട്ട കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങി. പക്ഷെ ഇതൊക്കെ തെറ്റാണ്. ആര്‍നോള്‍ഡ് കിടക്കുന്നത് ഒരു ഹോട്ടലിന്‍റെ മുന്നിലല്ല പകരം അമേരിക്കയിലെ കൊളംബസ് നഗരത്തിലുള്ള പ്രസിദ്ധമായ കണ്‍വെന്‍ഷന്‍ ഹാളിന്‍റെ മുന്നിലാണ്. 

Avatar

Title:FACT CHECK: ഹോട്ടലില്‍ മുറി നിഷേധിച്ചതിനാല്‍ ഹോളിവുഡ് താരം ആര്‍നോല്‍ഡ് സ്വന്തം പ്രതിമയുടെ മുന്നില്‍ കിടന്നുവോ…?

Fact Check By: Mukundan K 

Result: False