പേരമ്പൂരില്‍ മിലിയ ഇന്റ്റര്‍നേഷണല്‍ ബോര്‍ഡിംഗ് സ്കൂളില്‍ കുട്ടികളെ മര്‍ദിക്കുന്ന വീഡിയോയാണോ ഇത്…?

സാമൂഹികം

വിവരണം

പെരമ്പൂർ മിലിയ ഇന്റർനാഷണൽ ബോർഡിംഗ് (milia international Boarding school, ) സ്കൂളിൽ കുഞ്ഞുങ്ങളെ ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന രംഗം. എന്നു വാദിച്ച ഒരു വീഡിയോ ഞങ്ങള്‍ക്ക് വസ്തുത അന്വേഷണത്തിനായി ഞങ്ങളുടെ വാട്സാപ്പ് നമ്പരില്‍ ഞങ്ങളുടെ വായനക്കാര്‍ അയച്ചു. വീഡിയോയില്‍ കുട്ടികളെ ഒരു വ്യക്തി മര്‍ദിക്കുന്നതായി നമുക്ക് കാണാം. ഈ വീഡിയോ പെരമ്പൂര്‍ മിലിയ ഇന്റര്‍നാഷണല്‍ സ്കൂലില്‍ നടന്ന സംഭവത്തിന്‍റെതാണ് എന്നിട്ട്‌ ഈ സ്കൂളിന്‍റെ അ൦ഗികാരം റദ്ദുചെയ്യുന്നത് വരെ ദയവായി ഷെയര്‍ ചെയ്യുക എന്നും വാറ്റ്സ് ആപ്പ്  സന്ദേശത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഞങ്ങള്‍ ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ഇതേ സന്ദേശത്തില്‍ നല്‍കിയ വിവരണം ചേര്‍ത്തു പല പോസ്റ്റുകള്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി. ചില പോസ്റ്റുകളുടെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

എന്നാല്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവം യഥാര്‍ത്ഥത്തില്‍ പെരമ്പൂര്‍ മിലിയ ഇന്റര്‍നാഷണല്‍ ബോര്‍ഡിംഗ് സ്കൂളില്‍ നടന്ന സംഭവത്തിന്‍റെതാണോ? വീഡിയോയില്‍ കാണുന്ന സംഭവത്തിനെ കുറിച്ച് അറിയാനായി നമുക്ക് വീഡിയോയിനെ കുറിച്ച് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ വീഡിയോ പെരമ്പൂര്‍ മിലിയ ഇന്റര്‍നാഷണല്‍ സ്കൂലിലെതല്ല. ഈ വീഡിയോ ഇതിനു മുമ്പേയും കാലങ്ങളായി വിവിധ സ്കൂളുകലുടെ പേര് ചേര്‍ത്തു പ്രചരിക്കുകയാണ്. ഈ വീഡിയോ ഗുജറാത്തിലെ വല്‍സാഡിലെ ഡി.പിഎസ്. സ്കൂളിന്‍റെ വീഡിയോയാണ് എന്ന് വാദിച്ച് ഇതിനെ മുമ്പേ ഈ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായിരുന്നു. ഇങ്ങനെയൊരു പോസ്റ്റിന്‍റെ വസ്തുത അന്വേഷണം നടത്തി ഞങ്ങളുടെ ഹിന്ദി വെബ്‌സൈറ്റില്‍ ഞങ്ങള്‍ റിപ്പോര്‍ട്ട്‌ പ്രസിദ്ധികരിചിട്ടുണ്ടായിരുന്നു. റിപ്പോര്‍ട്ട്‌ വായിക്കാനായി താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചേയുക.

क्या इस विडियो में वलसाड के डीपीएस राजबाग का टीचर बेरहमी से बच्चों को मार रहा है ? जानिये सच |

ഈ വീഡിയോ ഈജിപ്റ്റിലെ ഒരു ബോര്‍ഡിംഗ് സ്കൂളില്‍, സ്കൂളിന്‍റെ മാനേജര്‍ കുട്ടികളെ മര്‍ദിക്കുന്നതിന്‍റെ വീഡിയോയാണ്. വീഡിയോയില്‍ കാന്നുന്ന വ്യക്തിയുടെ പേര് ഒസാമ മൊഹമ്മദ്‌ ഒത്മാന്‍ എന്നാണ്. ഈയാളുടെ ഭാര്യ 2014 ലാണ് ഈ വീഡിയോ പുറത്ത് കൊണ്ട് വന്നത്. ഈ വീഡിയോ പുറത്ത് വന്നതോടെ ഈജിപ്റ്റില്‍ ഇയാള്‍ക്കെതിരെ വലിയൊരു പ്രതിഷേധം ഉണ്ടായി. ഇതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയുകയുണ്ടായി. ഇയാള്‍ക്ക് ഈജിപ്ഷ്യന്‍ കോടതി രണ്ട് കൊല്ലം തടവും 110 ഡോളര്‍ പിഴയും ശിക്ഷയായി വിധിച്ചു. ഈ സംഭവത്തിന്‍റെ  വിശദാംശങ്ങള്‍ താഴെ നല്‍കിയ ബിബിസി വാര്‍ത്ത‍യില്‍ നല്‍കിട്ടുണ്ട്.

BBCArchived Link

നിഗമനം

ഈ വീഡിയോ മിലിയ ഇന്റര്‍നാഷണല്‍ ബോര്‍ഡിംഗ് സ്കൂലില്‍ നടന്ന സംഭവത്തിന്‍റെതല്ല. വീഡിയോ 5 കൊല്ലം മുംപേ ഈജിപ്റ്റില്‍ നടന്ന ഒരു സംഭവത്തിന്‍റെതാണ്. വിവിധ സ്കൂളുകളെ കുറിച്ച് ദുഷ്പ്രചാരണത്തിന്‍റെ ഭാഗമായി കൊല്ലങ്ങളോളം ഈ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രച്ചരിക്കുകയാണ്. അതിനാല്‍ വസ്തുത അറിയാതെ ഇത് പോലെയുള്ള പോസ്റ്റുകള്‍ ദയവായി ഷെയര്‍ ചെയ്യരുത്  എന്ന് ഞങ്ങള്‍ മാന്യ വായനക്കാരോട്  അഭ്യര്‍ത്ഥിക്കുന്നു.

Avatar

Title:പേരമ്പൂരില്‍ മിലിയ ഇന്റ്റര്‍നേഷണല്‍ ബോര്‍ഡിംഗ് സ്കൂളില്‍ കുട്ടികളെ മര്‍ദിക്കുന്ന വീഡിയോയാണോ ഇത്…?

Fact Check By: Mukundan K 

Result: False