ഡല്‍ഹിയില്‍ നടന്ന ദളിതരുടെ പ്രതിഷേധസംഗമത്തിന്‍റെ വീഡിയോ എപ്പോഴത്തേതാണ്…?

ദേശിയം രാഷ്ട്രീയം | Politics

വിവരണം

FacebookArchived Link

“ഇന്നലെ ഡൽഹിയിലെ രാംലീല മൈതാനത്ത് പതിനായിരകണക്കിന് ദളിതർ പ്രധിഷേധ സംഗമം നടത്തി ഒരൊറ്റ ദേശിയ മാധ്യമവും അത് വേണ്ട വിധം റിപ്പോർട്ട് പോലും ചെയ്തില്ല… ഫാസിസ്റ്റ് ഭരണത്തിന് വേണ്ടി കുട പിടിക്കുന്ന. മാധ്യമങ്ങൾ ജനാധിപത്യരാഷ്ട്രത്തിന് തന്നെ അപമാനമാണ്..” എന്ന അടിക്കുറിപ്പോടെ ഇന്നലെ തൊട്ടു ഒരു വീഡിയോ Moorkkan എന്ന ഫെസ്ബൂക്ക് പേജിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത് വരെ വീഡിയോയ്ക്കു ലഭിച്ചിരിക്കുന്നത് 750 കാലും അധികം ഷെയറുകളാണ്. വീഡിയോ രണ്ട് ദിവസം മുംപേ ഡല്‍ഹിയിലെ രാമലീല മൈദാനില്‍ നടന്ന ബിജെപി ഭരണകുടത്തിനെതിരെയുള്ള പ്രതിഷേധ സംഗമത്തിന്‍റെതാണ് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. കുടാതെ ഈ വാര്‍ത്ത‍ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തില്ല എന്നും പോസ്റ്റില്‍ ആരോപിക്കുന്നു. എന്നാല്‍ വീഡിയോ യഥാര്‍ത്ഥത്തില്‍ മോദി ഭരണത്തിന്‍റെ എതിരെ രണ്ട് ദിവസം മുംപേ നടന്ന പ്രതിഷേധത്തിന്‍റെതാണോ? അതോ ഇത് ഏതോ പഴയ വീഡിയോയാണോ? നമുക്ക് അന്വേഷണത്തില്‍ നിന്ന് അറിയാന്‍ ശ്രമിക്കാം.

വസ്തുത അന്വേഷണം

ഇയടെയായി ഡല്‍ഹിയിലെ രാമലീല മൈദാനില്‍ ദളിതരുടെ വലിയൊരു പ്രതിഷേധ രാല്ലി നടനിട്ടുണ്ടോ എന്ന് അറിയാന്‍ ഞങ്ങള്‍ ഗൂഗിളില്‍ അന്വേഷിച്ചു. എന്നാല്‍ ഇയടെയായി ഇങ്ങനെയൊരു രാല്ലി നടന്നതായി മാധ്യമങ്ങളില്‍ യാതൊരു വാര്‍ത്ത‍ ഞങ്ങള്‍ക്ക് ലഭിച്ചില്ല. മാധ്യമങ്ങളില്‍ യാതൊരു വാര്‍ത്ത‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ സാമുഹ മാധ്യമങ്ങളിലും അന്വേഷിച്ചു പക്ഷെ രണ്ട് ദിവസങ്ങളില്‍ ഇങ്ങനെയൊരു സംഭവത്തിനെ കുറിച്ച് സാമുഹ മാധ്യമങ്ങളിലും യാതൊരു കുറിപ്പ് ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഞങ്ങള്‍ വീഡിയോയെ കുറിച്ച് കൂടുതല്‍ അറിയാനായി വീഡിയോയുടെ പ്രധാന രംഗങ്ങളുടെ സ്ക്രീന്ഷോട്ട് എടുത്ത് റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. Yandexല്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ നിന്ന് ലഭിച്ച പരിണാമങ്ങല്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് താഴെ നല്‍കിയ ഈ യുടുബ്‌ വീഡിയോയുടെ ലിങ്ക് ലഭിച്ചു.

ഈ വീഡിയോ ഓഗസ്റ്റ്‌ 24, 2019 നാണ് പ്രസിദ്ധികരിച്ചത്. വീഡിയോ പ്രസിദ്ധികരിച്ച തീയതി താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ നമുക്ക് വ്യക്തമായി കാണാം.

ഈ വീഡിയോയും പ്രസ്തുത പോസ്റ്റില്‍ നല്‍കിയ വീഡിയോയും താരതമ്യം ചെയ്തു പരിശോധിച്ചാല്‍ രണ്ട് വീഡിയോകളും ഒരേ സംഭവത്തിന്‍റെതാണ് എന്ന് നമുക്ക് വ്യക്തമാകും. യുടുബില്‍ ലഭ്യമുള്ള വീഡിയോയുടെ ആദ്യത്തെ 30 സെക്കണ്ടുകളും പ്രസ്തുത പോസ്റ്റില്‍ നല്‍കിയ വീഡിയോയുടെ തരത്യമം നമുക്ക് താഴെ നല്‍കിയ വീഡിയോയില്‍ കാണാം.

സംഭവത്തിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഓഗസ്റ്റ്‌ 22, 2019ന് ദേശിയ മാധ്യമങ്ങള്‍ പ്രസിദ്ധികരിച്ച ഡല്‍ഹിയിലെ ദളിത്‌ പ്രതിഷേധസംഗമത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു.

NDTV, ഇന്ത്യ ടുഡേ പോലെയുള്ള പ്രമുഖ ദേശിയ മാധ്യമങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. സമുഹ മാധ്യമങ്ങളിലും ഈ സംഭവത്തിനെ കുറിച്ച് പോസ്റ്റുകളുണ്ട്.

NDTVArchived Link
India TodayArchived Link

നിഗമനം

പോസ്റ്റിളുടെ പ്രചരിപ്പിക്കുന്നത് തെറ്റാണ്‌. പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഓഗസ്റ്റ്‌ മാസത്തില്‍ ഡല്‍ഹിയിലെ രാമലീല മൈദാനില്‍ നടന്ന ദളിതരുടെ പ്രതിശേധസമാഗമത്തിന്‍റെതാണ്. 

Avatar

Title:ഡല്‍ഹിയില്‍ നടന്ന ദളിതരുടെ പ്രതിഷേധസംഗമത്തിന്‍റെ വീഡിയോ എപ്പോഴത്തേതാണ്…?

Fact Check By: Mukundan K 

Result: False