മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ബിജെപിയിലേക്ക് എന്ന വാർത്ത സത്യമോ…?

രാഷ്ട്രീയം

വിവരണം 

K Vasudevan Devan എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 നവംബർ 6  മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഇപ്പോൾ കിട്ടിയത്…👇

മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ BJP യിലേക്ക്….!!

ഓക്കെ താങ്ക്സ്…🙏😋 എന്ന വാർത്ത അടിക്കുറിപ്പായിട്ടാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഒപ്പം മാതൃഭൂമി വാർത്തയുടെ ഒരു സ്ക്രീൻഷോട്ട് പോസ്റ്റിൽ നൽകിയിട്ടുണ്ട്. അതിൽ അഹമ്മദ് പട്ടേലിന്‍റെ ചിത്രവും ഒപ്പം “കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ നിതിൻ ഗഡ്ഗരിയെ സന്ദർശിച്ചു. ഗഡ്‌ഗരിയുടെ വീട്ടിൽ എത്തിയാണ് അഹമ്മദ് പട്ടേൽ ചർച്ച നടത്തിയത് എന്ന വാചകങ്ങളും ദൃശ്യമാണ്. 

archived linkFB post

മുതിർന്ന കോൺഗ്രസ്സ് നേതാവ് കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്നു എന്നാണ് പോസ്റ്റിൽ അവകാശപ്പെടുന്നത്. മാതൃഭൂമി  പ്രസിദ്ധീകരിച്ച വാർത്തയുടെ ഉള്ളടക്കം എന്താണ്…? പോസ്റ്റിൽ നൽകിയിരിക്കുന്നത് തന്നെയാണോ…? ഇതേപ്പറ്റി മാധ്യമ വാർത്തകളോ ഇരു പാർട്ടികളുടെയും നേതൃത്വത്തിന്‍റെ പ്രതികരണങ്ങളോ  പുറത്ത് വന്നോ…? നമുക്ക് സംശയങ്ങൾക്ക് ഉത്തരം തേടാം 

വസ്തുതാ വിശകലനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന സ്ക്രീൻഷോട്ടിലെ വാർത്ത ഞങ്ങൾ കണ്ടെത്തി. വാർത്തയുടെ ഉള്ളടക്കത്തിന്‍റെ സ്ക്രീൻഷോട്ട് താഴെ നൽകിയിരിക്കുന്നു.

archived linkmathrubhumi

വാർത്തയിലൊരിടത്തും അഹമ്മദ് പട്ടേൽ ബിജെപിയിൽ ചേർന്നതായോ ചേരാൻ പോകുന്നതായോ യാതൊരു സൂചനകളുമില്ല. 

തുടർന്ന് ഞങ്ങൾ ദേശീയ മാധ്യമങ്ങളുടെയും പ്രാദേശിക മാധ്യമങ്ങളുടെയും വെബ്‌സൈറ്റുകളിൽ ഞങ്ങൾ വാർത്ത തിരഞ്ഞു. എന്നാൽ ഒരു മാധ്യമവും ഇത്തരത്തിൽ വാർത്ത നൽകിയിട്ടില്ല. മാധ്യമങ്ങളിൽ വാർത്ത ഇല്ലാത്തതിനാൽ ഞങ്ങൾ ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതേപ്പറ്റി എന്തെങ്കിലും അറിയിപ്പ് നൽകിയിട്ടുണ്ടോ എന്ന് തിരഞ്ഞു. എന്നാൽ അഹമ്മദ് പട്ടേൽ ബിജെപിയിൽ ചേർന്നു എന്ന യാതൊരു കാര്യവും അവർ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ല. ബിജെപിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലോ ട്വിറ്റർ അക്കൗണ്ടുകളിലോ ഇതേ പറ്റി പരാമർശമില്ല. 

ഇതേ കാര്യം ഞങ്ങൾ കോൺഗ്രസ്സ് പാർട്ടിയുടെ വെബ്‌സൈറ്റിലും തിരഞ്ഞു. അതിലും ഇത്തരത്തിൽ യാതൊരു സൂചനകളുമില്ല. തുടർന്ന് അഹമ്മദ് പട്ടേലിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഞങ്ങൾ പരിശോധിച്ചു. തന്‍റെ സംസ്ഥാനമായ ഗുജറാത്തിൽ നടത്താനുദ്ദേശിക്കുന്ന ചില നിർമ്മാണ പ്രവർത്തന പദ്ധതികളെ കുറിച്ച് സംസാരിക്കാനാണ് നിതിൻ ഗഡ്കരിയെ സന്ദർശിച്ചത് എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. അതിനുള്ള അപേക്ഷയുടെ പകർപ്പ് അദ്ദേഹം പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്. 

archived linktwitter ahmed patel

ഇതല്ലാതെ കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ ബിജെപിയിൽ ചേരുന്നതായി ഇതുവരെ വാർത്തകളില്ല.

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. മുതിർന്ന കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ കോൺഗ്രസ്സ് പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ പോകുന്നതായി ഇതുവരെ വാർത്തകളില്ല. അതിനാൽ തെറ്റായ വാർത്തയുള്ള ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കുക. 

Avatar

Title:മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ ബിജെപിയിലേക്ക് എന്ന വാർത്ത സത്യമോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •