പോലീസുകാര്‍ തറാവിഹ് നിര്‍ത്തുന്ന ഈ സംഭവം ഇന്ത്യയില്‍ നടന്നതാണോ…?

രാഷ്ട്രീയം

വിവരണം

Archived Link

“നരേന്ദ്രമോദി സര്‍ക്കാറിന്റെ തുടക്കം കുറിച്ച് തുടങ്ങി

തറാവീഹ് നിർത്തി വെക്കാൻ പോലീസ്…??” എന്ന അടിക്കുറിപ്പോടെ നാല്‍ വീഡിയോകൾ Sajeev Nadayara എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ 28 മെയ്‌ 2019 മുതല്‍ പ്രചരിപ്പിക്കുകയാണ്. നരേന്ദ്ര മോദി വിണ്ടും അധികാരത്തിലേക്ക് എത്തിയതിനെ തുടർന്ന്  പോലീസ് മുസ്ലിം മതവിശ്വാസികള്‍ക്ക് തറാവീഹ് നടത്താന്‍ സമ്മതിച്ചില്ല എന്ന് ആരോപിച്ചു പ്രചരിപ്പിക്കുന്ന ഈ വീഡിയോ എത്രത്തോളം സത്യമാണ്? ഈ വീഡിയോ എപ്പോഴാണ് എടുത്തത്, ഏതു സ്ഥലത്താണ് എടുത്തത് എന്ന വിശദാംശങ്ങൾ പോസ്റ്റില്‍ നല്കിയിട്ടില്ല. ഈ പോസ്റ്റ്‌ യഥാർത്ഥമാണ് എന്ന് വിശ്വസിച്ചു ഇത് വരെ 950 തോളം പേര് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു ആരോപണം കേന്ദ്ര സര്‍കാരിനെതിരെ ഉന്നയിക്കുന്ന ഈ പോസ്റ്റില്‍ വസ്തുതാപരമായി എത്രത്തോളം ശരിയാണെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത വിശകലനം

ഞങ്ങള്‍ ഈ വീഡിയോയുടെ പല സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് reverse image search നടത്തി അന്വേഷിച്ചു. അതിലുടെ ഞങ്ങള്‍ക്ക് മെയ്‌ 8 2019ന് യുട്യൂബില്‍ പ്രസിദ്ധികരിച്ച ഒരു ഇതില്‍ ഒരു വീഡിയോ ലഭിച്ചു.

ഈ വീഡിയോ പാകിസ്ഥാനിലെ കറാച്ചിയിലെ ലാന്ധി എന്ന സ്ഥലത്തിലുള്ള ഹക്കാനി പള്ളിയുടെതാണ് എന്ന് ഈ വീഡിയോയുടെ അടിക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഞങ്ങള്‍ ഈ വിവരം വെച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഇതേ വിവരണവുമായി നിരവധി വീഡിയോകൾ ഞങ്ങള്‍ക്ക് ലഭിച്ചു. പരിണാമങ്ങളുടെ സ്ക്രീൻഷോട്ട് താഴെ നല്‍കിയിട്ടുണ്ട്:

ഈ മൂന്നു വീഡിയോകൾ കറാച്ചിയിലെ ഒരു പള്ളിയിലെതാണ്. പോലീസും പള്ളിയിലുള്ള ഇസ്ലാം മതവിശ്വാസികളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിന്‍റെ വീഡിയോ ആണ് ഇത്.  ഈ കാര്യം ഈ പോസ്റ്റിന്‍റെ കമന്റ്‌ ബോക്സിലും പലരും അറിയിച്ചിട്ടുണ്ട്. ഈ പോസ്റ്റിനു ലഭിച്ച കമന്റുകളുടെ സ്ക്രീൻഷോട്ട് താഴെ നല്‍കിയിട്ടുണ്ട്.

അവസാനത്തെ വീഡിയോയും പാകിസ്താനിലെ തന്നെയാണ്. വീഡിയോയില്‍ ഒരു യുവാവ്‌ പാകിസ്ഥാനിലെ പോലീസ് ഉദ്യോഗസ്ഥനായ മഖ്‌സൂദ് മേമോനിനെ വിമർശിക്കുകയാണ്. ഈ വീഡിയോ യുട്യൂബിലും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കറാച്ചിയുടെ സിവിക്ക് സെന്‍റര്‍ പരിസരത്ത് തറാവിഹ് നടത്താന്‍ അനുവദിക്കാത്തതിനെ തുടർന്ന് ഈ വീഡിയോയില്‍ ചെറുപ്പക്കാര്‍ രോഷം പ്രകടിക്കുകയാണ്.

നിഗമനം

ഈ പോസ്റ്റില്‍ ഉന്നയിക്കുന്ന ആരോപണം പൂർണ്ണമായി വ്യാജമാണ്. ഈ വീഡിയോ പാകിസ്ഥാനില്‍ നടന്ന ഒരു സംഭവത്തിന്റെതാണ്. അതിനാല്‍ പ്രിയ വായനക്കാര്‍ ദയവായി വസ്തുത അറിയാതെ ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.

Avatar

Title:പോലീസുകാര്‍ തറാവിഹ് നിര്‍ത്തുന്ന ഈ സംഭവം ഇന്ത്യയില്‍ നടന്നതാണോ…?

Fact Check By: Harish Nair 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •