
വിവരണം
Archived Link |
“സംഗികളുടെ ആർഷ ഭാരത സംസ്കാരം!!” എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 24, മുതല്‍ SNH Media എന്ന ഫെസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. വീഡിയോയില്‍ ബുര്‍ഖ ധരിച്ച സ്ത്രികള്‍ക്ക് നേരെ ചില ചെറുപ്പക്കാര്‍ ഭുമിയില്‍ വീണു കടക്കുന്ന മഴവെള്ളം എടുത്തെറിയുന്നതായി കാണാന്‍ സാധിക്കുന്നു. ഈ ചെറുപ്പക്കാര്‍ നടത്തുന്ന സംഭാഷണം ഏത് ഭാഷയിലാണ് വ്യക്തമല്ല. തമിഴ് അല്ലെങ്കില്‍ മലയാളം ആകാനുള്ള സാധ്യതയുണ്ട്. വീഡിയോയില്‍ ‘എരിയി രാ…എരിയി രാ’ എന്ന് പറയുന്നതായി കേള്‍ക്കാം. എന്നാല്‍ സംഭവം നടന്ന സ്ഥലവും സമയവും പോസ്റ്റില്‍ നല്കിയിട്ടില്ല. 30 സെക്കന്‍റോളം ദൈര്‍ഹ്യമുള്ള വീഡിയോയില്‍ നിന്ന്‍ സംഭവത്തിനെ കുറിച്ച് അധിക വിവരങ്ങള്‍ ലഭിക്കുന്നില്ല. മുസ്ലിങ്ങള്‍ക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇത് പോലെയുള്ള ആക്രമണം നേരിട്ട് നടത്തിയോ? വീഡിയോയില്‍ മുസ്ലിം സ്ത്രികള്‍ക്ക് നേരെ വെള്ളം എറിയുന്നവര്‍ ആര്‍എസ്എസ്/ബിജെപി അലെങ്കില്‍ സംഘപരിവാരില്‍ പെട്ട ഏതെങ്കിലും സംഘടനയോട് ബന്ധപെട്ടവരാണോ? സംഭവം നടന്നത് എവിടെയാണ്? എന്നീ ചോദ്യങ്ങളുടെ ഉത്തരം നമുക്ക് അന്വേഷണത്തോടെ കണ്ടെത്താന്‍ ശ്രമിക്കാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ വീഡിയോയിനെ കുറിച്ച് കൂടുതല്‍ അറിയാനായി In-vid ക്രോം എക്സ്റ്റെന്ഷന്‍ ഉപയോഗിച്ച് വീഡിയോ പല ഫ്രേമുകളില്‍ വിഭജിച്ചു. അതിലുടെ ലഭിച്ച ഒരു ഫ്രെം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഫെസ്ബൂക്ക് പോസ്റ്റ് ലഭ്യമായി.
Archived Link |
വീഡിയോയില്‍ തമിഴില്‍ നല്‍കിയ വിവരണം പ്രകാരം വീഡിയോയില്‍ കാണുന്ന ചെറുപ്പക്കാര്‍ക്ക് സംഘപരിവാറുമായി യാതൊരു ബന്ധമില്ല. സംഭവം നടന്നതും ഇന്ത്യയിലല്ല പകരം ശ്രി ലങ്കയിലാണ്. ശ്രി ലങ്കയിലെ കിഴക്കന്‍ യൂണിവേഴ്സിറ്റിയിലാണ് സംഭവം നടന്നത്. വീഡിയോയില്‍ കാണുന്ന ചെറുപ്പക്കാര്‍ ജൂണിയരായ മുസ്ലിം വിദ്യാര്‍ത്ഥിനികളെ റാഗിംഗ് ചെയുന്ന വീഡിയോയാണ് ഇത്. ശ്രി ലങ്കയിലെ മുസ്ലിങ്ങള്‍ തമിഴാണ് ഉപയോഗിക്കാര്. അതിനാല്‍ വീഡിയോയില്‍ ശ്രി ലങ്കന്‍ തമിഴിലാണ് സംഭാഷണം നടത്തുന്നത് എന്ന് മനസിലാക്കുന്നു. സംഭവത്തിനെ കുറിച്ച് ഓണ്‍ലൈന്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ശ്രി ലങ്കയിലെ ഒരു തമിഴ് വാര്‍ത്ത വെബ്സൈറ്റ് ആയ Puthithu.com അവരുടെ വെബ്‌സൈറ്റില്‍ ഈ സംഭവത്തിനെ കുറിച്ച് വാര്‍ത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്.

Puthithu.com | Archived Link |
ഇതേ വീഡിയോ പല വ്യത്യസ്തമായ വിവരങ്ങള്‍ ചേര്‍ത്തു പല ഭാഷയില്‍ ഇതിന് മുമ്പും ഏറെ പ്രചരിപ്പിച്ചതാണ്. ഇന്ത്യയില്‍ ഹിന്ദുകള്‍ മുസ്ലിംകള്‍ക്ക് എതിരെ നടത്തുന്ന അതിക്രമങ്ങളുടെ പേരിലും ഈ വീഡിയോ ഏറെ പ്രചരിപ്പിക്കുകയുണ്ടായി.


ഇത് പോലെയുള്ള പല പോസ്റ്റുകളുടെ വസ്തുത അന്വേഷണം നടത്തി വസ്തുത അന്വേഷണ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിച്ച് വായിക്കാം.
Altnews | Archived Link |
TOI | Archived Link |
AFP | Archived Link |
Samayam | Archived Link |
Fact Hunt | Archived Link |
നിഗമനം
പ്രസ്തുത പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ശ്രി ലങ്കയിലെതാണ്. വീഡിയോയില്‍ കാണുന്ന ചെറുപ്പക്കാര്‍ സംഘപരിവാര്‍ പ്രവര്‍ത്തകരല്ല എന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍ വസ്തുത അറിയാതെ പ്രിയ വായനക്കാര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യരുത് എന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

Title:ഈ വീഡിയോ ‘സംഘികള്‍’ മുസ്ലിം സ്ത്രികളെ ആക്രമിക്കുന്നതിന്‍റെതാണോ…?
Fact Check By: Mukundan KResult: False
