
വിവരണം
“പൗരത്വ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ സംഘര്‍ഷം, 10 പോലീസുകാർക്ക് പരിക്ക്
””വെറുതെയല്ല പോലീസ് ക്കാർ വെടിവച്ചത് ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങിയത്” എന്ന അടികുരിപ്പോടെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ 19 ഡിസംബര്‍ മുതല്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കൂട്ടര്‍ പോലിസ്കാര്‍ക്കെതിരെ കല്ലെരിയുന്നതായി നമുക്ക് കാണാം. ഈ ദ്രിശ്യങ്ങള്‍ ഡിസംബര്‍ 19, 2019ന് മങ്ങലുരില്‍ പോലീസും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനോട് ചെര്തിയാണ് ഈ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Archived Link |
മംഗലുരുവിലുണ്ടായ സംഘര്‍ഷത്തില്‍ 10 പോളിസ്കാര്‍ക്ക് പരിക്കേറ്റു എന്ന് മോകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുരിപ്പില്‍ അറിയിക്കുന്നു. എന്നാല്‍ പോസ്റ്റില്‍ നല്‍കിയ ഈ വീഡിയോ മംഗലുരുവില്‍ നടന്ന സംഭവത്തിന്‍റെതാണോ? ഇതിനെ മുംപേയും ഗുജറാത്തിലെ വീഡിയോ കര്‍ണാടകയില്‍ നടന്ന സംഭവത്തിന്‍റെതാണ് എന്ന് തരത്തില്‍ പ്രച്ചരിചിര്നു. ഈ വീഡിയോയുടെ വസ്തുത അന്വേഷണം ഞങ്ങള്‍ നടത്തി സത്യാവസ്ഥ എന്താണെന്ന് കണ്ടുപ്പിടിചിര്നു. ഞങ്ങളുടെ റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.
പ്രസ്തുത പോസ്റ്റില്‍ പ്രചരിക്കുന്ന വീഡിയോയുടെ വസ്തുത എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
അടികുരിപ്പില്‍ പറഞ്ഞ പോലെ ഡിസംബര്‍ 19ന് പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഒരു പ്രതിഷേധത്തില്‍ പോലീസും പ്രതിഷേധകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഈ സംഘര്‍ഷതിനെ തോടര്ന്‍ പോലിസ് പ്രതിഷേധകര്‍ക്കുനെരെ വെടിവെച്ചു. ഈ വെടിവെപ്പില്‍ രണ്ടു പ്രതിഷേധകരുടെ മരണമുണ്ടായി.
India Today | Archived Link |
ഈ സംഘര്‍ഷത്തില്‍ 20 പോലിസ് കാര്‍ക്കും പരിക്കുണ്ടായി എന്ന വാര്‍ത്തകള്‍ അറിയിക്കുന്നു.
India Today | Archived Link |
എന്നാല്‍ വീഡിയോ ഇതേ സംഭവത്തിന്‍റെതാണോ…?
വീഡിയോ ഈ സംഭവത്തിന്‍റെതള്ള എന്ന് ഞങ്ങള്‍ കണ്ടെത്തി. ഈ വീഡിയോ ഗുജറാത്തിലെ ശാഹ് ആലം പ്രദേശത്തില്‍ പോലീസും പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ സംഘര്‍ഷത്തില്‍ പ്രതിഷേധകര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. ഈ സംഭവത്തിന്‍റെ വീഡിയോയാണ് പോസ്റ്റില്‍ പ്രചരിക്കുന്നത്.
വീഡിയോ ശ്രദ്ധിച്ചു നോക്കിയാല്‍ നമുക്ക് TV9 ഗുജറാത്തി ചാനലിന്‍റെ ലോഗോ നമുക്ക് കാണാം.
ഞങ്ങള്‍ TV9 ഗുജറാത്തിയുടെ യുട്യുബ് ചാനല്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തില്‍ പരിക്കെട്ടിയ ഒരു പോളിസുകാരനുടെ അഭിമുഖതിനെടയില്‍ ഇതേ ദ്രിശ്യങ്ങള്‍ കാണിക്കുന്ന ഈ വീഡിയോ ഞങ്ങള്‍ കണ്ടെത്തി.
ഈ വീഡിയോ ANI അവരുടെ ഔദ്യോഗിക ട്വീട്ടര്‍ ഹാണ്ടലില്‍ ഇതേ വീഡിയോ പ്രസിദ്ധികരിച്ചിട്ടുണ്ട്.
#WATCH Gujarat: Protesters pelt policemen with stones during demonstration against #CitizenshipAmendmentAct, in Ahmedabad. (Earlier visuals) pic.twitter.com/BAqk7LIWb9
— ANI (@ANI) December 19, 2019
നിഗമനം
പ്രസ്തുത പോസ്റ്റില്‍ പ്രചരിക്കുന്ന വീഡിയോക്ക് മംഗലുരുവിലുണ്ടായ സംഘര്‍ഷവുമായി യാതൊരു ബന്ധമില്ല. വീഡിയോ ഗുജറാത്തില്‍ പോലീസുകാര്‍ക്കുനെരെയുണ്ടായ കല്ലെരിന്‍റെതാണ്.

Title:FACT CHECK: ഗുജറാത്തിലെ വീഡിയോ മങ്ങലുരുവിന്‍റെയെന്ന തരത്തില്‍ പ്രചരിക്കുന്നു…
Fact Check By: Mukundan KResult: Partly-False
